ഇതെന്താണ് ഇങ്ങനെയൊരു പേര്! ഭാവിയില്‍ മകള്‍ തന്നെ ചോദ്യവുമായി വന്നേക്കാം! ദുര്‍ഗയോട് ആരാധകര്‍
അടുത്തിടെയായിരുന്നു ദുര്‍ഗ കൃഷ്ണയ്ക്കും അര്‍ജുനും മകള്‍ ജനിച്ചത്. വ്‌ളോഗിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി വിശേഷങ്ങളെല്ലാം അവര്‍ പങ്കിടുന്നുണ്ട്. സിസേറിയനിലൂടെയായിരുന്നു മകളുടെ ജനനം. തുടക്കത്തില്‍ നല്ല ബുദ്ധിമുട്ടുകളായിരുന്നു. ശരീരം ഇനി പഴയത് പോലെയാവുമോ എന്ന ആശങ്കകളൊക്കെ അലട്ടിയിരുന്നു. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് നിലത്ത് ഇരിക്കാനായി ശരിക്കും ബുദ്ധിമുട്ടിയിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരമായി വ്യായാമം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഡയറ്റും പാലിക്കുന്നുണ്ട്. പുറത്ത് നടക്കാനൊക്കെ പോവുന്നുണ്ട് ഇപ്പോള്‍. ഇതൊക്കെ ചെയ്യാനായോ എന്നുള്ള ചോദ്യങ്ങളൊക്കെ വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് ദുര്‍ഗ പറഞ്ഞിരുന്നു. ഇപ്പോള്‍ കാര്യങ്ങളെല്ലാം ചെയ്യുന്നത് അവളുടെ സൗകര്യം കൂടി നോക്കിയാണ്. വീഡിയോ പോലും കൃത്യമായി എടുക്കാനോ പോസ്റ്റ് ചെയ്യാനോ പറ്റാറില്ല.
നൂലുകെട്ട് ചെറിയ രീതിയിലുള്ള ചടങ്ങായിരുന്നു. എന്റെയും ഏട്ടന്റെയും വീട്ടുകാര്‍ മാത്രമായിരുന്നു പങ്കെടുത്തത്. എന്നെ എപ്പോഴും സുന്ദരിയാക്കാറുള്ള വികാസ് ഏട്ടന്‍ തന്നെ മോളെയും ആദ്യം സുന്ദരിയാക്കട്ടെ എന്നുണ്ടായിരുന്നു. ഏട്ടനോട് ഈയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായിരുന്നു. അങ്ങനെയാണ് വികാസ് ഏട്ടനോട് മോളെ കണ്ണെഴുതിക്കാനും, പൊട്ട് തൊടീക്കാനും പറഞ്ഞത്. അമ്മയെ കല്യാണത്തിന് ഒരുക്കിയത് പോലെ തന്നെ മോളയും ഒരിക്കാം. നാരായണിയെ കല്യാണത്തിന് ഒരുക്കുന്നതോടെ എന്റെ റിട്ടയര്‍മെന്റ് എന്നായിരുന്നു വിചാരിച്ചത്. ഇനിയെന്തായാലും അത് നടക്കില്ല. ഇവളും കൂടെയുണ്ടല്ലോ എന്നായിരുന്നു വികാസിന്റെ കമന്റ്. വിവാഹം ഉള്‍പ്പടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിലെല്ലാം ദുര്‍ഗയെ അണിയിച്ചൊരുക്കിയത് വികാസായിരുന്നു. ഞാന്‍ പ്രസവിക്കുന്ന സമയത്ത് വികാസേട്ടന്‍ എനിക്ക് വേണ്ടി വഴിപാടിനായി ക്ഷേത്രത്തിലായിരുന്നു.

നൂലുകെട്ടിന് ശേഷമായി ഗ്രാന്റായി തന്നെ പേരിടല്‍ ചടങ്ങ് നടത്തിയിരിക്കുകയാണ് ദുര്‍ഗയും അര്‍ജുനും. സ്റ്റേജുിന് അനുയോജ്യമായ കളര്‍ സാരിയായിരുന്നു ദുര്‍ഗ തിരഞ്ഞെടുത്തത്. അതേ നിറത്തിലുള്ള കുര്‍ത്തിയായിരുന്നു അര്‍ജുന്റെ വേഷം. മോളുടെ നെയിമിംഗ് സെറിമണി കഴിഞ്ഞു. പേരിട്ടിരിക്കുന്നത് പ്രകൃതി ദുര്‍ഗ അര്‍ജുന്‍. അമ്മയുടെ കണ്‍മണി, അച്ഛന്റെ പക്രു എന്നും ഇരുവരും പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി നെയിമിംഗ് സെറിമണിയുട വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും അച്ഛന്റെ പേരാണ് കൂടെ ചേര്‍ക്കാറുള്ളത്. അമ്മയുടെ പേര് കൂടെ ചേര്‍ത്തപ്പോള്‍ ഭംഗിയായി. അച്ഛന്റെ പേരില്‍ മാത്രമല്ലല്ലോ, അമ്മയുടെ പേരില്‍ കൂടെ കുട്ടികള്‍ അറിയണം. പ്രഗ്നന്‍സി മുതല്‍ കുട്ടി ജനിച്ച് അവരെ ഒരു നിലയില്‍ എത്തിക്കാന്‍ അമ്മ അനുഭവിക്കുന്ന എഫേര്‍ട്ടുണ്ടല്ലോ. ഇതെന്തായാലും നന്നായി. അമ്മയുടെ പേരിലും മകള്‍ അറിയപ്പെടട്ടെ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.
അമ്മയുടെയും അച്ഛന്റെയും പേരുകള്‍ ചേര്‍ക്കുന്നത് നല്ലതാണ്. പ്രകൃതി ഒരു വികൃതി എന്ന് പറയാമല്ലോ ഇനി. മോള്‍ക്ക് 18 വയസാവുമ്പോള്‍ ആദ്യം ചെയ്യുന്നത് ഈ പേര് മാറ്റലായിരിക്കും എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അതെന്തേ അങ്ങനെയൊരു കമന്റ്. നിരവധി പേരായിരുന്നു മകളുടെ പേരിനെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. കുഞ്ഞിനോട് അങ്ങേയറ്റത്തെ ഇഷ്ടമാണെങ്കിലും പുറമെ നിന്ന് നോക്കുന്നവര്‍ക്ക് മനസിലാവാത്ത തരത്തിലുള്ള വിഷമം തന്നെ അലട്ടുന്നുണ്ടെന്ന് ഇടയ്ക്ക് ദുര്‍ഗ പറഞ്ഞിരുന്നു. ഭര്‍ത്താവിനെ നഷ്ടപ്പെട്ടത് പോലെയാണ് തോന്നുന്നത്. പകരം കുഞ്ഞിനെ നോക്കാനായി കോപാരന്റിനെ ലഭിച്ചത് പോലെ തോന്നുന്നു. ഗര്‍ഭകാലത്ത് എന്നെ അത്രയും നന്നായി പരിചിച്ചിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു. പകരം കുഞ്ഞിനെ മാത്രം കാണാന്‍ കഴിയുന്നൊരാളെയാണ് കാണുന്നതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പ് ചര്‍ച്ചയായി മാറിയത്.


Click it and Unblock the Notifications











