യൂത്തന്മാര്‍ സിനിമ കൈയടക്കിയിട്ട് 5 വര്‍ഷം! നസ്രിയ, നിവിന്‍, ദുല്‍ഖര്‍, കൂട്ടുകെട്ടിലെ ഹിറ്റ്!

Recommended Video

യൂത്തന്മാര്‍ സിനിമ കൈയടക്കിയിട്ട് 5 വര്‍ഷം

ചില സിനിമകളുണ്ടാക്കുന്ന ഓളം അത് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും അതുപോലെ തന്നെ ഉണ്ടാവാറുണ്ട്. അക്കൂട്ടത്തില്‍ യുവാക്കള്‍ ആഘോഷമാക്കി മാറ്റിയൊരു സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ സിനിമ റിലീസിനെത്തിയിട്ട് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു അഞ്ജലി സിനിമ ഒരുക്കിയത്. ബാംഗ്ലൂര്‍ ഡെയ്‌സ് അഞ്ച് വര്‍ഷമായതിന്റെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാനും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മ്മകള്‍ താരം പങ്കുവെച്ചിരിക്കുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ്

ബാംഗ്ലൂര്‍ ഡെയ്‌സ്

അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ബോക്‌സോഫീസിലും വമ്പന്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയ സിനിമ റിലീസിനെത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ച് ആരാധകരും എത്തിയിരിക്കുകയാണ്.

ദുല്‍ഖറിനും പറയാനുണ്ട്..

ദുല്‍ഖറിനും പറയാനുണ്ട്..

ബാംഗ്ലൂര്‍ ഡെയ്‌സ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എക്കാലവും ഓര്‍മ്മയിലിരിക്കുന്ന സിനിമകളില്‍ ഒന്നായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അനുഭവം മനോഹരമായിരുന്നു. അതുപോലെ മികച്ചൊരു സിനിമയായിരുന്നു. അജു എപ്പോഴും പ്രധാനപ്പെട്ടൊരു കഥാപാത്രമായിരുന്നു. ആ വേഷം അവതരിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. സിനിമയ്ക്കുള്ളില്‍ ഉള്ളവരോടും സിനിമയെ സ്‌നേഹിച്ച എല്ലാവരോടും സ്‌നേഹം! എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ അജു എന്ന കഥാപാത്രമായി നില്‍ക്കുന്ന ഒരു ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.

 കൂട്ടുകെട്ടിലെ സിനിമ

കൂട്ടുകെട്ടിലെ സിനിമ

മലയാള സിനിമയില്‍ തിളങ്ങി നിന്ന ഒരു കൂട്ടം യുവതാരങ്ങളെ ആണ് അഞ്ജലി മേനോന്‍ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ബാംഗ്ലൂരില്‍ എത്തിപ്പെടുന്ന മൂന്ന് കസിന്‍സായി ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം എന്നിവര്‍ അഭിനയിച്ചപ്പോള്‍ ഫഹദ് ഫാസിലും പാര്‍വ്വതിയും മികച്ച പ്രകടനം നടത്തി. ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞതോടെ സിനിമയ്ക്ക് അകത്തും പുറത്തും വലിയ സൗഹൃദ വലയമായി ഇത് മാറിയിരുന്നു. ഇതേ കൂട്ടുകെട്ടില്‍ വീണ്ടുമൊരു സിനിമ വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

  ബാംഗ്ലൂരിലേക്കുള്ള യാത്ര

ബാംഗ്ലൂരിലേക്കുള്ള യാത്ര

ബാംഗ്ലൂര്‍ ഡെയ്‌സ് ഹിറ്റായതോടെ ബാംഗ്ലൂരും ഹിറ്റായി. ഇതിന് ശേഷം കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് യുവാക്കളുടെ ഒഴുക്കായിരുന്നു. കറങ്ങാന്‍ പോവാനും പഠിക്കാനും ജോലിക്ക് പോവാനുമെല്ലാം ഇന്ന് മലയാളികള്‍ തിരഞ്ഞെടുക്കുന്ന ആദ്യ സ്ഥലം ബാംഗ്ലൂരാണ്. സിനിമയില്‍ കാണിച്ചിരിക്കുന്നത് പോലെ ലൈഫ് എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന് സ്ഥലമാണ് ബാംഗ്ലൂരെന്നാണ് പൊതുധാരണ. സിനിമയുടെ വിജയത്തിന് പിന്നിലുള്ള പ്രധാന കാരണം യുവാക്കളെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്.

 വമ്പന്‍ താരങ്ങള്‍

വമ്പന്‍ താരങ്ങള്‍

യുവതാരങ്ങളുടെ വലിയൊരു താരസംഘമായിരുന്നു ബാംഗ്ലൂര്‍ ഡെയിസില്‍ ഉണ്ടായിരുന്നത്. നിവിന്‍, ദുല്‍ഖര്‍, നസ്രിയ സഹോദരന്മാരുടെ ഇടയിലേക്ക് നസ്രിയയുടെ ഭര്‍ത്താവായി ഫഹദ് വരുന്നതോടെയാണ് കഥയില്‍ വലിയൊരു ട്വിസ്റ്റ് നടക്കുന്നത്. ഇതിനൊപ്പം നിത്യ മേനോന്‍, ഇഷ തല്‍വാര്‍, പാര്‍വ്വതി, പാരീസ് ലക്ഷ്മി, മണിയന്‍പിള്ള രാജു, പ്രവീണ, കല്‍പ്പന, വിജയരാഘവന്‍, പ്രതാപ് പോത്തന്‍, തുടങ്ങി ബാംഗ്ലൂര്‍ ഡെയ്‌സ് താരസമ്പന്നമായിരുന്നു. കോമഡിയെ മുന്‍നിര്‍ത്തി ഒരുക്കിയ റോമാന്റിക് ചിത്രമായിരുന്നിത്.

  വിവാഹിതയായി നസ്രിയ

വിവാഹിതയായി നസ്രിയ

ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഫഹദ് ഫാസിലും നസ്രിയയും ഭാര്യ ഭര്‍ത്താക്കന്മാരായിട്ടായിരുന്നു അഭിനയിച്ചത്. സിനിമ റിലീസിനെത്തി മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും വിവാഹിതരായി. 2014 ഓഗസ്റ്റ് 21 നായിരുന്നു നസ്രിയ, ഫഹദ് വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നസ്രിയ കഴിഞ്ഞ വര്‍ഷം തിരിച്ച് വന്നിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ച് വരവ്. ഇപ്പോള്‍ ഫഹദ് ഫാസിലിനൊപ്പം ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുകയാണ് നടി.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X