ഈ ചിത്രം പങ്കുവെയ്ക്കാതിരിക്കാൻ കഴിയുന്നില്ല! ദുൽഖറിനോടൊപ്പം അടുക്കളയിൽ ചാക്കോച്ചൻ...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഭിമാനമായ ഡിക്യൂവിന് ഇന്ന് 34ാം പിറന്നാളാണ്. ആരാധകർ മാത്രമല്ല സിനിമ ലോകവും ആഘോഷമാക്കുകയാണ് താരത്തിന്റെ പിറന്നാൾ. എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് ദുൽഖറിനുള്ളത്.

പ്രിയപ്പെട്ട ദുൽഖർ സൽമാന്റ പിറന്നാൾ ആശംസയുമായി ആദ്യം എത്തിയത് നടൻ പൃഥ്വിരാജും സുപ്രിയയുമാണ്. കേക്ക് മുറിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പൃഥ്വി ആശംസ നേർന്നത്. ഇപ്പോഴിത ഡിക്യൂവിന് ആശംസയുമായി മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടിണ്ട്. പിറന്നാൾ ആശംസ എന്നതിൽ ഉപരി തരങ്ങളുടെ സൗഹൃദത്തിന്റെ വ്യാപ്തിയും ഇതിൽ നിന്ന് മനസ്സിലാകും. സ്വകാര്യ നിമഷങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നടൻ കുഞ്ചാക്കോ ബോബൻ പിറന്നാൾ ആശംസ നേർന്നത്.

പിറന്നാൾ  ആശംസകൾ ഡിക്യൂ ബോയ്

മോളിവുഡിലെ സൂപ്പർ കൂൾ ഡൂഡിന് പിറന്നാൾ ആശംസകൾ. ഹാപ്പി ബെർത്ത് ഡേ ഡിക്യൂ ബോയ്. പാചകം ചെയ്യുന്ന ദുൽഖറിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ ആശംസ . ഈ മനോഹരമായ ചിത്രം പങ്കുവെയ്ക്കാതിരിക്കാൻ കഴിയില്ല എന്ന് കുറിച്ച് കൊണ്ടായിരുന്നു ചാക്കോച്ചന്റെ വാക്കുകൾ. നിങ്ങളുടെ വീട്ടിലെ സീനിയറിന്റെ ഒരു വലിയ ആരാധകനാണ്. ജൂനിയർ നിന്നും ചിലതെല്ലാം പഠിക്കാനുണ്ട് എന്നും കുഞ്ചാക്കോ ബോബൻ പിറന്നാൾ ആശംസക്കൊപ്പം കുറിക്കുന്നു

Recommended Video

Happy Birthday Dulquer Salmaan | FilmiBeat Malayalam
    പേളി മാണി

മോളിവുഡിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിൽ ഒന്നാണ്. നിങ്ങളൊരു രത്നമാണ്. നല്ലൊരു പിറന്നാൾ ആശംസിക്കുന്നതിനോടൊപ്പം തന്നെ ജീവിതത്തിൽ മികച്ചത് മാത്രം ലഭിക്കട്ടെ എന്നും പേളി മാണി കുറിച്ചു. ദുൽഖറിനേടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പേളി പിറന്നാൾ ആശംസ നേർന്നത്. ടെവിനോയും ഡിക്യുവിനൊപ്പമുള്ള മനോഹരമായ നിമിഷം പങ്കുവെച്ച് കൊണ്ട് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. നടി നമിത പ്രമോദ് ഇരുവരും ഒന്നിച്ച് അഭിനയിച്ച വിക്രാമാദിത്യൻ എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. ഉണ്ണി മുകുന്ദനും പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.

 പിറന്നാൾ  ആശംസ

ഹാപ്പി ബെർത്ത് ഡേ ഡിക്യു ലവ് എന്ന് കുറിച്ചാണ് നടൻ ജേക്കബ് ഗ്രിഗറി ജന്മദിനാശംസ നേർന്നിരിക്കുന്നത്. ദുൽഖറിന്റെ അടുത്ത സുഹൃത്താണ് ജേക്കബ് ഗ്രിഗറി . കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആശംസ നേർന്നത്.മച്ച് ലവ് ഡിക്യു എന്ന് കുറിച്ചുകൊണ്ട് വ്യത്യസ്തമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ സണ്ണി വെയ്നും ഭാര്യ രഞ്ജിനിയും ദുൽഖറിന് പിറന്നാൾ ആശംസ നേർന്നത്. നടൻ അജു വർഗ്ഗീസ്, ഷറഫുദ്ദീൻ, വിനയ് ഫോർട്ട് എന്നിവരും പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.

  പിറന്നാൾ സ്പെഷ്യൽ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്., താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോ അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ സുകുമാരകുറുപ്പായിട്ടാണ് ദുൽഖർ എത്തുന്നത്. ഡിക്യൂവിന്റെ പിറന്നാൾ ആഘോഷമാക്കുന്ന ആരാധകർ കുറുപ്പിന്റെ പ്രമോയും ഏറ്റെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Read more about: dulquer salmaan kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X