twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുറുപ്പ് ഒ.ടി.ടിയ്ക്ക് നല്‍കാതിരുന്നത് ഇതുകൊണ്ടാണ്,ദുല്‍ഖറിന്റെ ധൈര്യത്തെക്കുറിച്ച് ശ്രീനാഥ്

    |

    മലയാളി പ്രേക്ഷകർ ആകാംക്ഷയോട കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. പിടിക്കിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ചിത്രം നവംബര്‍ 12ന് തിയേറ്റർ റിലീസായി എത്തുകയാണ്. ചത്രത്തിന്റെ പാട്ടും പുറത്ത് ഇറങ്ങിയ ട്രെയിലറുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രവും ഒടിടി റിലീസിനെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം ഖണ്ഡിച്ചുകൊണ്ട് ചിത്രം തിയേറ്ററിൽ എത്തുകയാണ്യ. നടൻ ദുൽഖർ സൽമാൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.

    kurup

    ഇപ്പോഴിത സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദുൽഖർ എടുത്ത വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തകയാണ് സിനിമയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ ഓടിടിയ്ക്ക് നൽകാതിരുന്നതിന്ഡറെ കാരണവും ശ്രീനാഥ് പറയുന്നുണ്ട്. സിനിമ ഒരു കല എന്നതിനപ്പുറം ഒരു ആഘോഷം കൂടിയാണെന്നാണ് സംവിധായകൻ പറയുന്നത്. ഒ.ടി.ടിയില്‍ നിന്നും നല്ല ഓഫറുകള്‍ വന്നിട്ടും എന്തുകൊണ്ടാണ് തിയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ ഉറച്ച് നിന്നത് എന്ന ചോദ്യത്തിന് ആയിരുന്നു അദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്.

    മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ എംജി ശ്രീകുമാറും ലേഖയും, സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ...മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ എംജി ശ്രീകുമാറും ലേഖയും, സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ...

    സംവിധായകന്റെ വാക്കുകൾ ഇങ്ങനെ'' സിനിമ എന്നത് ഒരുകല എന്നതിനപ്പുറത്ത് ഒരു ആഘോഷംകൂടി ആണെന്നാണ് എന്റെ വിശ്വാസം. കുറുപ്പിന്റെ ആദ്യ ചിന്ത വന്നതുമുതൽ തിയേറ്ററിന്റെ ഡാർക്ക്റൂമിൽ പ്രേക്ഷകർ ഒന്നിച്ചിരുന്ന് കാണുന്നൊരു സിനിമയായാണ് ഇതിനെ നോക്കിക്കണ്ടത്. ഒരിക്കലും ഒ.ടി.ടി. സിനിമയായി കുറുപ്പിനെ കണ്ടിട്ടില്ല. ഈ സിനിമ തിയേറ്ററിൽ കണ്ട് ഇഷ്ടപ്പെട്ടു എന്ന പ്രേക്ഷകന്റെ വാക്കിലാണ് ഞങ്ങളുടെ വിജയമെന്നാണ് വിശ്വസിക്കുന്നത്. കാഴ്ച എന്നതിനപ്പുറം ഓരോ സിനിമയും അനുഭവംകൂടിയാണ്.

    കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തി വിക്കി കൗശൽ, സൽമാൻ ഖാന്റെ പ്രതികരണം വൈറലാവുന്നു...കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തി വിക്കി കൗശൽ, സൽമാൻ ഖാന്റെ പ്രതികരണം വൈറലാവുന്നു...

