മറിയം കൂടെയുണ്ടെങ്കില്‍ ടെന്‍ഷനടിക്കുന്നത് ഇതേക്കുറിച്ച്, ദുല്‍ഖര്‍ സല്‍മാന്‍റെ തുറന്നുപറച്ചില്‍ വൈറല്‍

പ്രേക്ഷകരുടെ സ്വന്തം താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു അദ്ദേഹം അരങ്ങേറിയത്. നവാഗത സംവിധായകനൊപ്പമുള്ള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയെപ്പോലെ വിവാഹ ശേഷമായാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്.

ബൗസില്‍ പുതുപുത്തന്‍ പരീക്ഷണങ്ങളുമായി ഇനിയ, ചിത്രങ്ങള്‍ കാണാം

വിദേശത്ത് ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരപുത്രന്‍ സിനിമയിലേക്കെത്തിയത്. താരപുത്രന്‍ ഇമേജിനും അപ്പുറത്ത് മകന്‍ സ്വന്തമായ മേല്‍വിലാസം നേടിയെടുക്കണമെന്നായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചത്. മകന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയായിരുന്നു മമ്മൂട്ടി നല്‍കിയത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യങ്ങളിലും അദ്ദേഹം ഇടപെടാറുണ്ടായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും മാത്രമല്ല മകള്‍ മറിയം അമീറ സല്‍മാനും ഇതിനകം തന്നെ താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മകളുമായി യാത്ര ചെയ്യുമ്പോള്‍ തന്നെ അലട്ടുന്ന ആശങ്കകളെക്കുറിച്ച് പറഞ്ഞുള്ള ദുല്‍ഖറിന്‍രെ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലൊക്കേഷനില്‍ നിന്നും എത്രയും പെട്ടെന്ന് കുടുംബത്തിന് അരികിലേക്ക് എത്താനായാണ് താന്‍ ആഗ്രഹിക്കാറുള്ളതെന്ന് താരം പറഞ്ഞിരുന്നു.

ദുല്‍ഖറിന്‍റെ വരവ്

ദുല്‍ഖറിന്‍റെ വരവ്

മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഭാഷാഭേദമന്യേ മികച്ച പിന്തുണയും സ്വന്തമാക്കി മുന്നേറഉകയാണ് താരമിപ്പോള്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഇതിനകം തന്നെ ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ ഭാര്യയും മകളുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്. മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്.

ടെന്‍ഷന്‍

ടെന്‍ഷന്‍

ആരാധകർ ഒരുപാട് സ്നേഹത്തോടെയാണ് നമുക്കരികിൽ വരുന്നത്. അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ പെരുമാറാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ മകൾ ഒപ്പമുണ്ടെങ്കിൽ ആൾക്കൂട്ടം എനിക്ക് ഭയമാണ്. അപ്പോൾ ഞാൻ ഒന്ന് ടെൻഷനാവും. ഏയർപോർട്ടിലൊക്കെ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഫാമിലി ഒപ്പമുള്ളപ്പോൾ മാത്രം അത്തരം സാഹചര്യം എനിക്ക് ഭീതിയാണെന്ന് താരം പറയുന്നു.

മകളെക്കുറിച്ച്

മകളെക്കുറിച്ച്

മകൾ കൈവിട്ടു മാറിയോ? എന്നൊക്കെയുള്ള ടെൻഷൻ വരും.. സെലിബ്രിറ്റി എന്ന നിലയിൽ ഏറ്റവും മിസ് ചെയ്യുന്നത് തിയേറ്ററിൽ പോയുള്ള സിനിമ കാണലാണ്. എന്നാലും ചെന്നൈയിലൊക്കെ സെക്കൻഡ് ഷോയ്ക്ക് ഒരു തൊപ്പിയൊക്കെ ചരിച്ചു വച്ച് പോയാൽ പെട്ടന്നൊന്നും ആളുകൾ തിരിച്ചറിയില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

Recommended Video

കുറുപ്പ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു | FilmiBeat Malayalam
കുഞ്ഞുമറിയം

കുഞ്ഞുമറിയം

സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാതെ തന്നെ താരമായി മാറുന്നവരാണ് താരപുത്രികള്‍. ദുല്‍ഖറിന്റെ മകളായ കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. മകളുടെ കരവിരുതിനെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ദുല്‍ഖര്‍ എത്താറുണ്ട്. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും താരപുത്രന്‍ തുറന്നുപറഞ്ഞിരുന്നു. പങ്കെടുക്കുന്ന ചടങ്ങിലെല്ലാം താരമായി മാറാറുമുണ്ട് കുഞ്ഞുമറിയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X