ഭാര്യയെ കണ്ടുമുട്ടിയത് അന്നാണ്! ജീവിതത്തില്‍ താൻ ഇത്രയും ഭയന്ന അനുഭവമില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രമുഖനാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായ ദുല്‍ഖറിന് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നു. ദുല്‍ഖറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം വമ്പന്‍ കരഘോഷത്തോടെ അല്ലെങ്കിലും മമ്മൂട്ടിയുടെ മകന്റെ സിനിമയാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ആദ്യ സിനിമ സൂപ്പര്‍ ഹിറ്റ് ആയില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദ്യസിനിമയ്ക്ക് ശേഷം ദുല്‍ഖറിന് കൈനിറയെ സിനിമകളായിരുന്നു ലഭിച്ചത്. ഓരോ സിനിമകള്‍ കഴിയുംതോറും അഭിനയ ജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ താരപുത്രന്‍ തെന്നിന്ത്യന്‍ സിനിമാലോകം വിട്ട് ബോളിവുഡിലേക്കും അരങ്ങേറ്റം നടത്തിയിരുന്നു. ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന നിലവാരത്തിലേക്ക് എത്തിയ ദുല്‍ഖര്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.

 ദുല്‍ഖറിന്റെ വാക്കുകളിങ്ങനെ...

ദുല്‍ഖറിന്റെ വാക്കുകളിങ്ങനെ...

എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴ് വര്‍ഷം തികയുന്നു. ഒരു വിരോധാഭാസമെന്ന പോലെ അതിന്റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അനുഭവിച്ചിരുന്ന പേടി ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ല. അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു എനിക്ക്. അതിലുപരി ഞാന്‍ കാരണം എന്റെ മാതാപിതാക്കള്‍ക്ക് നാണക്കേട് ഉണ്ടാവരുതെന്നും കരുതി.

 ദൈവത്തിന്റെ ആഗ്രഹവും നിയോഗവും അതായിരിക്കും

ദൈവത്തിന്റെ ആഗ്രഹവും നിയോഗവും അതായിരിക്കും

ഞാന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞ് ഏറ്റെടുത്തതോടെ എല്ലാം വളരെ സാധാരണമായി തന്നെയാണ് മുന്നോട്ട് പോയത്. അതേ സമയത്ത് തന്നെയാണ് ഞാനെന്റെ ഭാര്യയാവാന്‍ പോവുന്ന പെണ്‍കുട്ടിയെയും കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോ യുടെ ഷൂട്ടിംഗിനിടെയാണ് ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കാനുള്ള അവസരം വന്നത്. ആ വര്‍ഷമായിരുന്നു എന്റെ ജീവിതം മുഴുവന്‍ മാറി മറിഞ്ഞത്. ചിലപ്പോള്‍ നക്ഷത്രങ്ങളെല്ലാം ക്രമമായതാവാം. അതല്ലെങ്കില്‍ എല്ലാം നേരത്തെ എഴുതപ്പെട്ടതുമാവാം. ദൈവത്തിന്റെ ആഗ്രഹവും നിയോഗവും അതായിരിക്കും. ഇക്കാലമത്രയും കൂടെ നിന്ന് പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ട്.

 എല്ലാവര്‍ക്കും നന്ദി

എല്ലാവര്‍ക്കും നന്ദി

എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിന്, സുഹൃത്തുക്കള്‍ക്ക്, മലയാള സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും മലയാള സിനിമയോടുള്ള സ്‌നേഹവും ബഹുമാനവും സുക്ഷിച്ച് കൊണ്ട് എന്നെ സ്വാഗതം ചെയ്ത മറ്റ് ഭാഷകളിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എല്ലാറ്റിനും ഉപരി സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് അവരുടെ അവസാനിക്കാത്ത സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി. ്അതുപോലെ തന്നെ പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുകയാണെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നു.

സെക്കന്‍ഡ് ഷോ

സെക്കന്‍ഡ് ഷോ

ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം നടത്തിയ സിനിമയായിരുന്നു സെക്കന്‍ഡ് ഷോ. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ 2012 ഫെബ്രുവരി മൂന്നിനായിരുന്നു സെക്കന്‍ഡ് ഷോ റിലീസിനെത്തിയത്. ദുല്‍ഖര്‍ നായകനായെത്തിയപ്പോള്‍ സണ്ണി വെയ്ന്‍, ഗൗതമി നായര്‍, ബാബുരാജ്, സുദേഷ് ബെറി, രോഹിണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖറിനൊപ്പം ഗൗതമി നായരുടെയും അരങ്ങേറ്റ ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ.

 ഉയരങ്ങളിലേക്ക്..

ഉയരങ്ങളിലേക്ക്..

സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ ഹിറ്റായിരുന്നു. തിലകന്റെ ഗംഭീര പ്രകടനത്തോടെ എത്തിയ സിനിമയ്ക്ക് കേരളത്തില്‍ വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. പിന്നീട് തീവ്രം, എബിസിഡി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച ദുല്‍ഖറിന്റെ കരിയര്‍ മാറ്റി മറിച്ചത് ചാര്‍ളി എന്ന ചിത്രമായിരുന്നു. 2015 ലാണ് മാര്‍ട്ടിന്‍ പ്രകാര്‍ട്ടിന്റെ സംവിധാനത്തില്‍ ചാര്‍ളി റിലീസിനെത്തുന്നത്. ദുല്‍ഖറും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഒരുപാട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

 മികച്ച നടനായ ദുല്‍ഖര്‍

മികച്ച നടനായ ദുല്‍ഖര്‍

ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ചാര്‍ളിയിലെ പ്രകടനത്തിന് ദുല്‍ഖറിന് ലഭിച്ചിരുന്നു. ദുല്‍ഖറിന് മാത്രമല്ല മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രഹണം എന്നിവയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നു. തമിഴ്, തെലുങ്ക്, ബോളിവുഡ് എന്നിങ്ങനെ അന്യ ഭാഷ ചിത്രങ്ങളിലേക്ക് കൂടി സജീവമായതോടെ ദുല്‍ഖറിന്റെ കരിയറില്‍ വന്‍ ഉയര്‍ച്ചയായിരുന്നു ഉണ്ടായത്. തെലുങ്കില്‍ അഭിനയിച്ച മഹാനടി സൂപ്പര്‍ ഹിറ്റായതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് താരപുത്രന് ഒത്തിരി ആരാധകരെ ലഭിച്ചിരുന്നു. ഇപ്പോള്‍ ബോളിവുഡിലും തമിഴിലും മലയാളത്തിലും അഭിനയിക്കുന്ന മൂന്ന് സിനിമകളാണ് ദുല്‍ഖറിന്റേതായി വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X