twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാമതും വിവാഹിതയായി ദുർ​ഗ കൃഷ്ണ, കല്യാണം തമിഴ് സ്റ്റൈലിൽ, വൈറലായി ചിത്രങ്ങൾ!

    |

    നടിയും നർത്തകിയുമായ ദുർ​ഗ കൃഷ്ണ മലയാളിക്ക് സുപരിചതയായത് വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. പ്രദീപ്.എം.നായർ സംവിധാനം ചെയ്ത ചിത്രത്തിൽ നായിക ജാനകിയായിട്ടാണ് ​ദുർ​ഗ കൃഷ്ണ അഭിനയിച്ചത്. വിമാനത്തിന് ശേഷം പ്രേതം 2 എന്ന സിനിമയിൽ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കു തുടങ്ങിയ സിനിമകളിലും ദുർ​ഗ കൃഷ്ണ അഭിനയിച്ചു.

    'ജെനുവിനിറ്റിക്ക് ബി​ഗ് ബോസിൽ പ്രസക്തിയില്ല... എത്ര തയ്യാറെടുപ്പ് നടത്തിയാലും ചിലപ്പോൾ പൊളിയും'; മോഹൻലാൽ'ജെനുവിനിറ്റിക്ക് ബി​ഗ് ബോസിൽ പ്രസക്തിയില്ല... എത്ര തയ്യാറെടുപ്പ് നടത്തിയാലും ചിലപ്പോൾ പൊളിയും'; മോഹൻലാൽ

    2021 ഏപ്രിൽ അഞ്ചിനായിരുന്നു ദുർ​ഗയുടെ വിവാഹം. ബിസിനസുകാരനായ അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ താലി ചാർത്തി ജീവിത സഖിയാക്കിയത്. ഗുരുവായൂർ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പിന്നീട് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വെച്ചും നടത്തി. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലെെൻ ആണെന്നുമാണ് പ്രണയം വെളിപ്പെടുത്തി ദുർഗ അന്ന് പറഞ്ഞത്. അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

    സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ നടി വിമല രാമൻ വിവാഹിതയാകുന്നു, വരൻ പ്രമുഖ നടൻ!സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ നടി വിമല രാമൻ വിവാഹിതയാകുന്നു, വരൻ പ്രമുഖ നടൻ!

    ഒന്നാം വിവാ​ഹ വാർഷികം

    ഇപ്പോൾ‌ ദാമ്പത്യ ജീവിതത്തിന്റെ ഒന്നാം വാർ‌ഷികത്തിൽ വീണ്ടും വിവാഹിതയായിരിക്കുകയാണ് ദുർ​ഗയും അർജുനും. ദുർ​ഗ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്. തമിഴ് സ്റ്റൈലിൽ തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായ ചടങ്ങായിട്ടാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹം നടത്തിയത്. ഒരു ആ​ഗ്രഹത്തിന്റെ പുറത്താണ് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരാകുന്നത് എന്നാണ് ദുർ​ഗ വീഡിയോയിൽ പറഞ്ഞത്. വിവാഹ ശേഷമുള്ള ചിത്രങ്ങളും ദുർ​ഗയും അർജുനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

    രണ്ടാം വിവാഹം തമിഴ്നാട്ടിൽ

    'ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമകളും വീണ്ടും ആഘോഷിക്കാനുള്ള ദിവസം... ഹാപ്പി ആനിവേഴ്സറി' എന്നാണ് ദുർ​ഗ കുറിച്ചത്. തമിഴ് ആചാരപ്രകാരം നടന്ന വിവാഹത്തിൽ തമിഴ് പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ദുർ​ഗ എത്തിയത്. ​ഗ്രേപ്പ് നിറത്തിലുള്ള കോട്ടൺ സാരിയും മുല്ലപ്പൂവും സിംപിൾ ജ്വല്ലറിയും അണിഞ്ഞാണ് ദുർ​ഗ വിവാഹത്തിന് എത്തിയത്. സ്വർണ്ണ കസവുള്ള വെള്ള മുണ്ടും ഷർട്ടുമായിരുന്നു അർജുന്റെ വേഷം. ഇരുവരുടേയും വ്യത്യസ്തമായ വിവാഹ വാർഷികാഘോഷം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്.

    പ്രണയവും വിവാഹവും

    കുടുക്ക് സിനിമയ്ക്ക് വേണ്ടി കൃഷ്ണ ശങ്കറിനൊപ്പം ചെയ്ത ലിപ് ലോക്ക് രം​ഗങ്ങൾ അടുത്തിടെ വൈറലായപ്പോൾ ദുർ​ഗയ്ക്ക് വളരെ അധികം വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ആ രം​ഗം ചെയ്യാൻ വന്നപ്പോൾ പിന്തുണ നൽകിയതും ഭർത്താവായിരുന്നുവെന്നും ദുർ​ഗ പറഞ്ഞിരുന്നു. 'അർജുൻ നല്ല സപ്പോർട്ടീവാണ്. ഇങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വീട്ടുകാർ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്കപ്പെട്ടത്. ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അർജുനായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞത്. അത്രയും സപ്പോർട്ടീവാണ് അർജുൻ. ഇക്കാര്യത്തിൽ ഞാൻ ലക്കിയാണ്.'

    Recommended Video

    ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
    അർജുന്റെ പിന്തുണ

    'സിനിമ നമ്മുടെ ജോലിയാണ്. ആ കഥാപാത്രങ്ങളാണ് ആ രംഗം ചെയ്തത്. കിച്ചുവും ദുർഗയുമല്ല മാരനും ഈവുമാണ് ലിപ് ലോക് ചെയ്തത്. പേഴ്‌സണൽ ലൈഫിനെ ഇക്കാര്യം ബാധിക്കേണ്ടതില്ല' ദുർ​ഗ പറഞ്ഞത് ഇങ്ങനെയായിരുന്നു. കൃഷ്ണ ശങ്കർ, അജു വർഗ്ഗീസ്, ഷൈൻ ടോം ചാക്കോ തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഒന്നിക്കുന്ന സിനിമയാണ് കുടുക്ക് 2025. അള്ള് രാമേന്ദ്രൻ സിനിമയ്ക്ക് ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയും സ്വാസികയുമാണ് നായികമാരായെത്തുന്നത്. സിനിമയിലേതായി അടുത്തിടെ പുറത്തിറങ്ങിയ തെയ്‍തക തെയ്‍തക എന്ന ഗാനം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: durga krishna
    English summary
    Durga Krishna And Arjun Raveendran Married Again On Their First Wedding Anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X