ഭാര്യയ്ക്ക് അങ്ങനെയാരു പേടി ഇല്ല! മകളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ഏറ്റവുമധികം ആരാധകരുള്ള യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതനായിരുന്നതിനാല്‍ ദുല്‍ഖറിന് വിവാഹാഭ്യര്‍ഥനകള്‍ അങ്ങനെ കിട്ടിയിട്ടുണ്ടാവില്ല. എന്നാല്‍ ദുല്‍ഖറിനെ മനസില്‍ ആരാധിക്കുന്ന ഒരുപാട് സ്ത്രീ ആരാധകരുണ്ട്. അവരോടൊന്നും ഒരു എതിര്‍പ്പും താരത്തിനില്ല.
എന്തായാലും തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് കപ്പിള്‍സാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ദുല്‍ഖര്‍ പ്രശസ്തിയിലേക്ക് എത്തിയപ്പോള്‍ അമാലും അതുപോലെ തന്നെ സെലിബ്രിറ്റിയായി. ഇതുവരെയും ഒരു അഭിമുഖങ്ങളിലും അമാല്‍ പങ്കെടുത്തിട്ടില്ല. ഇപ്പോള്‍ മകള്‍ മറിയം അമീറ സല്‍മാന്‍ കൂടെ വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഒന്‍പത് വര്‍ഷത്തോളമായി വിവാഹം കഴിഞ്ഞിട്ട്. എങ്കിലും ഭാര്യ അമാല്‍ തന്റെ അടുത്ത സുഹൃത്താണെന്ന് പലപ്പോഴും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. എന്നെ പൂര്‍ണമായും മനസിലാക്കിയിട്ടുള്ളത് അവളാണ്. ഒരേ സമയം നല്ലൊരു ഭര്‍ത്താവ് ആകാനും അച്ഛനാകാനും മകനാവാനുമൊക്കെ തനിക്ക് കഴിയുന്നുണ്ടെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും വിവാഹത്തെ കുറിച്ചോ മറ്റോ കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞിട്ടില്ല.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭാര്യയെ കുറിച്ചുള്ള ഒരു ചോദ്യം ദുല്‍ഖറിന് നേരിടേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീ ആരാധകരുടെ ശ്രദ്ധ കൂടുതല്‍ ലഭിക്കുന്നത് ഭാര്യ അമാലിന് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍ രസകരമായൊരു മറുപടിയായിരുന്നു ദുല്‍ഖര്‍ നല്‍കിയത്. ഇല്ലേ ഇല്ല. ചിലപ്പോള്‍ എനിക്കൊരു കമന്റിടാന്‍ ഞാന്‍ തന്നെ അവളോട് പറയാറുണ്ട്.

എന്നാല്‍ പരിചയം അവഹേളനം വരുത്തുന്നത് പോലെ ആവും. ഇപ്പോള്‍ എന്റെ ഭാര്യ വളരെയധികം സുരക്ഷിതയാണെന്നും ദുല്‍ഖര്‍ പറയുന്നു. മകള്‍ മറിയത്തെ കുറിച്ചുള്ള ചോദ്യത്തിന് വീട്ടില്‍ ഉള്ളപ്പോള്‍ അവളുടെ നാപ്കിന്‍ മാറ്റികൊടുക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണെന്ന് പറയുകയാണ് ദുല്‍ഖര്‍.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് ആയ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു. വിവാഹശേഷം 2012 ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് 5 ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു പേരിട്ടത്.


Click it and Unblock the Notifications











