മറിയത്തിന്റെ ബേബി അങ്കിളിന് പിറന്നാളാശംസകള്‍! ഗ്രിഗറിക്കൊപ്പം ദുല്‍ഖറും മറിയവും! ചിത്രം വൈറല്‍! കാണൂ
യുവതാരനിരയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന് സോഷ്യല്‍ മീഡിയയിലും മികച്ച സ്വീകാര്യതയാണ്. സെക്കന്‍ഡ് ഷോയിലൂടെ നവാഗതനായി തുടക്കം കുറിച്ച താരപുത്രന്‍ ചുരുങ്ങിയ കാലംകൊണ്ട് തന്നെ തന്റേതായ ഇടം നേടിയെടുത്തിരുന്നു. താരപുത്രനെന്ന മേല്‍വിലാസത്തില്‍ നിന്നും പുറത്തുകടന്ന് സഞ്ചരിച്ച താരത്തിനെത്തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും താരപുത്രന്‍ പങ്കുവെക്കാറുണ്ട്. എബിസിഡിയില്‍ തനിക്കൊപ്പം അഭിനയിച്ച ജേക്കബ് ഗ്രിഗറിക്ക് പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
എബിസിഡി കണ്ടവരാരും കോരയെ മറന്നുകാണാനിടയില്ല. സലാല മൊബൈല്‍സ്, 100 ഡേയ്‌സ് ഓഫ് ലവ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന ഉണ്ടയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു താരത്തിന്റെ പിറന്നാളോഘോഷം. മറിയത്തിന്റെ പ്രിയപ്പെട്ട അങ്കിളിന് പിറന്നാളാശംസയെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തത്. തന്റെ കുടുംബത്തിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ് ഗ്രിഗറിയെന്നും താരം കുറിച്ചിട്ടുണ്ട്. മറിയത്തെയും എടുത്ത് നില്‍ക്കുന്ന ഇരുവരുടേയും ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളെക്കുറിച്ചറിയാനായി എന്നും ആരാധകര്‍ക്ക് ആകാംക്ഷയാണ്. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത് ക്യൂട്ട് മറിയത്തിനെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മറിയം വന്നതിന് ശേഷം തന്റേയും വാപ്പച്ചിയുടേയും ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ തുറന്നുപറഞ്ഞിരുന്നു. താരപുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











