'അജിത്ത് സാറിനെ കാണുമ്പോൾ കൊതിയാകും, ഞാനും റൈഡ് പോകാൻ ​ബൈക്ക് വാങ്ങിവെച്ചു, ഇതുവരെ നടന്നില്ല'; ദുൽഖർ!

എല്ലാവർക്കും പ്രിയങ്കരനായ യുവ താരമാണ് ദുൽഖർ സൽമാൻ. വളരെ ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് തന്നെ പാൻ ഇന്ത്യൻ താരമായി ദുൽഖർ സൽമാൻ‌ മാറി കഴിഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഹേയ് സിനാമിക ഇന്നാണ് തിയേറ്ററുകളിലെത്തിയത്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമാണ് ഹേയ് സിനാമിക. കേന്ദ്ര കഥാപാത്രങ്ങളായി ദുൽഖർ സൽമാന് പുറകെ അദിതി റാവു ഹൈദരി, കാജൽ അ​ഗർവാൾ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Dulquer Salman, Dulquer Salman actor Ajith kumar, actor Ajith kumar news, actor Ajith kumar films, Dulquer Salman news, Dulquer Salman films, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ നടൻ അജിത് കുമാർ, നടൻ അജിത് കുമാർ വാർത്തകൾ, നടൻ അജിത് കുമാർ ചിത്രങ്ങൾ, ദുൽഖർ സൽമാൻ വാർത്തകൾ, ദുൽഖർ സൽമാൻ ചിത്രങ്ങൾ

കണ്ണും കണ്ണും കൊള്ളൈയടിത്താൽ നേടിയ മികച്ച വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ദുൽഖറിൻറെ തമിഴ് ചിത്രവുമായിരുന്നു ഹേയ് സിനാമിക. പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ ചിത്രത്തെക്കുറിച്ച് എന്തുതരം പ്രതീക്ഷയാണോ ഉയർത്തിയത്, അത് പ്രേക്ഷകർക്കു നൽകാൻ ബൃന്ദ മാസ്റ്ററിന് സാധിച്ചിട്ടുണ്ട്. സിനിമയിലെ ദീർഘകാല പരിചയം കൈമുതലാക്കി ഒരു നവാ​ഗത സംവിധായികയുടേതെന്ന തോന്നലുളവാക്കാത്ത മേക്കിം​ഗ് ആണ് ബൃന്ദ ഹേയ് സിനാമികയ്ക്ക് വേണ്ടി നടത്തിയിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.

ദുൽഖർ യാഴൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മിക‌ച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. ആദ്യമായാണ് ദുൽഖറിന്റേയും മമ്മൂട്ടിയുടേയും സിനിമ ഒരുമിച്ച് ഒരേ ദിവസം തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ ഭീഷ്മപർവമാണ് ദുൽഖറിന്റെ ഹേയ് സിനാമികയ്ക്കൊപ്പം തിയേറ്ററുകളിലെത്തിയ സിനിമ. ഭീഷ്മ പർവവും മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്. ഹേയ് സിനാമികയുടെ പ്രമോഷനായി ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തമിഴ് നടൻ അജിത്തിനെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ‌ വൈറലാകുന്നത്. അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് താൻ എന്നാണ് ദുൽഖർ പറയുന്നത്.

'അദ്ദേഹത്തിന്റെ സ്റ്റൈലും ജീവിതവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വലിമൈ കാണാൻ സാധിച്ചിട്ടില്ല. ഉടൻ കാണ‍ണം. പിന്നെ അജിത്ത് സാറിനെ ഞാൻ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തെ പോലെ ഞാനും റൈഡർ ലൈഫ് ഇഷ്ടപ്പെടുന്ന ആളാണ് എന്നതാണ്. അദ്ദേഹം തിരക്കുള്ള ജീവിതത്തിനിടയിലും സമയം കണ്ടെത്തി യാത്രകൾ ചെയ്യാറുണ്ട്. എനിക്കും അദ്ദേഹത്തെപ്പോലെ സോളോ റൈഡ് താൽപര്യമുണ്ട്. അത്തരം യാത്രകൾ ഞാൻ‌ സ്വപ്നം കാണാറുമുണ്ട്. പക്ഷെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ‌ ഞാൻ സമയം കണ്ടെത്താറില്ല എന്നതാണ് സത്യം. കുറേ ബൈക്കുകളും ഞാൻ വാങ്ങി വെച്ചിട്ടുമുണ്ട്. ഷൂട്ടിങ് ബ്രേക്ക് ലഭിക്കുമ്പോൾ‌ വീട്ടിൽ പോയി കുടുംബത്തോടൊപ്പം കഴിയാനാണ് ആ​​ഗ്രഹിക്കുന്നത്' ദുൽഖർ സൽമാൻ പറയുന്നു.

Read more about: dulquer salman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X