ഡാന്‍സില്‍ കേമന്‍ ഇക്കയല്ല, കുഞ്ഞിക്കയാണ്! ദുല്‍ഖറിന് മുന്നില്‍ താരപുത്രി ശ്രുതി ഹാസനും മുട്ടുമടക്കി
Recommended Video

ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന യുവതാരമായി വളര്‍ന്നിരിക്കുകയാണ്. കുഞ്ഞിക്കയെന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ദുല്‍ഖര്‍ അന്യഭാഷ സിനിമകളിലേക്കും ചുവടു വെച്ചിരിക്കുകയാണ്. ഇത്തവണത്തെ വനിതാ ഫിലിം അവാര്‍ഡ്‌സില്‍ ജനപ്രിയ താരത്തിനുള്ള പുരസ്‌കാരം കിട്ടിയത് ദുല്‍ഖറിനായിരുന്നു.
ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചടങ്ങില്‍ അതിഥിയായിട്ട് തെന്നിന്ത്യന്‍ താരപുത്രി ശ്രുതി ഹാസനും എത്തിയിരുന്നു. വേദിയില്‍ ദുല്‍ഖറിനൊപ്പം എത്തിയ ശ്രുതിയെ കൊണ്ടും ദുല്‍ഖറിനെ കൊണ്ടും അവതാരകന്‍ ഡാന്‍സ് കളിപ്പിക്കുകയായിരുന്നു. ഒടുവില്‍ കൈകൂപ്പി നിര്‍ത്തേണ്ടി വന്ന അവസ്ഥയായിരുന്നു ശ്രുതിയ്ക്ക് വന്നത്..

വനിതാ ഫിലിം പുരസ്‌കാരം
ഇത്തവണത്തെ വനിതാ ഫിലിം പുരസ്‌കാരത്തില്‍ മികച്ച നടന്‍ ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, പാര്‍വ്വതി എന്നിവര്‍ മികച്ച നടിമാരായിട്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി ഇത്തവണത്തെ പുരസ്‌കാരങ്ങളെല്ലാം യുവതാരങ്ങളായിരുന്നു സ്വന്തമാക്കിയിരുന്നത്.

ജനപ്രിയ നടന്‍
ദുല്‍ഖര്‍ സല്‍മാന്‍ മികച്ച ജനപ്രിയ നടനായിട്ടായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ജോമോന്റെ സുവിശേഷങ്ങള്‍, കോമ്രേഡ് ഇന്‍ അമേരിക്ക, പറവ എന്നീ സിനിമകളിലെ പ്രകടനം വിലയിരുത്തിയായിരുന്നു ദുല്‍ഖറിന് പുരസ്‌കാരം കിട്ടിയിരുന്നത്.

വേദിയില്‍ ശ്രുതി ഹാസനും
താരപുത്രി ശ്രുതി ഹാസന്‍ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയിരുന്നു. ദുല്‍ഖറിന് പുരസ്‌കാരം നല്‍കിയതും ദുല്‍ഖറായിരുന്നു. ഇതിനിടെയാണ് ഇരുവരെയും കൊണ്ട് അവതാരകന്‍ ഡാന്‍സ് കളിപ്പിച്ചത്.

തോല്‍ക്കേണ്ടി വന്നു..
അവതാരകന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം 'ആലുമാ ഡോലുമാ' എന്ന് തുടങ്ങുന്ന തമിഴ് പാട്ടിന്റെ വരികള്‍ക്കൊപ്പം ഇരുവരും ചുവട് വെക്കുകയായിരുന്നു. കുഞ്ഞിക്ക കിടുക്കി എന്ന് തന്നെ പറയാം. ഒടുവില്‍ ശ്രുതി കൈകുപ്പി തോല്‍വി സമ്മതിക്കുകയായിരുന്നു.


Click it and Unblock the Notifications











