ദുൽഖർ സൽമാനെ നായകനാക്കണം, മമ്മൂട്ടി ഒരുപാട് ഓടിച്ചു; അവൻ ചെയ്താൽ ശരിയാകില്ലെന്ന് പറഞ്ഞു: സംവിധായകൻ

സിനിമാ രം​ഗത്തേക്ക് മികച്ച എൻട്രി ലഭിച്ച താരപുത്രനാണ് ദുൽഖർ സൽമാൻ. ആദ്യ ചിത്രം സെക്കന്റ് ഷോയിലൂടെ ജനപ്രീതി നേടിയ ദുൽഖറിനെ തേടി പിന്നീട് നിരവധി സിനിമകൾ വന്നു. ഇന്ന് താരമായി മാറിയെങ്കിലും മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ദുൽഖർ സൽമാന്റെ നേട്ടങ്ങളെ കുറച്ച് കാണുന്നവരുണ്ട്. എന്നാൽ ഈ വാദത്തെ ദുൽഖർ ശക്തമായി എതിർക്കുന്നുണ്ട്. താരപുത്രനാണെങ്കിലും കരിയറിൽ വളർന്നത് സ്വന്തം പ്രയത്നം കൊണ്ടാണെന്ന് ദുൽഖർ പറയുന്നു.

കരിയറിലെ തുടക്ക കാലത്ത് മമ്മൂട്ടിയുടെ മാർ​ഗ നിർദ്ദേശം ദുൽഖർ സൽമാന്റെ കരിയറിലുണ്ടായിരുന്നു. മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചുള്ള സിനിമ ആ​രാധകർ ആ​ഗ്രഹിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഹിറ്റ് സിനിമ സാമ്രാജ്യത്തിന്റെ രണ്ടാം ഭാ​ഗത്തിൽ ദുൽഖറിനെ നായകനായി മുമ്പ് പരി​ഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. ഉണ്ണി മുകുന്ദനാണ് നായകനായത്. ഇതേക്കുറിച്ച് സിനിമയുടെ ഭാ​ഗമായ ശരത്ത് ബേബി മാത്യു എന്ന സംവിധായകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Dulquer Salmaan  Mammootty

കഥ ദുൽഖറിനെ വെച്ച് ചെയ്യാനാണ് പ്രൊഡ്യൂസർ പ്ലാനിട്ടത്. മമ്മൂട്ടിയോട് കഥ പറയാൻ ശ്രമിച്ചു. നീ അവിടെ വാ ഇവിടെ വാ എന്ന് പറഞ്ഞ് മമ്മൂട്ടി നിർമാതാവ് അജ്മലിനെ ഓടിപ്പിച്ചു. ദുൽഖറിനെ സമീപിക്കുമ്പോൾ പപ്പയോട് പറയാമായിരുന്നില്ലേ എന്ന് ചോദിക്കും. അവസാനം ഒന്നര വർഷം കഴിഞ്ഞ് മമ്മൂട്ടി കഥ കേട്ടു. സാമ്രാജ്യത്തിന്റെ ബാക്കിയാണ് കഥ. കഥ കേട്ട് കഴിഞ്ഞ് മമ്മൂട്ടി പറഞ്ഞതായി താൻ കേട്ടത് ഞാൻ അഭിനയിക്കാം അവനൊന്നും ചെയ്താൽ ശരിയാവില്ലെന്നാണ്. അജ്മൽ ശരിയെന്ന് പറഞ്ഞ് വന്നു. പിന്നെ വേറെ ആൾക്കാരെ നോക്കി.

അങ്ങനെയാണ് ഉണ്ണിയുടെ അടുത്ത് പോകുന്നത്. മമ്മൂട്ടി ചെയ്താൽ ശരിയാകില്ലായിരുന്നു. ഉണ്ണി മുകുന്ദനാണ് നായകനെങ്കിലും പടം ഓടുമായിരുന്നു. പക്ഷെ പടം ചെയ്ത് കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് റിലീസ് ചെയ്യുന്നത്. അത് പരാജയത്തിന് കാരണമായെന്നും ഇദ്ദേഹം പറയുന്നു. ലക്കി ഭാസ്കറാണ് ദുൽഖറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച വിജയം നേടിയ സിനിമയാണിത്. മലയാളത്തിൽ ദുൽഖറിപ്പോൾ സജീവമല്ല. അതേസമയം മറ്റ് ഭാഷകളിൽ മികച്ച സിനിമകൾ ചെയ്യുന്നു.

Dulquer Salmaan  Mammootty

മമ്മൂട്ടി തുടരെ സിനിമകളുമായി തിരക്കിലാണ്. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.ഏപ്രിൽ 10 ന് ബസൂക്ക തിയറ്ററുകളിലെത്തും. നവാ​ഗതനായ ഡീനോ ഡെന്നിസ് ആണ് സംവിധായകൻ. മമ്മൂട്ടിയും വിനായകനും പ്രധാന വേഷം ചെയ്യുന്ന കളങ്കാവൽ എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്ന് സൂചനയുണ്ട്. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടക്കുന്നുണ്ട്.

ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. ഡ‍ൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആണ് മമ്മൂട്ടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ​ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ​ദിവസം മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ സ്ഥിരീകരിച്ചെന്ന വാർത്ത പ്രചരിച്ചിരുന്നു. പിന്നാലെ താരത്തിന്റെ ടീം ഈ വാർത്ത നിഷേധിച്ചു. മമ്മൂട്ടി നിലവിൽ റമദാൻ മാസമായതിനാൽ ചെറിയ ഇടവേള എടുത്തിരിക്കുകയാണെന്ന് ടീം വ്യക്തമാക്കി.

More from Filmibeat

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X