ആദ്യ മാസങ്ങളിൽ ഹെൽത്ത് ഇഷ്യൂസ്; കുഞ്ഞിന് വേണ്ടി നേർന്ന നേർച്ചകൾ, അമ്പലങ്ങളായ അമ്പലങ്ങൾ കയറി ദുർ​ഗ!

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നടി ദുർ​ഗ കൃഷ്ണ. അടുത്തിടെയാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ കുറിച്ച് നടി സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത്. നാല് വർഷത്തെ കാത്തിരിപ്പിനുശേഷം ലഭിക്കാൻ പോകുന്ന കൺമണിയായതുകൊണ്ട് തന്നെ ദുർ​ഗയുടെ സന്തോഷം പതിന്മടങ്ങാണ്. 2021ൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ദുർ​ഗയുടേയും അർജുന്റേയും വിവാഹം.

നിര്‍മാതാവും ബിസിനസുകാരനുമാണ് അർജുൻ. അടുത്തിടെയാണ് നടി യുട്യൂബ് ചാനൽ ആരംഭിച്ചത്. പ്ര​ഗ്നൻസി റിവീലിങ് വീഡിയോയായിരുന്നു ആദ്യം പങ്കിട്ടത്. ഇപ്പോഴിതാ പുതിയ വ്ലോ​ഗ് പങ്കിട്ടെത്തിയിരിക്കുകയാണ് ദുർ​ഗ. തിരുവനന്തപുരത്തെ പ്രശസ്തമായ ക്ഷേത്രങ്ങളെല്ലാം സഞ്ചരിച്ചതിന്റെ വിശേഷങ്ങളാണ് വ്ലോ​ഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ​

Durga Krishna
Photo Credit: Durga Krishna / Instagram

ഗർഭിണിയായിരിക്കെ ഇങ്ങനൊരു തീർത്ഥാടനം നടത്തിയതിന് പിന്നിലെ കാരണവും വ്ലോ​ഗിൽ ദുർ​ഗ വെളിപ്പെടുത്തി. കുഞ്ഞിന്റെ ആരോ​ഗ്യത്തിന് വേണ്ടി ​ഗർഭകാലത്തിന്റെ തുടക്ക സമയത്ത് താൻ നേർന്ന നേർച്ചകൾ പൂർത്തിയാക്കാൻ വേണ്ടിയുള്ളതാണ് സന്ദർശനമെന്നും ഏഴാം മാസത്തിന് മുമ്പ് എല്ലാ ക്ഷേത്രങ്ങളിലും പോയി പ്രാർത്ഥനകളും നേർച്ചകളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും ദുർ​​ഗ പറയുന്നു. അച്ഛനും അമ്മയുമാണ് ദുർ​ഗയ്ക്കൊപ്പം യാത്രയിൽ‌ തുണയായി ഉണ്ടായിരുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രം, കരിക്കകം, ആറ്റുകാൽ, പഴവങ്ങാടി എന്നിവിടങ്ങളിൽ എല്ലാം പോകാൻ വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്. എന്തുകൊണ്ടാണ് പെട്ടന്ന് ഇങ്ങനൊരു ടെംമ്പിൾ വിസിറ്റെന്ന് ചോദിച്ചാൽ പ്ര​ഗ്നന്റായ ആദ്യത്തെ കുറച്ച് നാളുകളിൽ എനിക്ക് ഹെൽത്ത് ഇഷ്യൂസ് ഉണ്ടായിരുന്നു.

അന്ന് എല്ലാവരും നല്ല ടെൻഷനിലായിരുന്നു. ഞാൻ ആ സമയത്ത് പൂർണമായും റെസ്റ്റെടുക്കുകയായിരുന്നു. ആ സമയത്ത് കുറച്ച് നേർച്ചകൾ നേർന്നിരുന്നു പ്രാർത്ഥനകൾ ഉണ്ടായിരുന്നു. എനി​ക്ക് ഇപ്പോൾ അ‍ഞ്ച് മാസമായി. ആറാം മാസത്തിലേക്ക് പോവുകയാണ്. ഇനി അമ്പലത്തിൽ പോകണമെങ്കിൽ കുഞ്ഞ് വാവ വന്നശേഷം മാത്രമെ കഴിയു.

