അനു സിത്താരയുടെ സാന്നിധ്യം കൊണ്ടാണ് ഈ പാട്ട് ഇത്ര മനോഹരമായത്, സ്‌നേഹം അറിയിച്ച് ദുല്‍ഖര്‍
വെഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിച്ച ചിത്രമാണ് മണിയറയിലെ അശോകന്‍. സിനിമ പ്രഖ്യാപിച്ചതു മുതല്‍ കാസ്റ്റിങ് കൊണ്ടും ദൃശ്യ ഭംഗികൊണ്ടും ശ്രദ്ധ നേടിയിരുന്നു. പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രത്തിലെ പാട്ട് പുറത്ത് വിട്ടു. മൊഞ്ചത്തി പെണ്ണേ ഉണ്ണി മായേ എന്ന് തുടങ്ങുന്ന ഗാന രംഗത്ത് മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് അനു സിത്താരയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ പാടിയ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. അന്ന് മുതല്‍ ചിത്രത്തിന്റെ ദൃശ്യ വീഡിയോയ്ക്കായി കാത്തിരിയ്ക്കുകയായിരുന്നു ആരാധകര്‍. നായികമാരാല്‍ സമ്പന്നമായ ചിത്രത്തില്‍ ആരാവും ഉണ്ണിമായയായി എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്.

ഒടുവില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വീഡിയോ ഗാനം പുറത്ത് വിട്ടത്. അനു സിത്താരയുടെ സാന്നിധ്യമാണ് ഗാനത്തിന് ഉള്ളതിലും കൂടുതല്‍ സൗന്ദര്യം നല്‍കുന്നത് എന്നും, അനു ചിത്രത്തിന്റെ ഭാഗമായതില്‍ വലിയ സന്തോഷമുണ്ടെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ട് മിനിട്ട് എട്ട് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഗാനരംഗത്ത് ഉണ്ണിമായയുടെ സൗന്ദര്യം തന്നെയാണ് വര്‍ണിയ്ക്കുന്നത്. പാട്ടിലുടനീളം പ്രായമായവര്‍ പോലും അനു സിത്താരയില്‍ ആകൃഷ്ടയാവുന്നത് കാണാം.
ഷംസു സയാബ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് ജോര്‍ജ്ജ് ഗ്രിഗറിയാണ്. ചിത്രം ആഗസ്റ്റ് 31 ന് ഓടിടി റിലീസ് ചെയ്തിരുന്നു. അശോകന്റെ കല്യാണ സ്വപ്‌നവും ജീവിതവുമാണ് സിനിമയിലുടനീളം പറയുന്നത്. മുന്‍നിര യുവ നായികമാരാല്‍ സമ്പന്നമാണ് ചിത്രം.
അനു സിത്താര ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. നസ്‌റിയ നസീമും അതിഥി താരമായി എത്തുന്നുണ്ട്. ഇവരെ കൂടാതെ അനുപമ പരമേശ്വരന്‍, ശ്രിത ശിവദാസ് എന്നിവരും നായികാ നിരയിലുണ്ട്. കൃഷ്ണ ശങ്കര്‍, സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ്, ശ്രീലക്ഷ്മി, വിജയ രാഘവന്‍, കുഞ്ചന്‍, സന്തോഷ് കീഴാറ്റൂര്‍, അഞ്ജലി അനീഷ്, ഇന്ദ്രന്‍സ് തുടങ്ങിയൊരു വലിയ താരനിരയും ചിത്രത്തിലുണ്ട്.
മാകേഷ് ബോജിയുടെ കഥയ്ക്ക് തിരക്കഥ എഴുതിയത് വിനീത് കൃഷ്ണനാണ്. സാജാദ് കക്കുവാണ് ഛായാഗ്രഹകന്‍. മനോഹരമായ ഗാനങ്ങള്‍ കംപോസ് ചെയ്തിരിയ്ക്കുന്നത് ശ്രീഹരി കെ നായരാണ്. അപ്പു എന്‍ നായര്‍ ചിത്ര സംയോജനം നിര്‍വ്വഹിച്ചു. അനുപമ പരമേശ്വരന്‍ സഹ സംവിധായികയായി പ്രവൃത്തിച്ച ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും മണിയറയിലെ അശോകനുണ്ട്.
Recommended Video



Click it and Unblock the Notifications