റൊമാന്റിക്ക് മൂഡിൽ ടൊവിനോയും സംയുക്തയും! എടക്കാട് ബെറ്റാലിയന്റെ മൂന്നാം ടീസർ പുറത്ത്, കാണൂ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് എടക്കാട് ബെറ്റാലിയൻ 06. ടൊവിനോ ആദ്യമായി പട്ടാള വേഷത്തിൽ എത്തുന്ന ചിത്രമാണിത്, അതിനാൽ തന്നെ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു ടൊവിനോ തോമസ് ചിത്രം എന്നതിലുപരി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ തീവണ്ടി ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയൻ 06.
കൽക്കിയ്ക്ക ശേഷം പുറത്തു വരുന്ന ടൊവിനോ ചിത്രമാണിത്. പുറത്തു വന്ന ചിത്രത്തിലെ ടീസറിനും ഗാനങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത എടക്കാട് ബെറ്റലിയൻ 06 ന്റെ മൂന്നാമത്തെ ടീസർ പുറത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടൊവിനോയാണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്.

പുറത്തു വന്ന ആദ്യ രണ്ട് ടീസറിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മൂന്നാമത്തെ ടീസർ പുറത്തു വന്നിരിക്കുന്നത്. പ്രാണയാർഥമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസും സംയുക്ത മേനോനുമാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൂടാതെ അതിമനോഹരമായ കാഴ്ചകളും ഹൃദയ സ്പർശിയായ സംഗീതവുമൊക്കെ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ ടീസറിന് ലഭിച്ചിരിക്കുന്നത്.

ഒരു പട്ടാളകഥ മാത്രമല്ല എടക്കാട് ബെറ്റാലിയൻ എന്ന് , പുറത്തു വന്ന പാട്ടുകളിൽ നിന്നും ടീസറിൽ നിന്നും വ്യക്തമാണ്. ആദ്യം പുറത്തു വന്ന ടീസറിൽ ടൊവിനോയുടെ ആക്ഷൻ സീനുകളായിരുന്നു. രണ്ടാമത് വന്ന ടീസറിൽ നാടും നാട്ടുകാരും. മൂന്നാമത്തെ ടീസറിൽ ടൊവിനോ- സംയുക്ത പ്രണയമാണ്.

ടൊവിനോ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന ചിത്രമാണിത്. ക്യാപ്റ്റൻ ഷഫീഖ് എന്ന കഥപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോയുടെ മാസ് ആക്ഷൻ ഫാമലി ചിത്രമായിരിക്കും ഇതെന്നാണ് ടീസറുകൾ നൽകുന്ന സൂചന. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഫാത്തിമ എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. ടൊവിനോയുടെ ഭാര്യയായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. ഇത് മൂന്നാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടൊവിനോ തോമസ്സിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തീവണ്ടി. എടക്കാട് ബറ്റാലിയനിലൂടേയും തീവണ്ടി ടീം തന്നെയാണ് വീണ്ടും ഒന്നിക്കുന്നത്. തീവണ്ടിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച താരങ്ങളും സങ്കേതിക പ്രവർത്തകരും തന്നെയാണ് ചിത്രത്തിലും.ടൊവിനോ, സംയുക്ത മേനോൻ, കൈലാസ് മേനോൻ, ഹരിനാരായണൻ, ഹരിശങ്കർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

നവാഗതനായ സ്വപ്‌നേഷ് നായരാണ് എടക്കാട് ബറ്റാലിയൻ സംവിധാനം ചെയുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യാ പിളെള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. ഒക്ടോബർ 18 ന് ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