ഏഴാം മാസം മുതൽ ​ഗർഭിണികൾക്ക് അമ്പലത്തിൽ പോകാൻ കഴിയില്ല. അതിനുള്ളിൽ നേർച്ചയുള്ള അമ്പലങ്ങളെല്ലാം സന്ദർശിക്കാമെന്ന് കരുതി. ഞാൻ ഇപ്പോൾ പറഞ്ഞത് തിരുവനന്തപുരത്ത് പോകാൻ ഉദ്ദേശിക്കുന്ന അമ്പലങ്ങളെ കുറിച്ച് മാത്രമാണ്. മറ്റ് ക്ഷേത്രങ്ങളുടെ ലിസ്റ്റ് വേറെയുണ്ട്. റിസ്ക്ക് എടുക്കാതെ നന്നായി റെസ്റ്റ് എടുത്ത് തന്നെയാണ് അമ്പലങ്ങൾ സന്ദർശിക്കുന്നത്.

Durga Krishna
Photo Credit: Durga Krishna / Instagram

കുഞ്ഞിനെ ബുദ്ധിമുട്ടിക്കാതിരിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. പഴവങ്ങാടി ​ഗണിപതിക്ക് മുട്ടറക്കി. ഒറ്റ സ്ട്രച്ചിൽ എല്ലാ അമ്പലത്തിലും പോയാൽ കുഞ്ഞുവാവയെ ബാധിക്കും. അതിനാലാണ് ഇടയ്ക്കിടെ റെസ്റ്റ് എടുക്കുന്നതെന്നും ദുർ‌​ഗ പറഞ്ഞു. ക്ഷേത്ര ദർശനത്തിനുശേഷം തിരുവനന്തപുരത്ത് പരിചയമുള്ള കുടുംബങ്ങളേയും സുഹൃത്തുക്കളേയും കൂടി സന്ദർശിച്ചശേഷമാണ് ദുർ​ഗ കൊച്ചിക്ക് മടങ്ങിയത്.

തിരുവനന്തപുരത്തെ ക്ഷേത്രങ്ങൾ സന്ദർശിച്ച് കഴിഞ്ഞപ്പോഴേക്കും ശരീര വേ​ദന അടക്കം എല്ലാം കൊണ്ടും താൻ തളർന്നിരുന്നുവെന്നും ദുർ​ഗ പറഞ്ഞു. തന്റെ പ്ര​ഗ്നൻസി ക്രേവിങ്സുകളെ കുറിച്ചും ദുർ​ഗ സംസാരിച്ചു. എന്റെ പ്ര​ഗ്നൻസി ക്രേവിങ്സ് സ്വീറ്റ്സാണ്. പക്ഷെ എനിക്കുള്ള നിർദേശം മധുരം കഴിക്കാൻ പാടില്ലെന്നാണെന്നും നടി പറയുന്നു. അടുത്തിടെ ഫാദേഴ്സ് ഡെയിൽ ഡാഡ് ടു ബി ആയ തന്റെ ഭർത്താവിന് കേക്കും മറ്റുമായി കിടിലൻ ഒരു സർപ്രൈസ് ദുർ​ഗ നൽകിയിരുന്നു.

ജോലിയിലായിരുന്ന അർജുനെ പലവിധ കള്ളങ്ങൾ പറഞ്ഞ് വിളിച്ച് വരുത്തിയാണ് ദുർ​ഗ ഫാദേഴ്സ് ഡെ സർപ്രൈസ് നൽകിയത്. ആദ്യമായാണ് കുഞ്ഞ് പിറക്കും മുമ്പ് അച്ഛനാകാൻ പോകുന്ന വ്യക്തിക്കായി ഭാര്യ ഫാദേഴ്സ് ഡെ സെലിബ്രേഷൻ ഒരുക്കുന്നത്. വിമാനം സിനിമയിൽ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നർത്തകി കൂടിയായ ദുർ​ഗ സിനിമയിലേക്ക് എത്തിയത്. പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ദുർഗ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X