For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിപ് ലോക്ക് ഷൂട്ട് ചെയ്യുന്നത് ഒളിക്യാമറ വെച്ചല്ല, ഇന്റിമേറ്റ് രംഗങ്ങൾ നോർമലായി കാണണമെന്ന് ദുർ​ഗയും കൃഷ്ണയും

  |

  മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദു​ർ​ഗ കൃഷ്ണ. കുറച്ച് സിനിമകൾ മാത്രമേ ചെയ്തുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചവയാണ്. എന്നാൽ അടുത്തിടെ താരം ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. കുടുക്ക്, ഉടൽ തുടങ്ങിയ സിനിമകളിലെ ഇന്റിമേറ്റ് രം​ഗങ്ങൾ അഭിനയിച്ചതിനാണ് വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. ഇപ്പോഴിതാ ലിപ് ലോക് സീനിൽ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നടി ദുർഗ കൃഷ്ണയും നടൻ കൃഷ്ണ ശങ്കറും.

  ലിപ് ലോക്ക് പോലുള്ള ഇൻ്റിമേറ്റ് രം​ഗങ്ങൾ സാധാരണയായി കാണാൻ ആളുകൾ ഇനിയെങ്കിലും പഠിക്കണം. ചിത്രത്തിലെ മറ്റേതൊരു രംഗം പോലെ തന്നെയാണ് ഇന്റിമേറ്റ് രംഗങ്ങളും. അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി. പത്ത് അമ്പത്തിയഞ്ച് പേരുടെ മുന്നിലാണ് ഈ സീനെടുക്കുന്നത്. നമ്മളതിനെ വളരെ നോർമലായിട്ടും പ്രൊഫഷണലായിട്ടുമാണ് കാണുന്നത്, ദുർ​ഗയും കൃഷണ ശങ്കറും ഒരു പോലെ പറഞ്ഞു.

  ''കുടുക്ക് 2025'ലെ മാരൻ എന്ന ​ഗാനത്തിലാണ് ലിപ് ലോക്ക് രം​ഗമുള്ളത്. ​2020 ലാണ് കുടുക്ക് സിനിമയുടെ ഷൂട്ട് നടന്നത്. 2021ൽ കുടുക്കിലെ മാരൻ പാട്ട് റിലീസ് ചെയ്യുകയും ചെയ്തു. 2022 ആയിട്ടും അതിനെച്ചൊല്ലിയുള്ള വിമർശനങ്ങൾ കെട്ടടങ്ങിയിട്ടില്ല'.

  'ഞങ്ങൾ ആ സിനിമ ചെയ്ത് കഴിഞ്ഞ് ശേഷം വേറെയും കുറേ ചിത്രങ്ങളി‍ൽ അഭിനയിച്ച് കഴിഞ്ഞു. വിമർശനങ്ങൾ പറയുന്നവർ അത് നിർത്താൻ പോകുന്നില്ല അവർ പറയുന്നത് കേട്ട് മറുപടി നൽകി അവർക്കൊരു ഹൈയ്പ് കൊടുക്കേണ്ട ആവശ്യമില്ല'.

  Also Read: റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ്

  'എന്റെ തൊഴിലാണ് ഞാൻ ചെയ്യുന്നത്. ഒരു സിനിമയിൽ ഉണ്ടാകുന്നത് പോലെ ഫൈറ്റ് സീൻ, ഇമോഷണൽ സീൻ, കോമഡി സീൻ പോലെ മാത്രമേ ഇന്റിമേറ്റ് സീനുകളേയും കണ്ടിട്ടുള്ളൂ'.

  'അതിന് പ്രത്യേകമായൊരു പ്രാധാന്യം ഞാൻ നൽകാറില്ല. അങ്ങനെ ഉള്ള സീനുകൾ വരുമ്പോൾ മാത്രം എന്തുകൊണ്ട് വിവാദങ്ങൾ ഉണ്ടാകുന്നു, അതും സ്ത്രീകൾക്ക് നേരെ എന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൊണ്ടാകും ആളുകൾ ഇങ്ങനെ ഒക്കെ പറയുന്നത്. എല്ലാവരും അല്ല കുറച്ചു പേർ. ഹിന്ദി, ഇം​ഗ്ലീഷ് സിനിമകളിലെ ഇത്തരം രം​ഗങ്ങൾ ആളുകൾ കണ്ടിരിക്കാറുണ്ട്'.

  'ഈ സീനിനെ ആരും വെറുക്കുന്നില്ല. പക്ഷേ ഒരു മലയാള നടി ചെയ്യുന്ന സമയത്ത് എന്തുകൊണ്ട് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ല‌", കുടുക്ക് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ദുർ​ഗ കൃഷ്ണ പറഞ്ഞിരുന്നു.

  Also Read: വീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർ

  'ഞാനും കൃഷ്ണ ശങ്കറും പത്ത് മിനുട്ട് കൊണ്ടാണ് സുഹൃത്തുക്കളായത്. ഈ സിനിമയിൽ എത്തുന്നതിന് മുൻപ് കൃഷ്ണയുമായി ഒരു പരിചയവും ഉണ്ടായിരുന്നില്ല. ഒരു പ്രോ​ഗ്രാമിൽ വെച്ചുപോലും കണ്ടിട്ടുമില്ല. അങ്ങനെയിരിക്കെയാണ് ചിത്രത്തിൻ്റെ പോസ്റ്റർ ചിത്രങ്ങൾ എടുക്കാൻ വിളിക്കുന്നത്. അങ്ങനെ ഫോട്ടോഷൂട്ടിന് പോയി. അവിടെ വെച്ച് കൃഷ്ണയെ കണ്ടു. എന്നെ കണ്ട കൃഷ്ണ ഹലോ എന്ന് പറഞ്ഞ് കൈ നീട്ടി'.

  'ഞാൻ മേക്കപ്പ് ഇട്ടുകൊണ്ടിരുന്ന സമയത്താണ് കൃഷ്ണ കൈ നീട്ടിയത്. എൻ്റെ കയ്യിൽ ക്രീമാണെന്ന് പറഞ്ഞു', ദുർ​ഗ പറഞ്ഞു.

  Also Read: ഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുല

  'ആ സമയം കൃഷണക്ക് ചെറിയ രീതിയിൽ ഇൻസൾട്ട് പോലെ തോന്നിയിരുന്നു. പിന്നീട് മേക്കപ്പ് റൂമിൽ ഞങ്ങൾ റെഡിയാവുകയാണ്. പരസ്പരം ഒന്നുമിണ്ടുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് സിനിമയുടെ സംവിധായകൻ ബിലഹരി വന്നിട്ട് പറഞ്ഞത്. നിങ്ങളിതുവരെ സംസാരിച്ചില്ലേ. സംസാരിക്കൂ എങ്കിലെ നിങ്ങൾക്കിടയിലെ കെമിസ്ട്രി വർക്ക് ആവുള്ളു എന്ന്. പിന്നീട് ഞങ്ങൾക്ക് ഡാൻസ് ആയിരുന്നു. അതിലൂടെയാണ് ഞാനും കൃഷ്ണയും സുഹൃത്തുക്കളാകുന്നത്. ഇപ്പോൾ ഞങ്ങൾ കുടുംബ സുഹൃത്തുക്കൾ കൂടിയാണ്', ദുർ​ഗ കൃഷ്ണ പറഞ്ഞു.

  Read more about: durga krishna
  English summary
  Durga Krishna And Krishna Shankar says to see intimate scenes as normal on the film Kudukku 2025
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X