വികാസുമായി അത്രയും അടുപ്പം! മകളുടെ നൂലുകെട്ടിലും സ്‌പെഷല്‍ സ്ഥാനം! പുത്തന്‍ സന്തോഷവുമായി ദുര്‍ഗ കൃഷ്ണ

അടുത്തിടെയായിരുന്നു ദുര്‍ഗ കൃഷ്ണ അമ്മയായത്. യൂട്യൂബ് ചാനലിലൂടെയായി പ്രഗ്നന്‍സി വിശേഷങ്ങളെല്ലാം ദുര്‍ഗ പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനും, മോള്‍ക്കുമൊപ്പമായി ഞാനും പിറന്നാള്‍ ആഘോഷിക്കും ഇനിയങ്ങോട്ട് എന്നായിരുന്നു മകളുടെ ജനന ശേഷം ദുര്‍ഗ പറഞ്ഞത്. ഇപ്പോഴിതാ പുതിയ വ്‌ളോഗിലൂടെയായി നൂലുകെട്ട് വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടി. ഡിസംബര്‍ ഒന്നിനായിരുന്നു നൂലുകെട്ടത്. കുഞ്ഞുമോള്‍ ജനിച്ചിട്ട് 28 ദിവസം തികയുകയാണ്. വളരെ ചെറിയ രീതിയിലാണ് ഈ ചടങ്ങ് നടത്തുന്നത്. ഇപ്പോള്‍ ഇവിടെ ആരൊക്കെയുണ്ടോ, അവര്‍ മാത്രം. പുറത്ത് നിന്നുള്ളവരെയൊന്നും വിളിച്ചിട്ടില്ല. ജസ്റ്റഅ നൂലുകെട്ടുക, കണ്ണെഴുതുക, പൊട്ട് കുത്തുക, അങ്ങനത്തെ പരിപാടികള്‍ മാത്രം. കൈയ്യില്‍ കരിവളയും ഇട്ട് കൊടുക്കും.

കുഞ്ഞ് ജനിച്ചിട്ട് ആദ്യത്തെ പരിപാടിയാണ്. ഇത് കഴിഞ്ഞിട്ട് വലിയ ഫംഗ്ക്ഷനായിട്ട് വേറെ നടത്തുന്നുണ്ട്. അച്ഛമ്മ എവിടെയാണെന്ന് എന്റെ വീഡിയോ കാണുന്നവരെല്ലാം ചോദിക്കുന്നുണ്ടായിരുന്നു. അച്ഛമ്മ കോഴിക്കോടും, ഞാനും കൊച്ചിയിലുമാണ്. ആരെങ്കിലും ഇങ്ങോട്ടേക്ക് വരുന്നുണ്ടെങ്കിലേ അച്ഛമ്മയ്ക്ക് ഇങ്ങോട്ട് വരാന്‍ പറ്റൂ. കുഞ്ഞിനെ കാണാനായി അത്രയും ആഗ്രഹിച്ചിരിക്കുകയാണ് അച്ഛമ്മ. എനിക്ക് കുഞ്ഞിനെ കാണാന്‍ പറ്റിയില്ല എന്ന് എപ്പോഴും പരാതി പറയുന്നുണ്ട്. അച്ഛമ്മ ഇങ്ങനെ കാത്തിരിക്കുകയാണ് ഈ നിമിഷത്തിനായി. അതൊരു ബെസ്റ്റ് മൊമന്റായിരിക്കും എന്തായാലും. അത് ഷൂട്ട് ചെയ്യണമെന്നുണ്ട്. എനിക്ക് കാണാനും, കുഞ്ഞിനെ കാണിക്കാന്‍ വേണ്ടിയും കൂടിയാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത്.