    പൂർണതോതിൽ ആ അനുഭവം ലഭിക്കണമെങ്കിൽ തിയേറ്ററിൽനിന്ന് സിനിമ കാണണം. കാരണം തിയേറ്ററിനുവേണ്ടി നിർമിച്ച സിനിമയാണ് കുറുപ്പ്. വൈഡ് സ്‌ക്രീൻ എക്‌സ്പീരിയൻസിനായി അനമോർഫിക് ലെൻസിലാണ് കുറുപ്പ് ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ സൗണ്ട് ഡിസൈൻ ഡോൾബിയിൽ ചെയ്തിരിക്കുന്നത് തിയേറ്ററിനെ മുന്നിൽക്കണ്ടാണ്. അതുകൊണ്ട് മൊബൈൽ സ്‌ക്രീനിൽ കണ്ടാൽ ഒരിക്കലും ആ ടെക്‌നിക്കൽ ക്വാളിറ്റി ഒന്നും അനുഭവിക്കാനാവില്ല. ഈ തിരിച്ചറിവുകൊണ്ടാണ് ഒ.ടി.ടി. റിലീസ് ഓഫറുകളോട് നോ പറഞ്ഞതെന്ന് '' ശ്രീനാഥ് പറയുന്നത്.

    dulquer salaman

    ദുൽഖർ എന്ന നിർമ്മാതാവ് ഏറ്റെടുത്ത വെല്ലുവിളിയെ കുറിച്ചും ശ്രീനാഥ് അഭിമുഖത്തിൽ പറയുന്നു. ''35 കോടിരൂപ ഒരുസിനിമയ്ക്കായി ചെലവഴിച്ചിട്ട് രണ്ടുവർഷത്തോളം തിയേറ്ററിൽ ആ സിനിമ എത്തിക്കാൻ കാത്തിരുന്നു എന്നത് ദുൽഖർ എന്ന നിർമാതാവ് ഏറ്റെടുത്ത വെല്ലുവിളിയാണ്. അദ്ദേഹത്തിനു വേണമെങ്കിൽ ഒ.ടി.ടി.യിൽനിന്ന് നല്ല ഓഫറുകൾ വന്നപ്പോൾ പടം നൽകി നിർമാതാവെന്ന നിലയിൽ സുരക്ഷിതാനാകാമായിരുന്നു. പക്ഷേ, തിയേറ്ററിൽനിന്നുതന്നെ കുറുപ്പ് എല്ലാ പ്രേക്ഷകർ കാണണമെന്നും എല്ലാ ദൃശ്യ-ശ്രവ്യ ഭംഗിയോടെ ആസ്വദിക്കണമെന്നുമുള്ള ഉറച്ച തീരുമാനം എടുക്കാനുള്ള ധൈര്യം ദുൽഖറിനും എം സ്റ്റാറിനും ഉണ്ടായെന്നത് അഭിനന്ദനാർഹമാണ്'', സംവിധായകൻ കൂട്ടിച്ചേർത്തു.

    Recommended Video

    ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

    2012-ൽ ആദ്യ സിനിമയായ 'സെക്കൻഡ്‌ഷോ' കഴിഞ്ഞ സമയത്താണ് കുറുപ്പ് എന്ന സിനിമയുടെ ആദ്യ ചിന്തയുണ്ടാവുന്നത്. പിന്നീട് അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു. ഓരോ സ്ഥലങ്ങളിൽപ്പോയി അന്വേഷിച്ചും, ഒട്ടേറെ ആൾക്കാരുമായി സംസാരിച്ചുമെല്ലാമാണ് തിരക്കഥ തയ്യാറാക്കിയത്. ആദ്യ രണ്ടുസിനിമകൾക്കുശേഷമുള്ള എന്റെ ജീവിതം മുഴുവനായി മാറ്റിവച്ചത് 'കുറുപ്പ്' എന്ന സിനിമ യാഥാർഥ്യമാക്കാനായിരുന്നു. യഥാർഥസംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമയാണ് കുറുപ്പ്. ഞങ്ങൾ കണ്ടെടുത്ത സംഭവങ്ങളെ സിനിമാറ്റിക്ക്‌ രീതിയിലാക്കി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. സുകുമാരക്കുറുപ്പിന്റെ തിരോധാനവും തുടർന്നുള്ള സംഭവങ്ങളും ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസാണ്. ആരെയും വേദനിപ്പിക്കാത്തരീതിയിലാണ് കഥപറയാൻ ശ്രമിച്ചിരിക്കുന്നതെന്നും ശ്രീനാഥ് പറയുന്നു..

    Read more about: dulquer salman
    English summary
    Dulquer Salman's Kurup Movie Director srinath rajendran Opens Up Why Movie did not give in to OTT,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X