»   » മലയാളത്തിലെ യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍ അന്നും ഇന്നും ഒരേ ഒരാള്‍! അത് താനല്ലെന്ന് ദുല്‍ഖര്‍!

മലയാളത്തിലെ യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍ അന്നും ഇന്നും ഒരേ ഒരാള്‍! അത് താനല്ലെന്ന് ദുല്‍ഖര്‍!

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളാല്‍ സമ്പന്നമാണ് മലയാള സിനിമ ലോകം. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമ ഭരിക്കാന്‍ ഒരു പിടി മികച്ച യുവതാരങ്ങളുണ്ട്. എന്നാല്‍ ആരാണ് മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ എന്ന ചോദ്യം വളരെ പ്രശക്തമാണ്. ഒന്നിലസധികം യുവതാരങ്ങളുടെ പേരും ഇതിനായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

താരപുത്രനെ എതിരിടാന്‍ ആഗോള റിലീസുമായി താരരാജാവ്! മമ്മൂട്ടിയോ പ്രണവോ ആര് നേടും?

തളരാന്‍ മനസില്ലാതെ വില്ലന്‍ വാരാന്ത്യങ്ങളില്‍ കരുത്ത് നേടുന്നു! ഇനിയെങ്കിലും രക്ഷപെടുമോ?

പൃഥ്വിരാജ് മുതല്‍ ദുല്‍ഖര്‍ വരെയുള്ള യുവതാരങ്ങള്‍ പലകുറി ഈ പേരിലുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും കുറച്ച് കാലമായി യൂത്ത് ഐക്കണ്‍ എന്ന് വിശേഷിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനെയാണ്. അതിന് പല കാരണങ്ങളുമുണ്ട്. എന്നാല്‍ താനല്ല യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍ എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

എന്തുകൊണ്ട് ദുല്‍ഖർ

ദുല്‍ഖറിനെ യൂത്ത് ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ദുല്‍ഖറിന്റെ ലുക്ക്, ആരേയും ആകര്‍ഷിക്കുന്ന സംസാര ശൈലി, സിനിമയ്ക്ക് പുറത്തും പുലര്‍ത്തുന്ന ഡ്രെസ് സെന്‍സ് അങ്ങനെ പല കാര്യങ്ങള്‍ കൊണ്ടും മലയാളത്തിലേതെന്നതല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ യൂത്ത് ഐക്കണായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍.

യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മലയാളത്തിലെ യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍ താനല്ല എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ദുല്‍ഖറിന്റെ കാഴ്ചപ്പാടില്‍ യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍ കുഞ്ചാക്കോ ബോബനാണ്. ഇക്കാര്യം ദുല്‍ഖര്‍ പലതവണ പറഞ്ഞിട്ടുള്ളതുമാണ്.

പിറന്നാളില്‍ ഉറപ്പിച്ചു

ഇക്കുറി കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ ദുല്‍ഖര്‍ അത് ഉറപ്പിക്കുകയും ചെയ്തു. 'എന്റെ പ്രിയപ്പെട്ട ചാക്കോ മാഷിന്, മലയാളത്തിലെ യഥാര്‍ത്ഥ യൂത്ത ഐക്കണിന് എന്റെ പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു ദുല്‍ഖറിന്റെ ആശംസ.

അതാ ചോക്കോച്ചന്‍ തന്നെ

ദുല്‍ഖറിന്റെ വാക്കുകള്‍ ഒരര്‍ത്ഥത്തില്‍ സത്യം തന്നെയാണ്. ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു ചാക്കോച്ചന്‍. ഇന്ന് പൃഥ്വിരാജും ദുല്‍ഖറും വിജയ്, സൂര്യ എന്നിവരെല്ലാം വീതിച്ചെടുത്ത് ആരാധന ഒറ്റയ്ക്ക് ഏറ്റ് വാങ്ങിയിരുന്നത് ചാക്കോച്ചനായിരുന്നു.

ചാക്കോച്ചന് മാത്രം ലഭിച്ചത്

ഇന്നത്തപ്പോലെ ഫേസ്ബുക്കും ട്വിറ്ററും ഒന്നും ഇല്ലാത്ത കാലത്ത് സ്ത്രീകളുടെ പ്രിയ കാമുകനായിരുന്നു ചാക്കോച്ചന്‍. അന്നത്തെ കാലത്ത് കുഞ്ചാക്കോ ബോബന് കത്തുകളിലൂടെ ലഭിച്ച പ്രണയ ലേഖനങ്ങള്‍ ഇന്നത്തെ യുവതാരങ്ങള്‍ക്ക് പോലും ലഭിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

ചോക്ലേറ്റ് ഹീറോ

അനിയത്തി പ്രാവിലൂടെ മലയാളത്തിലെത്തി തുടര്‍ച്ചയായി പ്രണയ ചിത്രങ്ങളിലെ വിജയ നായകനായി മാറിയ കുഞ്ചാക്കോ ബോബന്‍ മലയാളത്തിലെ ചോക്കളേറ്റ് ഹീറോയാണ്. സുദീര്‍ഘകാലം ആ ഇമേജുണ്ടായിരുന്ന ചാക്കോച്ചന്‍ രണ്ടാം വരവിലാണ് അതിനെ മറികടന്നത്.

English summary
Dulquer Salmaan talks about the real Youth Icon of Malayalam Cinema. He states that its the one and only Kunchacko Boban.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam