പ്രിയപ്പെട്ട കുഞ്ഞിക്ക് ഉഗ്രൻ സർപ്രൈസുമായി ദുൽഖർ, പൊട്ടിച്ചിരിച്ച് നടി, വീഡിയോ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദുൽഖർ സൽമാനും നസ്രിയയും. ഇവരുടെ സൗഹൃദം തെന്നിന്ത്യൻ സിനിമയിൽ തന്നെ ചർച്ച വിഷയമാണ്. ഇപ്പേഴിത നസ്രിയക്ക് ഉഗ്രൻ സർപ്രൈസ് നൽകി ദുൽഖർ. കണ്ണും കണ്ണും കൊള്ളയടിത്താൻ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി, സൂര്യാൻ എഫ്എം( തമിഴ്) ന് നൽകിയ അഭിമുഖത്തിലാണ് നസ്രിയയെ ഞെട്ടിച്ചു കൊണ്ട് നടന്റെ ഫോൺ എത്തുന്നത്.

nazriya-dq

നിവിൻ പോളി അല്ലെങ്കിൽ നസ്രിയ ഇവരിൽ ആരെയെങ്കിലും വിളിച്ച് പാട്ട് പാടാമോ എന്ന അവതാരികയുടെ അഭ്യർഥന പ്രമനിച്ചായിരുന്നു ദുൽഖറിന്റെ ഫോൺ വിളി. ഒരുപാട് നേരം ഫോൺ റിങ് ചെയ്തതിന് ശേഷമായിരുന്നു നടി ഫോൺ എടുത്തത്. ഉടൻ തന്നെ ബാംഗ്ലൂർ ഡേയ്സിലെ സൂപ്പർ ഹിറ്റ് ഗാനമായ തുടക്കം മാംഗല്യം തന്തുനാനേന എന്ന ഗാനം ആലപിക്കുകയായിരുന്നു. പാട്ട് കേട്ടയുടൻ തന്നെ നസ്രിയ ചിരിക്കുവാൻ തുടങ്ങി.

കുഞ്ഞി എന്നു വിളിച്ചു കൊണ്ടായിരുന്നു നസ്രിയയോട് സംസാരിച്ചു തുടങ്ങിയത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് വിളിക്കുന്നതെന്നും ദുൽഖർ നസ്രിയയോട് പറഞ്ഞു. ഓ മൈ ഗോഡ് എന്നായിരുന്നു നസ്രിയ മറുപടി പറഞ്ഞത്. ദുൽഖർ തനിയ്ക്ക് വേണ്ടി പാട്ട് പാടുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും നസ്രിയ പറഞ്ഞു. ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ആദ്യം ഓർമയിൽ വന്നത് ഈ ഗാനമാണെന്ന് പറഞ്ഞു കൊണ്ടാണ് സംഭാഷണം അവസാനിക്കുന്നത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X