എനിക്ക് എന്റെ ഭർത്താവിനേയും വിവാഹ ജീവിതവും നഷ്ടപ്പെട്ടതുപോലെ..., പരസ്യമാക്കേണ്ട കാര്യമുണ്ടായിരുന്നോ?; ചർച്ച!

ഇക്കഴിഞ്ഞ നവംബറിലാണ് നടി ദുർ​ഗ കൃഷ്ണയ്ക്ക് ആദ്യത്തെ കൺമണി പിറന്നത്. ​പെൺകുഞ്ഞാണ് പിറന്നത്. വിവാഹം കഴിഞ്ഞ് അ‍ഞ്ചാം വർഷത്തിലാണ് ദുർ​ഗയ്ക്കും ഭർത്താവ് അർജുനും ഇടയിലേക്ക് കുഞ്ഞ് എത്തിയത്. യുട്യൂബ് ചാനൽ വഴി ​ഗർഭിണിയായപ്പോൾ മുതൽ മകൾ പിറക്കുന്ന സമയം വരെയുള്ള എല്ലാ വിശേഷങ്ങളും വ്ലോ​ഗായി ദുർ​ഗ പങ്കിട്ടിരുന്നു. ​ഗർഭകാലം ​ദുർ​ഗയ്ക്ക് അതികഠിനമായിരുന്നു. കൊവിഡ് വരെ പിടിപെട്ട് മുറിക്കുള്ളിൽ തന്നെ കഴിയേണ്ട അവസ്ഥയും ബ്ലീഡിങും ബ്ലെഡ്ഡിൽ ഇൻ‌ഫെക്ഷൻ വരെയും ദുർ​ഗയ്ക്ക് ഉണ്ടായിരുന്നു.

പ്രസവശേഷം വേണ്ടപ്പെട്ടവരിൽ നിന്നും കെയർ കിട്ടിയില്ലെങ്കിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന അവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ദുർ​ഗയും അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോവുകയാണിപ്പോൾ.

Durga Krishna

താൻ അനുഭവിക്കുന്ന മാനസീക ബുദ്ധിമുട്ടുകളെ കുറിച്ച് സോഷ്യൽമീഡിയ പേജിൽ പങ്കിട്ട കുറിപ്പിലൂടെ ദുർ​ഗ തുറന്ന് പറഞ്ഞു. ഭർത്താവിൽ നിന്നും സ്നേഹവും പരിചരണവും ലഭിക്കാത്തതാണ് ഏറെ തളർത്തിയതെന്നും ദുർ​ഗ എഴുതി. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു. പക്ഷെ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു? എന്ന ഫോളോവേഴ്സിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ.

എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്. എന്റെ കുഞ്ഞിനോട് എനിക്ക് അമിതമായ സ്നേഹമാണ്. പക്ഷെ പുറമെ നിന്ന് നോക്കുന്നവർക്ക് മനസിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹ കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്. സത്യം പറഞ്ഞാൽ എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു കോ-പാരന്റിനെ മാത്രം ലഭിച്ചതായും തോന്നുന്നു.

ഗർഭകാലത്ത് എന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞ് പോയിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമെ കാണാൻ കഴിയുന്നുള്ളൂ. ഞാൻ അവിടെ അദൃശ്യയായി മാറി. കരിയറും ശരീരവും ആരോഗ്യവും ഉറക്കവുമെല്ലാം കുഞ്ഞിനായി ത്യാഗം ചെയ്തത് ഞാനാണ്. എന്നാൽ രാത്രിയിൽ ഞാൻ ഉണർന്നിരിക്കുമ്പോൾ ഭർത്താവ് മറ്റൊരു മുറിയിൽ ഉറങ്ങുകയാണ്. എന്റെ ശേഷിക്കുന്ന കരുത്ത് ഉപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്.

പക്ഷെ എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് എന്റെ വിവാഹ ജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാൻ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ ഞാൻ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു എന്നായിരുന്നു ദുർ​ഗയുടെ കുറിപ്പ്.

Durga Krishna

നടിയുടെ തുറന്ന് പറച്ചിൽ വൈറലായപ്പോൾ പോസിറ്റീവും നെ​ഗറ്റീവുമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. പലരും തുറന്ന് പറയാൻ മടിക്കുന്നതും ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണെന്നാണ് ചിലർ പറഞ്ഞത്. അതേസമയം വളരെ പേഴ്സണലായ കാര്യങ്ങൾ പരസ്പരം സംസാരിച്ച് പര​ഹരിക്കാതെ പരസ്യമായി സോഷ്യൽമീഡിയയിൽ എഴുതിയിട്ടതിന് മറ്റ് ചിലർ ദുർ​ഗയെ വിമർശിച്ചു. സത്യം പറഞ്ഞാൽ പ്രസവാനന്തര കാലഘട്ടത്തിന്റെ ഈ വശത്തെക്കുറിച്ച് ​ദുർ​ഗയെപ്പോലുള്ളവർ സംസാരിക്കുന്നത് നല്ലതാണ്.

പുതിയ അമ്മമാരെ അവരുടെ വികാരങ്ങൾ സാധാരണമാണെന്നും അവർ മാത്രമല്ല ബുദ്ധിമുട്ടുന്നതെന്നും ഇത് ഓർമ്മിപ്പിക്കുന്നു. അതേസമയം ഇനിയെങ്കിലും ഭർത്താവ് ദുർ​ഗയെ ചേർത്ത് പിടിക്കുമെന്ന് കരുതുന്നു എന്നായിരുന്നു ഒരു കമന്റ്. ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ദുർ​ഗയെപ്പോലൊരാൾ വ്യക്തി ജീവിതത്തിലെ വളരെ സ്വകാര്യമായ കാര്യങ്ങൾ പങ്കിട്ടത് ശരിയായ തീരുമാനമായി തോന്നുന്നില്ലെന്നും ചിലർ കുറിച്ചു.

നമ്മളിൽ പലർക്കും പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് അറിയാം. പക്ഷെ ഒരു കുട്ടി ജനിച്ച് കഴിയുമ്പോൾ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. പല സ്ത്രീകളും പ്രസവശേഷം ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നു. അവിടെ അവർ തങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നു. പുരുഷന്മാരിലും ഇത് സംഭവിക്കുന്നു.

ചിലർക്ക് അവരുടെ ജീവിതം കുഞ്ഞിനെ ചുറ്റിപ്പറ്റി മാത്രമായി തീരും. ഭാര്യയുമായി അതിന് മുമ്പുണ്ടായിരുന്ന സ്നേഹവും ബോണ്ടിങ്ങും പോലും ഇല്ലാതാകും. അതിനാൽ ദുർ​ഗ പങ്കുവെച്ച വിഷയം സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണെന്നായിരുന്നു മറുപടി കമന്റുകൾ.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X