നടന്‍ സിജെ കുഞ്ഞുകുഞ്ഞ് അന്തരിച്ചു! ഈ മ യൗ യിലെ ചൗരോ, വേറെയും സിനിമകളില്‍ അഭിനയിച്ചിരുന്നു!!
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലഭിനയിച്ച താരം അന്തരിച്ചു. നടന്‍ സി.ജെ. കുഞ്ഞുകുഞ്ഞ് ആണ് അന്തരിച്ചത്. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തോപ്പുംപടി സ്വദേശിയായ കുഞ്ഞുകുഞ്ഞ് സിനിമകൾക്കൊപ്പം അമച്വർ ഏകാംഗ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും എഴുത്തുകാരനുമായ പിഎഫ് മാത്യൂസാണ് സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ച കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

ഈ .മ .യൗ വിലെ ചൗരോയ്ക്ക് ജീവന്‍ കൊടുത്ത കുഞ്ഞു കുഞ്ഞേട്ടന്‍ (സി.ജെ. കുഞ്ഞുകുഞ്ഞ്) യാത്രയായി. വിട... എന്നുമാണ് സി.ജെ. കുഞ്ഞുകുഞ്ഞിന്റെ ചിത്രമടക്കം പങ്കുവെച്ച് കൊണ്ട് പിഎഫ് മാത്യൂസ് പറഞ്ഞിരിക്കുന്നത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന കുഞ്ഞുകുഞ്ഞ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവം എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ മ യൗ. പിഎഫ് മാത്യൂസ് തിരക്കഥ ഒരുക്കിയ ചിത്രം 2018 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ചെമ്പന്‍ വിനോദ്, വിനായകന്‍, പൗളി വിത്സണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങി കൂട്ടിയ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കുഞ്ഞുകുഞ്ഞ് അവതരിപ്പിച്ച ചൗരോ.


Click it and Unblock the Notifications











