ഡിസ് ലൈക്കുന്നവർ ഇതൊന്നു കാണണം!! കൂടെ'യെ കുറിച്ച് ദുൽഖർ പറഞ്ഞത് ഇങ്ങനെ, അതും പേരെടുത്ത് പറഞ്ഞ്...
കൂടെയിലെ താരങ്ങളേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് ദുൽഖർ രംഗത്തെത്തിയിട്ടുണ്ട്
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ജൂലൈ 14 ന് തിയേറ്ററുകളിൽ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത ചിത്രമായിരുന്നു കൂടെ. നാലു വർഷം കാത്തിരുന്നത് വെറുതെയായില്ലെന്നും ഒരു നല്ല ചിത്രം കണ്ടുവെന്നായിരുന്നു ജനങ്ങളുടെ കമന്റ്.
ബെംഗളൂർ ഡേയ്സ് സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നതിനു മുൻപ് തന്നെ സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവള എടുത്തു പോയ താരമായിരുന്നു നസ്രിയ. താരത്തിന്റെ രണ്ടാം വരവും അഞ്ജലി മേനോൻ ചിത്രമായ കൂടെയിലൂടെയാണ്.ചിത്രം പ്രേക്ഷകർക്ക് ഇരട്ടി മധുരമാണ് നൽകിയിരിക്കുന്നത്.

ദുൽഖറിന്റെ വാക്കുകൾ
കൂടെയിലെ താരങ്ങളേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് ദുൽഖർ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. കൂടെ എന്ന ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് കേൾക്കുന്നത്. ചിത്രം കാണാൻ ഞാൻ അക്ഷമനാണ്.കുഞ്ഞിമ നിനക്ക് ഒരുപാട് സ്നേഹം. പൃഥ്വി, പാറു ലിറ്റി നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട അഞ്ജലി ഇനിയും ഉയരെ പറക്കുക. ദുൽഖർ ഫേസ്ബുക്കിൽ കുറിച്ച്.

പ്രേക്ഷകരുടെ സ്വന്തം സംവിധായകിക
അഞ്ജലി മേനോന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്. മലയാള സിനിമയിൽ അതുവരെ കണ്ടിട്ടില്ല ഒരു വ്യത്യസ്ത പ്രമേയമായിരുന്നുചിത്രത്തിന്. അതിനാൽ തന്നെ പ്രേക്ഷകർ അഞ്ജലിയുടെ ബാംഗ്ലൂർ ഡേയ്സ് ഇരു കൈകളും നീട്ടി സ്വീകരിച്ചു. അതിലെ കഥാപാത്രങ്ങൾ ഇന്നും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. നാലു വർഷത്തെ പഴക്കം ചിത്രത്തിനുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് അത് തന്നെയായിരിക്കും

അഞ്ജലിയുടെ അർജുൻ
ബാംഗ്ലൂർ ഡേയ്സിലെ കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ടുന്ന കഥാപാത്രങ്ങളെ പോലും പ്രേക്ഷകരുടെ ഓർമയിലുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഒരു മികച്ച ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്. ഇതിലെ അർജുൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡിക്യു കഥാപാത്രങ്ങളിലൊന്നാണ്. അതു പോലെ നസ്രിയ, പാർവതി, നിവിൻ, ഫഹദ്, നിത്യ മേനാൻ എന്നിവരുടെ കരിയറിലേയും മികച്ച ചിത്രങ്ങളിലെന്നായിരുന്നു ഇത്

അഞ്ജലിയിലൂടെ മടങ്ങി വന്നു
അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സിനു ശേഷം സിനിമയിൽ നിന്ന് നസ്രിയ ഒരു ഇടവേള എടുത്തിരുന്നു. വിവാഹ ശേഷം സിനിമ പാടെ ഉപേക്ഷിക്കില്ലെന്ന് നല്ല സിനിമ ലഭിക്കുമ്പോൾ തിരികെ വരുമെന്നും പറഞ്ഞിരുന്നു. എന്നാൽ വീണ്ടും അഞ്ജലി മേനോൻ തന്നെ വേണ്ടി വന്നു നസ്രിയെ മടക്കി സിനിമ ലോകത്തിലേയ്ക്ക് കൊണ്ടു വരാൻ. നാലു വർഷത്തിനു ശേഷം നസ്രിയ- അഞ്ജലി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ. മികച്ച പ്രകടനം തന്നെയാണ് രണ്ടാം വരവിലും താരം പ്രകടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications











