ഒട്ടും പ്ലാൻഡ് ആയിരുന്നില്ല, അമ്മയാകാൻ പോകുന്നെന്ന് അറിഞ്ഞ നിമിഷം; കമ്മിറ്റ് ചെയ്ത സിനിമകളോർത്തു: ദുർഗ
ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് നടി ദുർഗ കൃഷ്ണ. അമ്മയാകാൻ പോകുകയാണ് ദുർഗ. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദുർഗയും ഭർത്താവ് അർജുൻ രവീന്ദ്രനും. 2021 ലായിരുന്നു ഇവരുടെ വിവാഹം. ഗർഭ കാലത്തെ വിശേഷങ്ങൾ ദുർഗ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞ സമയത്തെ ഓർമകൾ പങ്കുവെക്കുകയാണ് ദുർഗ കൃഷ്ണയിപ്പോൾ. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ആദ്യം ഉണ്ണിയേട്ടനോടാണ് പറഞ്ഞത്. ടെസ്റ്റ് ചെയ്യാൻ ഞാൻ ഓർഡർ ചെയ്ത് വെച്ചിരുന്നു. എന്റെ കയ്യിലുണ്ടെന്ന് ആൾക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ഞങ്ങൾ പ്ലാൻഡ് അല്ലായിരുന്നു. പിരീയഡ്സ് മാറിയപ്പോൾത്തന്നെ തോന്നി, ലക്ഷണങ്ങൾ വന്നു. ആരോടും പറയാതെ ഞാൻ ടെസ്റ്റ് ചെയ്തു. രണ്ട് ലെെൻ കണ്ടപ്പോൾ ഞാനാകെ ഷോക്കായി. ഭർത്താവിനെ സർപ്രെെസായി അറിയിക്കാനൊന്നും ആ സമയത്ത് തോന്നില്ല.

ഒട്ടും ക്ഷമയില്ലായിരുന്നു. അപ്പോൾ തന്നെ ഉണ്ണിയേട്ടനെ അറിയിക്കണമായിരുന്നു. ആ സമയത്ത് ആൾ വീട്ടിലെ ഡോഗിനെ നടത്തിക്കാൻ കൊണ്ട് പോയതായിരുന്നു. തിരിച്ച് വന്നപ്പോൾ ഞാൻ ഓടിപ്പോയി കണ്ണടയ്ക്ക് ഞാൻ ഒരു കാര്യം കാണിക്കാമെന്ന് പറഞ്ഞു. ആൾക്കും വിശ്വസിക്കാൻ പറ്റിയില്ല. ഒട്ടും പ്ലാൻഡ് അല്ലായിരുന്നു. ആളും ഷോക്കായി. പ്രാങ്കാണോ എന്ന് ചോദിച്ചു. പിന്നെ ആളുടെ കണ്ണാെക്കെ നിറഞ്ഞു.
ഞങ്ങളുടെ പാരന്റ്സിന്റെയും ഉണ്ണിയേട്ടന്റെ പ്രതികരണം ഞാൻ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. എന്റെയും ഉണ്ണിയേട്ടന്റെയും അമ്മമാർ കരഞ്ഞു. അമ്മയാകാൻ ഞാൻ ഒട്ടും പ്രിപ്പയേർഡ് ആയിരുന്നില്ല. ഉണ്ണിയേട്ടനും ആ ഭാഗം ചിന്തിച്ചിരുന്നില്ല. ഈ വിവരമറിഞ്ഞപ്പോൾ എല്ലാവരുടെയും സന്തോഷമാണ് ഞാൻ ആസ്വദിച്ചത്. പിന്നെയാണ് കമ്മിറ്റ് ചെയ്ത വർക്കുകൾ എന്ത് ചെയ്യുമെന്ന് ആലോചിച്ചത്.

ആക്ഷൻ സീക്വൻസുള്ള സിനിമയുമുണ്ട്. എന്ത് ചെയ്യുമെന്ന് ആലോചിച്ചു. കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കണ്ട നിമിഷമാണ് ഞാൻ ശരിക്കും അമ്മയാകാൻ പോകുന്നെന്ന് ഉള്ളിൽ തോന്നിയത്. ഞാനും ഉണ്ണിയേട്ടനും തമ്മിലുള്ള സംസാരം തന്നെ മാറി. ഉത്തരവാദിത്വങ്ങൾ വന്നു. വിവാഹം ചെയ്തിട്ട് നാല് വർഷമായിട്ടും ഇതുവരെ ഞങ്ങൾക്ക് കല്യാണം കഴിഞ്ഞു എന്ന തോന്നൽ ഉണ്ടായിരുന്നില്ലെന്നും ദുർഗ കൃഷ്ണ പറയുന്നു.
ആരുമറിയാതെയുള്ള വിവാഹം
എന്റെ ജീവിതത്തിലെ വലിയൊരു അധ്യായം തുടങ്ങിയത് ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ചാണ്. ഉണ്ണിയേട്ടൻ ആദ്യമായി എനിക്ക് വിവാഹമെന്ന പോലെ മാല ചാർത്തിയത് ഈ ഭഗവതിയുടെ മുന്നിൽ വെച്ചാണ്. ഒരു രീതിയിൽ പറഞ്ഞാൽ അൺ ഒഫീഷ്യൽ മാര്യേജ്. അതിന് ശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങളുടെ ഒഫീഷ്യൽ മാര്യേജ് നടന്നതെന്നും ദുർഗ അടുത്തിടെ തന്റെ യൂട്യബ് ചാനലിലൂടെ പറഞ്ഞിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ അമ്മ ഞെട്ടിയെന്നും ദുർഗ അഭിമുഖത്തിൽ പറയുന്നുണ്ട്.
അമ്മയായ ശേഷവും താൻ അഭിനയ രംഗത്ത് തുടരുമെന്ന് ദുർഗ കൃഷ്ണ പറയുന്നുണ്ട്. കരിയറും ജീവിതവും രണ്ടാണ്. ഇപ്പോൾ വേണ്ടെന്ന് വെച്ച സിനിമകൾ ആക്ഷൻ സീനുകളുള്ളതാണ്. ഇപ്പോഴും ഞാൻ വർക്ക് ചെയ്യാൻ തയ്യറാണ്. എന്നാൽ സംവിധായകർക്ക് ഗർഭിണിയാണെന്ന് അറിയുമ്പോൾ ടെൻഷനാണ്. ഇപ്പോഴും സിനിമകളും ഷോകളും ചെയ്യാൻ താൻ തയ്യാറാണെന്നും ദുർഗ കൃഷ്ണ പറഞ്ഞു. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നു. ആശുപത്രിയും വീടുമായിരുന്നു ലോകം. ഇപ്പോഴാണ് പുറത്തിറങ്ങി തുടങ്ങിയെന്നും ദുർഗ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











