ദുല്‍ഖര്‍ അഭിനയം പഠിപ്പിക്കാന്‍ പോയപ്പോള്‍ ചെരുപ്പു കുത്തി തന്ന സമ്മാനം! വെളിപ്പെടുത്തലുമായി താരം
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു യമണ്ടന്‍ പ്രേമകഥയിലൂടെയാണ് ദുല്‍ഖര്‍ തിരിച്ചെത്തിയത്. സിനിമ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനൊപ്പം താന്‍ മുംബൈയില്‍ അഭിനയം പഠിക്കാന്‍ പോയതിനെ കുറിച്ച് താരം മനസ് തുറന്നിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ രസകരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
അഭിനയം പഠിപ്പിക്കുന്ന ആക്ടിംഗ് സ്റ്റുഡിയോസാണ് മുംബൈയിലെ ബാരി ജോണ്‍. നാലുമാസത്തോളം അവിടെ കഴിഞ്ഞു. സിനിമയെ പ്രണയിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഒത്തു ചേരലായിരുന്നു അത്. ആള്‍ക്കൂട്ടത്തിന് മുന്നില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതായിരുന്നു അവിടെ നിന്നുണ്ടായ നേട്ടം. അതിന്റെ ഭാഗമായി മുംബൈയിലെ തെരുവുകളില്‍ ഞാന്‍ നാടകം കളിച്ചിട്ടുണ്ട്.

എല്ലാ ആഴ്ചയും പ്രൊജക്ട് ചെയ്യണമായിരുന്നു. കഥാപാത്രങ്ങള്‍ക്കായുള്ള മുന്നൊരുക്കത്തിനാണ് ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടത്. കഥാപാത്രങ്ങളെ കണ്ടെത്താന്‍ തെരുവില്‍ അലഞ്ഞു. പലരെയും കണ്ട് മണിക്കൂറുകളോളം സംസാരിച്ചു പെരുമാറ്റ രീതികളും നോക്കി കണ്ടുമാണ് പഠനം മുന്നോട്ട് പോയത്. നമ്മുടെ ജീവിതരീതിയുമായി അടുത്ത് നില്‍ക്കാത്തവരുടെ മാനറിസങ്ങള്‍ കണ്ട് മനസിലാക്കുക എന്നതാണ് ഉദ്ദേശം.
ഒരിക്കല്‍ തെരുവിലെ ഒരു ചെരുപ്പ് കുത്തിയെയാണ് ഞാന്‍ എന്റെ കഥാപാത്രമായി തെരഞ്ഞെടുത്തത്. മൂന്ന് ദിവസം ഞാന്‍ അദ്ദേഹത്തോടൊപ്പം ചെലവിട്ടു. എന്തിനാണ് ഞാന്‍ എത്തിയതെന്ന് അയാള്‍ക്ക് ആദ്യം സംശയം ഉണ്ടായിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരായി. എനിക്ക് ജോലിയുടെ രീതികള്‍ പഠിപ്പിച്ചു തന്നു. അയാളുടെ പെരുമാറ്റത്തിലെ കയറ്റിറക്കങ്ങള്‍ ഞാന്‍ പകര്‍ത്തിയെടുത്തു. മൂന്നാം നാള്‍ യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഉപയോഗിച്ച് കൊണ്ടിരുന്ന ജോലി കിറ്റ് എനിക്ക് ആ മനുഷ്യന്‍ എനിക്ക് തന്നു എന്നും ദുല്‍ഖര്‍ പറയുന്നു.


Click it and Unblock the Notifications