പാദപൂജയും അഷ്ടലക്ഷ്മി പൂജയും! എല്ലാം സ്‌പെഷലായിരിക്കണം എന്ന നിര്‍ബന്ധം! പേരിടൽ ചടങ്ങിനെക്കുറിച്ച് ദുർ​ഗ കൃഷ്ണ

അടുത്തിടെയായിരുന്നു ദുര്‍ഗ കൃഷ്ണ അമ്മയായത്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ കാണിച്ചിരുന്നു. മാര്‍ച്ച് 23 നായിരുന്നു ടെസ്റ്റ് പോസിറ്റീവായത്. പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. വെറുതെ ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. അപ്പോഴാണ് രണ്ട് വര കാണുന്നത്. സിനിമയിലും റീല്‍സിലുമൊക്കെ കാണുന്നത് പോലെ ഭര്‍ത്താവിനോട് സര്‍പ്രൈസായി തന്നെ പറയണമെന്നുണ്ടായിരുന്നു. അങ്ങനെയുള്ള സ്വപ്നങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷേ, ഇത് എനിക്ക് തന്നെ സര്‍പ്രൈസായിരുന്നു. അങ്ങനെയാണ് കണ്ണടയ്ക്ക് ഉണ്ണ്യേട്ടാ എന്ന് പറഞ്ഞ് ടെസ്റ്റ് റിസല്‍ട്ട് കാണിച്ചത്. ജീവിതത്തില്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കിട്ടിയ വലിയ സര്‍പ്രൈസായിരുന്നു ആ രണ്ട് വരകള്‍.

പൊതുവെ ഞാന്‍ പ്രഗ്നന്‍സി ഭയങ്കരമായി ആഘോഷിക്കുന്നതായിരിക്കും നിങ്ങള്‍ കണ്ടിട്ടുണ്ടാവുക. അത് മാത്രമല്ല, അല്ലാതെയും കുറേ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വീഡിയോ കോളിലൂടെയായിരുന്നു ഞങ്ങള്‍ പേരന്‍സിനോട് ഇതേക്കുറിച്ച് പറഞ്ഞത്. മൂന്ന് മാസം വിശ്രമം വേണമെന്നായിരുന്നു എന്റെ വീട്ടുകാര്‍ പറഞ്ഞത്. ചെറിയ കാര്യങ്ങളാണെങ്കിലും അത് സെലിബ്രേഷനാക്കി മാറ്റുന്നത് ഞാനായിരുന്നു. വിശ്രമത്തിലായതിനാല്‍ അങ്ങനെ കാര്യമായ സെലിബ്രേഷനൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞ് എല്ലാവരെയും പ്രഗ്നന്‍സി അറിയിക്കാമെന്ന് കരുതിയിരുന്നു. അതിന് ശേഷമായിരുന്നു ആ വീഡിയോ ചെയ്യുന്നത്. അതിനിടയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. വേദനയും, ബ്ലീഡിംഗുമൊക്കെയായി കുറേ പ്രാവശ്യം ആശുപത്രിയിലായിരുന്നു.

Durga Krishna about her daughter
Photo Credit: Durga Krishna/ Instagram

ബ്ലഡില്‍ ഇന്‍ഫക്ഷനുള്ളത് കൊണ്ട് വേദനയുണ്ടായിരുന്നു. അങ്ങനെയാണ് അഞ്ച് മാസം റെസ്റ്റെടുത്തത്. ആ സമയത്തും സിനിമയിലെ അവസരങ്ങളൊക്കെ വരുന്നുണ്ടായിരുന്നു. അതൊന്നും സ്വീകരിച്ചില്ല. വേണ്ടെന്ന് വെക്കുമ്പോള്‍ ആ സമയത്ത് സങ്കടം തോന്നിയിരുന്നു ഇപ്പോഴില്ല. അഞ്ച് മാസമൊക്കെ കഴിഞ്ഞതിന് ശേഷം ഞാന്‍ എന്നെ എപ്പോഴും എന്‍ഗേജ്ഡാക്കി വെക്കുമായിരുന്നു. ഫോട്ടോ ഷൂട്ടുകളും, പരസ്യങ്ങളുമൊക്കെ ചെയ്യുമായിരുന്നു. ഒറ്റപ്പെടല്‍ ശരിക്കും അനുഭവിച്ചിട്ടുണ്ട്. അങ്ങനെയുള്ള നിമിഷങ്ങളിലെല്ലാം കരഞ്ഞിട്ടുണ്ട്. എനിക്ക് തന്നെ കാണാനായി അതെല്ലാം ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട്. ഗര്‍ഭകാല വിശേഷങ്ങള്‍ കൂടാതെ കുഞ്ഞ് ജനിച്ച ശേഷമുള്ള ഓരോ ചടങ്ങുകളുടെയും വിശേഷങ്ങള്‍ ദുര്‍ഗ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പേരിടല്‍ ചടങ്ങിന്റെ വിശേഷങ്ങളാണ് വ്‌ളോഗിലൂടെ പങ്കുവെച്ചത്.

അമ്മയായിട്ട് മൂന്ന് മാസം തികയുകയാണ്. മോളുടെ തൊണ്ണൂറാം ദിവസത്തെ ചടങ്ങായിരുന്നു. പേരിടലും, കുറച്ച് ചടങ്ങുകളുമൊക്കെയുണ്ടായിരുന്നു. മഹാലക്ഷ്മി വെല്‍കമിംഗ് ഹോം എന്നായിരുന്നു തീം. കുഞ്ഞിനെ നമ്മള്‍ മഹാലക്ഷ്മിയായി സങ്കല്‍പ്പിച്ച്, അവളെ നമ്മള്‍ വീട്ടിലേക്ക് സ്വീകരിക്കുകയാണ്. നമ്മള്‍ അവളെയും കൊണ്ട് വേദിയിലേക്ക് വരുമ്പോള്‍ വിളക്കൊക്കെ കൊളുത്തിയാണ് സ്വീകരിച്ചത്.

പാദപൂജ പോലെയുള്ള ചടങ്ങുകളും ചെയ്തിരുന്നു. ക്ലോത്തിലാണ് ചെയ്തത്. അത് എന്നും സൂക്ഷിച്ച് വെക്കാനുള്ളതാണല്ലോ. പിന്നീട് എട്ട് സ്ത്രീകള്‍ ചേര്‍ന്ന് അഷ്ടലക്ഷ്മി പൂജയും ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു പേര് വിളിച്ചത്. പ്രകൃതി ദുര്‍ഗ അര്‍ജുന്‍ എന്നാണ് മകള്‍ക്ക് പേരിട്ടത്. അതിന് ശേഷം കുഞ്ഞിന്റെ നെറ്റിയിലും, ചെവിയുടെ പുറകിലും കറുത്ത് പൊട്ട് തൊടുവിക്കും. ദൃഷ്ടി കളയുന്നതിന് വേണ്ടി. നോര്‍ത്തുകാരുടെ ചടങ്ങും മിസ്സാക്കിയാണ് എല്ലാം ചെയ്തത്. ഇവന്റുകാര്‍ ശരിക്കും റിസര്‍ച്ച് ചെയ്തിട്ടുണ്ട്. എന്റെ സീമന്തവും, വളകാപ്പുമൊക്കെ ഭംഗിയായി ചെയ്തത് പോലെ അവളുടേതും ചെയ്യണനമെന്നുണ്ടായിരുന്നു. അതിനായി കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X