twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് ഉറച്ച തീരുമാനവുമായി ദുല്‍ഖര്‍ സല്‍മാന്‍! വാപ്പച്ചിയുടെ സിനിമകളുടെ രണ്ടാം ഭാഗം ചെയ്യില്ല

    |

    ബോളിവുഡിലും തെലുങ്ങിലുമടക്കം തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമയുടെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഏറെ കാലത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിച്ച മലയാളത്തിലൊരു ചിത്രം റിലീസ് ചെയ്തത് ഈ വര്‍ഷമായിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് സംസാരിച്ചിരിക്കുകയാണ്.

    അടുത്ത സുഹൃത്തുക്കളോ കുടുംബ സുഹൃത്തുക്കളോ വലിയ സംവിധായകന്മാരോ ഒക്കെയായിട്ട് ഈ തീരുമാനങ്ങളുടെ പേരില്‍ എതിര്‍ക്കേണ്ടി വന്നിട്ടുണ്ട്. താന്‍ റീമേക്ക് സിനിമകള്‍ ചെയ്യില്ലെന്നുള്ളതാണ് ദുല്‍ഖറിന്റെ ഒന്നാമത്തെ തീരുമാനം. അതുപോലെ തന്നെ ബൈലിംഗ്വല്‍ സിനിമ ചെയ്യാനില്ലെന്നും താരം പറയുന്നു.

    dulquer-salmaan

    മൂന്നാമത്തെ കാര്യം ദുല്‍ഖറിന്റെ പിതാവും മലയാള സിനിമയുടെ മെഗാസ്റ്റാറുമായ മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ തുടര്‍ഭാഗമോ മുന്‍ഭാഗമോ ആയി ഒരു സിനിമ വരികയാണെങ്കില്‍ അതില്‍ അഭിനയിക്കില്ലെന്നതാണ്. മലയാളത്തിലെ ഒരു പ്രദേശിക സിനിമ തമിഴ് പതിപ്പായി ചെയ്യുക ഗുണകരമാകില്ല. രണ്ട് ഇടങ്ങളിലെയും സംസ്‌കാരവും രീതിയുലം ഒരുപോലെയല്ല.

    മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും! അലി ഇമ്രാന്‍ അവതരിച്ചിട്ട് 31 വര്‍ഷം! വീണ്ടും തരംഗമായി മൂന്നാംമുറ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും! അലി ഇമ്രാന്‍ അവതരിച്ചിട്ട് 31 വര്‍ഷം! വീണ്ടും തരംഗമായി മൂന്നാംമുറ

    വാപ്പിച്ചി ചെയ്ത സിനിമകളുടെ റീമേക്ക് ചെയ്യുന്ന കാര്യത്തിലും സീക്വലിന്റെ കാര്യത്തിലും ഫൈറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. നിലവില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ദുല്‍ഖര്‍.

    English summary
    Dulquer Salmaan Talks About Remake Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X