For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിപ് ലോക് സീൻ ചെയ്യുന്നത് അത്ര ഈസിയല്ല; അതിന് വേണ്ടിയെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ദുർഗയും കൃഷ്ണ ശങ്കറും

  |

  നടി ദുര്‍ഗ കൃഷ്ണയുടെ പുത്തന്‍ സിനിമയായ കുടുക്ക് 2025 ലെ ലിപ് ലോക് സീന്‍ വലിയ തരംഗമായിരുന്നു. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പാട്ടിലാണ് നടന്‍ കൃഷ്ണ ശങ്കറും ദുര്‍ഗയും തമ്മിലുള്ള പ്രണയനിമിഷങ്ങളുള്ളത്. പാട്ട് ഹിറ്റായതിന് പിന്നാലെ ദുര്‍ഗയെയും ഭര്‍ത്താവിനെയും ആക്ഷേപിച്ച് കൊണ്ട് ചിലരെത്തിയിരുന്നു. സ്വന്തം പെണ്ണിനെ മറ്റൊരുത്തന്‍ ചുംബിക്കുന്നത് കണ്ടിട്ടും കുഴപ്പമില്ലാതെ നില്‍ക്കുകയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നടിയുടെ പോസ്റ്റിന് താഴെ ചിലര്‍ ഇട്ടിരുന്നു. ഇതിന് മറുപടി പറഞ്ഞ് ദുര്‍ഗയും രംഗത്ത് വന്നു.

  ഇപ്പോഴിതാ ലിപ് ലോക് സീനില്‍ അഭിനയിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് ദുര്‍ഗ കൃഷ്ണയും നടന്‍ കൃഷ്ണ ശങ്കറും. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വൈറലായ സീനുകളെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്. ഒപ്പം അതിന് വേണ്ടി ഒരുങ്ങിയതിനെ പറ്റിയും മുന്‍പൊരു സിനിമയിലുണ്ടായ ദുരനുഭവത്തെ കുറിച്ചും താരങ്ങള്‍ വ്യക്തമാക്കുന്നു.

  ലിപ് ലോക് സീന്‍ ചെയ്യാന്‍ നേരത്തെ കൃഷ്ണ ശങ്കറിന് ഭയങ്കര നാണമായിരുന്നെന്ന് ദുര്‍ഗ പറയുന്നു. എന്നാല്‍ ആ സീന്‍ നന്നാവാനുള്ള കാരണം ദുര്‍ഗയാണെന്നാണ് കൃഷ്ണ പറയുന്നത്. സംവിധായകന്‍ ഇങ്ങനൊരു രംഗമുണ്ടെന്ന് പറഞ്ഞിരുന്നു. അതും ഷൂട്ട് ചെയ്യാന്‍ പോകുന്ന സമയത്താണ്. അത് വേണോന്ന് ഞാന്‍ ചോദിച്ചിരുന്നു. ലിപ് ലോക് ഉണ്ടെന്നൊന്നും മുന്‍പ് പറഞ്ഞിരുന്നില്ല. എനിക്ക് ഭയങ്കര നാണമായിരുന്നെന്ന് കൃഷ്ണ പറയുമ്പോള്‍ അന്യായ നാണമാണെന്ന് ദുര്‍ഗയും സൂചിപ്പിച്ചു.

  ഞാന്‍ അതിന് മുന്‍പ് മറ്റൊരു സിനിമയില്‍ ചെയ്തിരുന്നു. അതൊരു പ്രൊഫഷനായി മാത്രമായിട്ടാണല്ലോ കണ്ടത്. അതുകൊണ്ട് ചെയ്യാന്‍ ബുദ്ധിമുട്ടില്ലെന്നാണ് ദുര്‍ഗ പറയുന്നത്. ഈ സീനിന് തൊട്ട് മുന്‍പ് എന്റെ മോയ്ചറസൈര്‍ എടുത്ത് കൃഷ്ണ ശങ്കറിനെ കൈയിലൊക്കെ തേച്ചു. മൗത്ത് വാഷ് കൊണ്ട് വായ കഴുപ്പിക്കുന്നു. അങ്ങനെ ഞാന്‍ എന്തൊക്കെ ഉപയോഗിക്കുന്നോ അതൊക്കെ പുള്ളിയ്ക്കും കൊടുത്തതായി ദുര്‍ഗ സൂചിപ്പിക്കുന്നു. ഇങ്ങനൊരു സീനിന് വേണ്ടി ഇത്രയും ഒരുങ്ങണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കൃഷ്ണയും സൂചിപ്പിച്ചു.

  ഇങ്ങനെയൊക്കെ ഒരുക്കാനുള്ള കാരണം മറ്റൊരു സിനിമയില്‍ നിന്നുണ്ടായ അനുഭവമാണെന്ന് ദുര്‍ഗ വെൡപ്പെടുത്തി. ഞാന്‍ ഒന്ന് രണ്ട് സിനിമകളില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്തിട്ടുണ്ട്. അതിലൊന്നില്‍ നിന്നും കിട്ടിയത് മോശമായൊരു അനുഭവമാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റ് ആരാണെന്ന് താന്‍ നോക്കാറില്ല. ആ കഥാപാത്രം എന്താണെന്ന് മാത്രമേ നോക്കുകയുള്ളു. ഞാന്‍ അഭിനയിക്കുന്ന സമയത്ത് എന്നെ ശല്യപ്പെടുത്തുന്ന കാര്യങ്ങളൊന്നും ഞാന്‍ വെക്കില്ല. ഫ്രീയായി വര്‍ക്ക് ചെയ്യണം. അങ്ങനെ ആ സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുന്ന സമയത്ത് ഒരു വൃത്തിക്കെട്ട മണം വന്നു. അതോടെ എനിക്ക് അറപ്പ് തോന്നി. അന്ന് എന്റെ ക്യാരക്ടര്‍ തന്നെ കൈയില്‍ നിന്ന് പോയ അവസ്ഥയായിരുന്നെന്ന് ദുര്‍ഗ പറയുന്നു.

  ഗോസിപ്പുകാര്‍ പോലും അറിയാതെ രഹസ്യമായി തന്നെ അത് നടന്നു; അമ്മയായ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരണ്‍

  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

  ഈ സിനിമയില്‍ ലിപ് ലോക് സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചേട്ടനെ വിളിച്ച് മോയ്ചറൈസര്‍ ഒക്കെ ഇടിപ്പിച്ചത്. അതേ സമയം അവള്‍ക്ക് തന്നോട് ഭയങ്കര സ്‌നേഹമായിരുന്നെന്ന് കൃഷ്ണയും പറയുന്നു. ചിലപ്പോള്‍ ഇതൊക്കെ ഇതിന്റെ ഭാഗമായിരിക്കുമെന്ന് താനും ചിന്തിച്ചു. രണ്ടാമത്തെ തവണ ആയപ്പോള്‍ അതങ്ങ് ശീലമായി. അതേ സമയം ആ സീനില്‍ കട്ട് പറഞ്ഞില്ലെന്നുള്ളതാണ്. ഞങ്ങള്‍ ഉമ്മ വെച്ച് കൊണ്ടിരുന്നു. അവരാണ് കട്ട് പറയുന്നുമില്ലായിരുന്നെന്ന് ദുര്‍ഗയും കൃഷ്ണയും പറയുന്നു.


  തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്ത് വന്നു; നെടുമുടി വേണു തനിക്കയച്ച കത്തിനെ കുറിച്ച് മഞ്ജു വാര്യര്‍

  English summary
  Durga krishna And Krishna Shankar Opens Up About Lip Lock Practice, Latest Chat Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X