പരിചയപ്പെടാന്‍ വന്ന നടനോട് കൈ തരില്ലെന്ന് പറഞ്ഞു! അദ്ദേഹം ഞാന്‍ അഹങ്കാരിയാണെന്ന് കരുതിക്കാണും-ദുര്‍ഗ
വിമാനം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ദുര്‍ഗ നായികയായി അഭിനയിച്ചു. എന്നാല്‍ ദുര്‍ഗയ്ക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേടി കൊടുത്ത ചിത്രം കുടുക്ക് 2025 ആയിരുന്നു. നടന്‍ കൃഷ്ണ ശങ്കറും നടി ദുര്‍ഗ കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു കുടുക്ക്.
സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗയ്ക്ക് എതിരെ വിമര്‍ശനം വന്നത്. സിനിമയില്‍ നായകനും നായികയും തമ്മില്‍ ലിപ്‌ലോക് രംഗം ഉണ്ടെന്നുള്ളതും ചൂടന്‍ രംഗങ്ങള്‍ ഉള്ളതുമൊക്കെയാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ അതിനെ മറികടന്ന് സിനിമയുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍.

ഇതിനിടെ നടന്‍ കൃഷ്ണ ശങ്കറുമായിട്ടുള്ള തന്റെ സൗഹൃദത്തെ പറ്റി പറഞ്ഞ ദുര്‍ഗയുടെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്‍പ് കൃഷ്ണയുമായി കണ്ടമുട്ടിയ നിമിഷത്തെ കുറിച്ചായിരുന്നു മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുര്‍ഗ സംസാരിച്ചത്. അന്ന് താന്‍ കുറച്ച് ആറ്റിറ്റിയൂഡ് ഇട്ടത് കൊണ്ട് കൃഷ്ണ പരിചയപ്പെടാന്‍ വന്നപ്പോള്‍ മൈന്‍ഡ് ആക്കാതെ ഇരുന്നതിനെ പറ്റിയാണ് നടി പറയുന്നത്.
'സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്‍പ് ഒരു ഫോട്ടോഷൂട്ട് വെച്ചിരുന്നു. അതിന് മുന്‍പ് ഞാന്‍ കിച്ചുവിനെ നേരിട്ട് കണ്ടിട്ടില്ല. ഒരുപാട് ആളുകള്‍ ഇങ്ങോട്ട് വന്ന് ആറ്റിറ്റിയൂഡ് കാണിക്കാറുണ്ടല്ലോ. അതുകൊണ്ട് ഞാന്‍ ഇത്തിരി ആറ്റിറ്റിയൂഡ് ആയിക്കോട്ടെ എന്ന് കരുതി കുറച്ച് മാറിയിരുന്നു. മാത്രമല്ല ആ സമയത്ത് എന്റെ കൈയ്യില്‍ മൊയ്‌സ്ചറൈസര്‍ ഇട്ടിട്ട് ഇരിക്കുകയാണ്.
അപ്പോഴാണ് കിച്ചു എന്നെ പരിചയപ്പെടാനായി വരുന്നത്. നായികയാണല്ലോ സംസാരിക്കാം എന്ന് കരുതിയാണ് കിച്ചു വരുന്നത്. എന്നാല്‍ കിച്ചു പരിചയപ്പെടാനായി കൈ കാണിച്ചപ്പോള്‍, ഞാന്‍ പറഞ്ഞു സോറി കൈ തരാന്‍ പറ്റില്ലെന്ന്. അപ്പോള്‍ തന്നെ കിച്ചു എന്നെ കുറിച്ച് എന്തൊരു അഹങ്കാരിയാണ് ഇവളെന്ന് കരുതിയിട്ടുണ്ടാവും.

പിന്നെ ഞങ്ങള്‍ രണ്ട് ഭാഗത്തേക്ക് ഇരുന്നു. ഞങ്ങള്‍ക്കിടയില്‍ സംസാരമൊന്നുമില്ല. ഇതിന്റെ ഇടയില്‍ സിനിമയുടെ സംവിധായകനായ ബിലഹരി വന്നിട്ട് നിങ്ങള്‍ എന്താണ് വിട്ട് നില്‍ക്കുന്നത്. ഒന്ന് അടുക്കാനൊക്കെ പറയുന്നുണ്ട്. കിച്ചുവാണെങ്കില്‍ ഇവളുടെ അടുത്ത് എങ്ങനെ അടുക്കാനാണെന്ന രീതിയിലാണ് ഇരിക്കുന്നത്.
അതിനിടയില്‍ അവിടൊരു പാട്ട് വെച്ചു. അത് കേട്ടപ്പോള്‍ ഞാന്‍ ചെറുതായി ഡാന്‍സിന്റെ സ്‌റ്റെപ്പ് ഇട്ട് തുടങ്ങി. നോക്കുമ്പോള്‍ അപ്പുറത്ത് നിന്ന് പുള്ളിക്കാരനും അതേ സ്റ്റെപ്പ് ഇടുന്നു. അപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ ചിരിച്ചോണ്ട് സംസാരിച്ചത്. ആദ്യം ഭയങ്കര ആറ്റിറ്റിയൂഡാണെന്ന് കരുതിയെങ്കിലും പിന്നീട് ഞങ്ങള്‍ രണ്ടാളും ഭയങ്കര കമ്പനിയായി. എന്റെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് കിച്ചുവെന്ന്', ദുര്‍ഗ പറയുന്നു.
ഇപ്പോള്‍ കിച്ചു തന്റെ വീട്ടിലുള്ള ഒരു കുട്ടിയെ പോലെയാണ്. എന്റെ അമ്മയ്ക്കും അച്ഛനുമെല്ലാം അദ്ദേഹത്തെ അറിയാം. അതുപോലെയാണ് കിച്ചുവിന്റ ഫാമിലിയ്ക്ക് താനും. എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാമെന്നും ദുര്‍ഗ പറയുന്നു.


Click it and Unblock the Notifications