twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ആദ്യ വീട്! ആ വീട്ടിലെ സംഭവബഹുലമായ മുറി പരിചയപ്പെടുത്തി മെഗാസ്റ്റാറിന്റെ സഹോദരന്‍

    |

    സിനിമാ താരങ്ങളുടെ വീടിന് മുന്നില്‍ പലപ്പോഴും ആരാധകര്‍ തടിച്ച് കൂടാറുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടിയുടെ വീടിന് മുന്‍പില്‍. ഒരേ സമയം മമ്മൂട്ടിയെയും ദുല്‍ഖറിനെയും കാണാനാണ് ആരാധകരെത്താറുള്ളത്. കഴിഞ്ഞ ദിവസം നടന്മാരായ പൃഥ്വിരാജും ഫഹദ് ഫാസിലും മമ്മൂട്ടിയുടെ വീട്ടിലെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു.

    മമ്മൂട്ടിയും ദുല്‍ഖറും കൊച്ചിയിലായി നിര്‍മ്മിച്ച പുതിയ വീടുകളെ കുറിച്ചേ ആരാധകര്‍ക്കും അറിയത്തുള്ളു. എന്നാല്‍ മമ്മൂട്ടി ജനിച്ച് വളര്‍ന്ന വീട് പരിചയപ്പെടുത്തിയിരിക്കുകയാണ് മെഗാസ്റ്റാറിന്റെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് തങ്ങളുടെ ആദ്യ വീട് പരിചയപ്പെടുത്തിയത്.

    മമ്മൂട്ടിയുടെ വീട്

    ഇബ്രുസ് ഡയറി ബൈ ഇബ്രാഹിംകുട്ടി എന്ന പേരില്‍ മമ്മൂട്ടിയുടെ സഹോദരന്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസാണ് പുറത്ത് വരാറുള്ളത്. ഒരു മില്യണ്‍ ആളുകളുടെ അടുത്താണ് ഇബ്രാഹിംകുട്ടിയെ ഫോളോ ചെയ്ത് വരുന്നത്. തന്റെ സിനിമാ ജീവിതവും വീട്ടിലെ വിശേഷങ്ങളും പാചക വീഡിയോസുമെല്ലാം താരം പങ്കുവെച്ചിരുന്നു. ഓരോ എപ്പിസോഡുകള്‍ക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നതും. അങ്ങനെയൊരു എപ്പിസോഡിലാണ് താനും ഇച്ചാക്കയും (മമ്മൂട്ടി) ജനിച്ച് വളര്‍ന്ന വീടിനെ കുറിച്ച് താരം പറഞ്ഞത്.

    മമ്മൂട്ടിയുടെ വീട്

    മമ്മൂട്ടിയും ഇബ്രാഹിംകുട്ടിയുമടക്കം സഹോദരി സഹോദരന്മാരെല്ലാം ജനിച്ച് വളര്‍ന്ന വൈക്കം ചെമ്പിലെ വീടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 120 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വീട് ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുകയാണ് താരകുടുംബം. മമ്മൂട്ടി പന്ത്രണ്ട് വയസ് വരെ ജീവിച്ചത് ഇവിടെ ആണെന്നാണ് അറിയുന്നത്.
    ഞങ്ങളുടെ എല്ലാ നൊസ്റ്റാള്‍ജിയും ഉള്ളത് ഇവിടെയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിങ്ങള്‍ ഇതുവരെ കണ്ടതൊന്നുമല്ല, ഇതാണ് ഞങ്ങളുടെ തറവാട് വീട്. ചാവടി അടക്കമുള്ള ചെറിയൊരു വീടാണ് ഇബ്രാഹിംകുട്ടി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചെറുതാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് വലിയ വീടായിരുന്നു.

    മമ്മൂട്ടിയുടെ വീട്

    വീട്ടിലെ ഏറ്റവും സംഭവബഹുലമായ മുറി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മമ്മൂട്ടി താമസിച്ചിരുന്ന മുറിയെ കുറിച്ച് സഹോദരന്‍ പറഞ്ഞത്. ഇത് ഇച്ചാക്കയുടെ മു്‌റി. തെക്കേ വാരം എന്നാണ് ഇതിന് പറഞ്ഞിരുന്നത്. ഇത് ഇച്ചാക്കയ്ക്കുള്ളതാണ്. മൂപ്പരുടെ എല്ലാ കലാപരിപാടികളും പഠിക്കുന്നതും വായിക്കുന്നതും എഴുതുന്നതുമെല്ലാം ഈ മുറിയില്‍ നിന്നുമായിരുന്നു. മൂപ്പര് പോകുമ്പോള്‍ ഇത് പൂട്ടിയിട്ട് പോകും. വേറെ ആര്‍ക്കും കയറാന്‍ പറ്റില്ല. പക്ഷേ ഉള്ളില്‍ ഒരു വാതില്‍ കൂടി ഉണ്ട്. അതിലൂടെ നമുക്ക് ഇതിലേക്ക് വരാം. എന്നാല്‍ ഇച്ചാക്ക പോകുമ്പോള്‍ ഉള്ളില്‍ നിന്നും ആ വാതില്‍ അടച്ച് മുന്നിലൂടെ പൂട്ടിയിട്ട് പോകും.

     മമ്മൂട്ടിയുടെ വീട്

    വീടിനുള്ളിലും പുറത്ത് നിന്നുമായ രസകരമായ ഓരോ ഓര്‍മ്മകളും ഇബ്രാഹിംകുട്ടി വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ചെറുപ്പത്തില്‍ തങ്ങള്‍ നീന്തി കളിച്ച കുളവും ചുറ്റുമുള്ള കാഴ്ചകള്‍ക്കുമൊപ്പം അയല്‍വക്കത്തുള്ള ആളുകളെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. ആരെയും താന്‍ മറന്നിട്ടില്ലെന്ന് സൂചിപ്പിച്ച് അയല്‍വാസികളെ എല്ലാവരെയും വീണ്ടും ഇബ്രാഹിംകുട്ടി പരിചയപ്പെട്ടിരുന്നു. മമ്മൂക്കയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍ ഇനിയും.

    English summary
    Ebrahimkutty About Mammootty's First House
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X