മമ്മൂട്ടിയുടേതായിരുന്നു ആ തീരുമാനം! സുല്‍ഫത്തും സമ്മതിച്ചതോടെ അമാലിനെ ദുല്‍ഖര്‍ സ്വന്തമാക്കി!

പ്രേക്ഷകരുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍റെ ഏഴാം വിവാഹ വാര്‍ഷികമാണ് ശനിയാഴ്ച. നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് ആരാധകര്‍ അറിഞ്ഞത്. 2011 ലാണ് അമാല്‍ സൂഫിയയും ദുല്‍ഖര്‍ സല്‍മാനും വിവാഹിതരായത്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖറിന് തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് ഏത് തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് താരം തെളിയിക്കുകയായിരുന്നു. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് തന്റേതായ ഇടം നേടിയാണ് ദുല്‍ഖര്‍ മുന്നേറുന്നത്.

വിവാഹിതനായതിന് ശേഷമാണ് ദുല്‍ഖര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ മകന്‍റെ വിവാഹം നടത്തിയതിനെക്കുറിച്ച് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സംവിധായകനും താരങ്ങളുമെല്ലാം പുതുമുഖമായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, പട്ടം പോലെ, ബാംഗ്ലൂര്‍ ഡേയ്‌സ്, ഞാന്‍ , വിക്രമാദിത്യന്‍ തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം തിളങ്ങി നിന്ന വര്‍ഷമാണ് കടന്നുപോവുന്നത്.

 ഏഴാം വര്‍ഷത്തിലേക്ക്

ഏഴാം വര്‍ഷത്തിലേക്ക്

2011 ഡിസംബര്‍ 22നാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരായത്. 2011 മുതല്‍ തന്നെ നന്നായി പരിപാലിക്കുന്ന ബേബി മമ്മയ്ക്ക് വിവാഹാംശസകള്‍ എന്ന കുറിപ്പോടെയാണ് താരം കഴിഞ്ഞ തവണ അമാലിന് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നത്. അമാലിനൊപ്പമുള്ള മനോഹരമായൊരു ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നസ്രിയയാണ് താരദന്പതികള്‍ക്ക് ആശ്വാസം നേര്‍ന്ന് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സിനിമയിലേത്തുന്നതിന് മുന്‍പേ

സിനിമയിലേത്തുന്നതിന് മുന്‍പേ

സിനിമയിലെത്തുന്നതിനും എത്രയോ മുന്‍പ് ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായിരുന്നു. നേരത്തെയുള്ള വിവാഹത്തിലൂടെ ജീവിതത്തെ പക്വതയോടെ സമീപിക്കാനാവുമെന്നാണ് മമ്മൂട്ടി പറയുന്നത്. ആര്‍ക്കിടെക്ടായ അമാല്‍ സൂഫിയയുമായുള്ള വിവാഹത്തിന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. 2017 മെയ് അഞ്ചിനാണ് ഇവരുടെ ജീവിതത്തിലേക്ക് മറിയം അമീറ സല്‍മാന്‍ എത്തിയത്. മകള്‍ ജനിച്ച സന്തോഷം താരം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

 അടുത്ത സുഹൃത്ത് അമാല്‍

അടുത്ത സുഹൃത്ത് അമാല്‍

ജീവിതത്തില്‍ അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാല്‍ ദുല്‍ഖര്‍ ആദ്യം പറയുന്ന പേര് അമാലിന്‍റേതാണ്. സിനിമയിലും വ്യക്തി ജീവിതത്തിലുമൊക്കെയായി തന്നെ സ്ട്രോങ്ങ് പില്ലറുകളിലൊന്നാണ് അമാലെന്നായിരുന്നു താരപുത്രന്‍ നേരത്തെ വ്യക്തമാക്കിയത്. നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും നായകന്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ യാതൊരു പ്രശ്‌നവും അമാലില്‍ നിന്നുണ്ടായിട്ടില്ലെന്ന് ദുല്‍ഖര്‍ നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. തിരക്കഥയ്ക്ക് ആവശ്യമായി വരുന്പോളാണ് അത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അമാലിന് അറിയാമെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

നായികമാരുമായും സൗഹൃദം

നായികമാരുമായും സൗഹൃദം

തന്‍റെ സുഹൃത്തുക്കളും തനിക്കൊപ്പം അഭിനയിച്ച നായികമാരുമൊക്കെയായി അടുത്ത സൗഹൃദത്തിലാണ് അമാല്‍. നസ്രിയയ്ക്കൊപ്പമുള്ള ഒൗട്ടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും മാത്രമല്ല കുഞ്ഞുമാലാഖയായ മറിയവും സെലിബ്രിറ്റിയാണ്. നിമിഷനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. മറിയത്തിന്‍റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

മകളെക്കാണാതിരിക്കാനാവില്ല

മകളെക്കാണാതിരിക്കാനാവില്ല

സിനിമാതിരക്കുകള്‍ക്കിടയില്‍ നിന്നും വീട്ടിലെത്താനുള്ള തിടുക്കത്തിന് ഇപ്പോള്‍ ഒരു കാരണം കൂടിയായെന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. മകള്‍ ജനിച്ചപ്പോഴുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത്. മകളെ കാണാനുള്ള ആഗ്രഹം അടക്കി വെക്കാന്‍ കഴിയാതെ വരുമ്പോഴാണ് വീട്ടിലേക്ക് ഓടിയെത്തുന്നത്.

മമ്മൂട്ടി നല്‍കിയ ഉപദേശം

മമ്മൂട്ടി നല്‍കിയ ഉപദേശം

അഭിനേതാവെന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ സന്തോഷവാനാണ് വാപ്പച്ചിയെന്ന് ദുല്‍ഖര്‍ പറയുന്നു. കരിയറില്‍ അനാവശ്യമായ ഇടപെടലുകളൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും ഡിക്യു വ്യക്തമാക്കിയിരുന്നു. തന്റെ സിനിമകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും അദ്ദേഹം സംസാരിക്കാറില്ല. അമിത ആത്മവിശ്വാസത്തിലേക്ക് തന്നെ നയിക്കാതിരിക്കാനാണ് വാപ്പച്ചി ശ്രമിക്കുന്നത്.

View this post on Instagram

Happy Anniversary @dqsalmaan Amaal❤️

A post shared by Nazriya Nazim (@nazriya) on

നസ്രിയയുടെ പോസ്റ്റ് കാണാം

നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X