Durga Krishna about Vikas
Photo Credit: Durga Krishna/ Facebook

നേരത്തെ എനിക്ക് ഓടി നടന്ന് വീഡിയോ എടുക്കാനൊക്കെ പറ്റുമായിരുന്നു. അവളുടെ മൂഡ് പോലെയിരിക്കും ഇപ്പോള്‍ കാര്യങ്ങള്‍. ഞാനാദ്യം ഒരുങ്ങണോ, അതോ കുഞ്ഞിനെ ഒരുക്കണോ എന്ന കാര്യമൊന്നും എനിക്കറിയില്ല. എല്ലാം പഠിച്ച് വരുന്നതല്ലേയുള്ളൂ. അച്ഛമ്മ കുഞ്ഞിനെ കാണുന്ന ആ നിമിഷങ്ങളും വീഡിയോയുടെ കൂടെയായി ചേര്‍ത്തിരുന്നു. വിളക്കില്‍ തിരി ഇടാനും, ഇരുപത്തെട്ടിന്റെ കാര്യങ്ങള്‍ സെറ്റാക്കാനുമൊക്കെയായി അര്‍ജുനും കൂടെയുണ്ടായിരുന്നു. എന്റെ മോള്‍ക്ക് വരെ വരച്ചിട്ടുണ്ടെങ്കിലും ഇതെനിക്ക് സ്‌പെഷലാണെന്നായിരുന്നു വികാസ് പറഞ്ഞത്. ഒരച്ഛന്റെയും അമ്മയുടെയും മോളെ ഒരുക്കാന്‍ തന്നതില്‍ സന്തോഷം. പെണ്‍കുഞ്ഞ് ജനിക്കണേ എന്ന് ഞങ്ങളെല്ലാം ഒരുപോലെ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ വികാസേട്ടനും.

ഞാന്‍ പ്രസവിക്കുന്ന സമയത്ത് ചോറ്റാനിക്കര അമ്പലത്തില്‍ പോയി തേങ്ങയൊക്കെ ഉടച്ച ആളാണ്. ഏട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ ഒരുക്കുന്നത് പോലെ തന്നെ കുഞ്ഞിമോളെയും ഒരുക്കണമെന്നത്. കുഞ്ഞിക്ക് ആദ്യം വരയ്ക്കുന്നത് ഏട്ടനായിരിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു എന്നും ദുര്‍ഗ പറഞ്ഞിരുന്നു. ഇവരോടെല്ലാം പറഞ്ഞപ്പോള്‍, അതൊരു ഐശ്വര്യമായിരിക്കും എന്നാണ് എല്ലാവരും പറഞ്ഞത്. വരയ്ക്കട്ടെ എന്ന് വികാസ് അര്‍ജുനോട് ചോദിച്ചിരുന്നു. വികാസ് മാമനാണ് മോളെ സുന്ദരിയാക്കുന്നതെന്നായിരുന്നു വികാസിന്റെ കമന്റ്.

അമ്മയെ കല്യാണത്തിന് സുന്ദരിയാക്കിയത് പോലെ മോളെയും ഒരുക്കും. നാരായണിയെ കല്യാണത്തിന് ഒരുക്കുന്നതോടെ റിട്ടയര്‍മെന്റ് എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, അല്ല ഇവളും കൂടെ വന്നല്ലോയെന്നും വികാസ് പറഞ്ഞിരുന്നു. കുഞ്ഞിന്റെ പേര് ഇപ്പോള്‍ പുറത്തുവിടുന്നില്ല. അതിന് വേറെ പരിപാടിയുണ്ട്. ഇപ്പോള്‍ ഇഷ്ടമുള്ള പേരുകളൊക്കെയാണ് വിളിക്കുന്നത്. തൊണ്ണൂറ് നമുക്ക് ഗ്രാന്റാക്കി നടത്താം. നൂലുകെട്ട് എന്ന് പറഞ്ഞപ്പോള്‍ തന്നെ വികാസേട്ടനായിരിക്കും ഒരുക്കുന്നത് എന്ന് വിചാരിച്ചിരുന്നു. എപ്പോഴും ചേച്ചിയെ ഒരുക്കുന്നത് വികാസേട്ടനല്ലേ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ചേച്ചി ഇത്രയും സിംപിളാണോ, എന്തായാലും എല്ലാം സൂപ്പറായി എന്നായിരുന്നു കമന്റുകള്‍.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X