രാജ അള്‍ട്രമാസ്സാണെന്ന് ആരാധകര്‍! വാപ്പച്ചി പൊളിക്കുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് ദുല്‍ഖര്‍!
സ്വീകാര്യതയിലായാലും ആരാധക പിന്തുണയുടെ കാര്യത്തിലായാലും ഏറെ മുന്നിലാണ് മമ്മൂട്ടി. ഭാഷാഭേദമന്യേ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. നവാഗതരെന്നോ പരിചയസമ്പന്നരെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായ പോക്കിരിരാജയിലെ രാജയുമായി വീണ്ടുമെത്തിയിരിക്കുകയാണ് അദ്ദേഹം. ഇത്തവണത്തെ വരവ് മധുരയില്‍ നിന്നുമാണെന്നതാണ് പ്രധാന പ്രത്യേകത. ഈ വരവിന് പിന്നിലെ കാരണവും അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളുമൊക്കെയാണ് മധുരരാജയിലുള്ളത്.
വിഷുവിന് മുന്നോടിയായാണ് മധുരരാജ എത്തിയിട്ടുള്ളത്. എല്ലാതരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്നും മനോഹരമായ തിയേറ്റര്‍ അനുഭവമാണ് ചിത്രം പകര്‍ന്ന് തരുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്. ആക്ഷനും ഫൈറ്റുമൊക്കെയായി രാജ പ്രേക്ഷകരെ കൈയ്യിലെടുത്തുകൊണ്ടിരിക്കുകയാണ്. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്ക് ചില്ലറ വിമര്‍ശനമായിരുന്നില്ല ഏറ്റുവാങ്ങേണ്ടി വന്നത്. രാജയുടെ രണ്ടാം വരവിന് ആശംസ നേര്‍ന്ന് സിനിമാലോകവും രംഗത്തെത്തിയിരുന്നു. വാപ്പച്ചിക്ക് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

ത്രില്ലും തമാശയും ആക്ഷനുമൊക്കെയായി കംപ്ലീറ്റ് പാക്കേജാണ് മധുരരാജ. നിങ്ങള്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പാണെന്നായിരുന്നു താരപുത്രന്‍ കുറിച്ചത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. രാജയെ സ്വീകരിച്ചുവെങ്കിലും കുഞ്ഞിക്കയുടെ വരവിനായും തങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സോളോയ്ക്ക് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഏപ്രില്‍ 25നാണ് ഒരു യമണ്ടന്‍ പ്രേമകഥ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍രെ പോസ്റ്റ് കാണാം.


Click it and Unblock the Notifications