കുഞ്ഞുമറിയത്തിന്‍റെ വരയാണ്! ദുല്‍ഖര്‍ സല്‍മാന്‍റെ കൈയ്യില്‍ നെയിന്‍ പോളിഷും ചിത്രങ്ങളും! കാണൂ!

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു സിനിമ-സീരിയല്‍ ചിത്രീകരണം നിര്‍ത്തിയത്. റിലീസുരളും മാറ്റിവെക്കുകയായിരുന്നു. തിയേറ്ററുകളും മാളുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിച്ചിരിക്കുകയാണ് താരങ്ങള്‍ക്ക്. പാചക പരീക്ഷണങ്ങളും കൃഷിയും മക്കള്‍ക്കൊപ്പമുള്ള കളികളുമൊക്കെയായി താരങ്ങളെല്ലാം സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. മകളുടെ കുസൃതികളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കൈയ്യില്‍ നെയിഷ് പോളിട്ട ചിത്രവുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. അതേ കൈയ്യില്‍ പൂമ്പാറ്റയുടെ ചിത്രവും വരച്ചിരുന്നു. തന്‍രെ രാജകുമാരിക്കായി രാജകുമാരിയുടെ വേഷം കെട്ടുകയാണ് താനെന്നും ചില മേക്കപ്പ് രൂപമാറ്റങ്ങളെന്നുമുള്ള ക്യാപ്ഷനുമായാണ് ദുല്‍ഖര്‍ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എഎത്തിയിട്ടുള്ളത്. ചിത്രം വരക്കുന്ന മറിയത്തെക്കുറിച്ച് വാചാലനായി നേരത്തെയും താരമെത്തിയിരുന്നു. മകളുടെ വാഹനപ്രേമത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മറിയത്തിനും ആരാധകരേറെയാണ്. ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്.

DQ

ലോക് ഡൗണ്‍ കാലത്തെ തന്റെ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരം നേരത്തെയും എത്തിയിരുന്നു. നെല്ലിക്ക കഴിച്ച കുട്ടിക്കാലത്തെക്കുറിച്ച് വാചാലരായാണ് ഇരുവരും നേരത്തെ എത്തിയത്. പാചകപരീക്ഷണം നടത്തുന്നതിനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കൊച്ചാപ്പയുടെ പാചക പരീക്ഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ പങ്കുവെച്ചും ദുല്‍ഖര്‍ എത്തിയിരുന്നു.

ഞാന്‍ വീട്ടിലിരിക്കുകയാണ്. നിങ്ങളും അങ്ങനെ തന്നെയെന്ന് വിശ്വസിക്കുന്നു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കാനുമായി ലോകത്തെമ്പാടുമുള്ളവരെ ഒന്നിപ്പിക്കുന്ന രീതിയിലുള്ള മികച്ചൊരു ഉദ്ദ്യമമായിട്ടാണ് ഞാന്‍ ജനതാ കര്‍ഫ്യുവിനെ കാണുന്നത്. കരസേന, നാവികസേന, വ്യോമസേന തുടങ്ങിയവരില്‍ നിന്നും ഒട്ടും പിന്നില്ലല്ല നമ്മുടെ ആരോഗ്യ സേന. ഇന്ന് വൈകീട്ട് 5 മണിക്ക് നമ്മള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ആരോഗ്യസേനയ്ക്കായി കൈയടിക്കാമെന്നും മുന്‍പ് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X