'ഭർത്താവാണെന്ന് പറയില്ല... ചേട്ടനൊപ്പം നിൽക്കുന്ന അനിയത്തിമാരെപ്പോലെയുണ്ട്'; നിത്യയുടെ കുടുംബചിത്രം വൈറൽ!

ബസന്തിയായി വന്ന് മലയാളികളുടെ ഹൃദയം കവർന്ന നായി​കയാണ് നിത്യ ദാസ്. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷക മനസിൽ ചിരകാല പ്രതിഷ്ഠ നേടുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല പക്ഷെ അരങ്ങേറ്റ ചിത്രത്തിലെ കഥാപാത്രത്തിലൂടെ നിത്യ ദാസിന് അത് സാധിച്ചു.

ഈ പറക്കും തളികയ്ക്ക് ശേഷം നിത്യ ദാസ് നിരവധി സിനിമകൾ ചെയ്തുവെങ്കിലും പിന്നീട് പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ക്കുന്നത് ബസന്തിയെ തന്നെയാണ്. വിവാഹ ശേഷവും സീരിയല്‍ രംഗത്ത് സജീവമായിരുന്നുവെങ്കിലും പിന്നീട് ചെറിയ ബ്രേക്ക് എടുത്തിരുന്നു.

ഇപ്പോള്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് നിത്യ ദാസ് തിരിച്ചെത്തിയിരിക്കുന്നത്. ഞാനും എന്റെ ആളും എന്ന ഷോയില്‍ മെന്ററാണ് ഇപ്പോള്‍ നിത്യ. കൂടാതെ അടുത്തിടെ പള്ളിമണി എന്നൊരു സിനിമയിലും അഭിനയിച്ചിരുന്നു.

വെറും ഏഴ് വർഷം മാത്രമാണ് നിത്യ ദാസ് സിനിമകളിൽ അഭിനയിച്ചത്. അവയിൽ ഒട്ടുമിക്ക സിനിമകളും വലിയ ഹിറ്റായിരുന്നു‌. പിന്നീട് വിവാഹിതയായതോടെ നിത്യ ദാസ് സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലേക്ക് തിരിഞ്ഞു.

ഭർത്താവാണെന്ന് പറയില്ല...

വിവാഹം ചെയ്ത് തീര്‍ത്തും മറ്റൊരു സംസ്‌കാരത്തിലേക്കാണ് നിത്യ ദാസ് ചെന്ന് കയറിയത്. പഞ്ചാബിക്കാരനായ അരവിന്ദ് സിംഗ് ജൗളയാണ് നിത്യയെ വിവാഹം ചെയ്തത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്.

വീട്ടുകാരുടെ സമ്മത പ്രകാരം പിന്നീട് വിവാഹവും നടന്നു. വീട്ടില്‍ താന്‍ മക്കളുമായി മലയാളത്തിലാണ് സംസാരിക്കുന്നതെന്നും ഭര്‍ത്താവുമായി ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുമെന്നും നിത്യ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് മക്കളാണ് നിത്യയ്ക്കുള്ളത്.

ചേട്ടനൊപ്പം നിൽക്കുന്ന അനിയത്തിമാരെപ്പോലെയുണ്ട്

‍നോർത്ത് ഇന്ത്യനെയാണ് വിവാഹം ചെയ്തതെങ്കിലും കോഴിക്കോടാണ് നിത്യ കുടുംബസമേതം താമസിക്കുന്നത്. സോഷ്യൽമീഡയയിലും ആക്ടീവാണ് താരം. നിത്യ മകൾ‌ക്കൊപ്പം ചെയ്യുന്ന റീൽ‌സുകളും ഫോട്ടോകളുമെല്ലാം നിരവധി ലൈക്കുകളാണ് വാങ്ങിക്കൂട്ടുന്നത്.

ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ വളരെ വിരളമായി മാത്രമെ നിത്യ ദാസ് പങ്കുവെക്കാറുള്ളു. ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭർത്താവിനും മകൾക്കുമൊപ്പമുള്ള കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് നിത്യ ദാസ്.

നോർത്ത് ഇന്ത്യനെയാണ് വിവാഹം ചെയ്തത്

മൂന്നുപേരും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ‌ അണിഞ്ഞ് വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിത്യയുടെ കുടുംബചിത്രത്തിന് വളരെ രസകരമായ കമന്റുകളാണ് പ്രേക്ഷകർ കുറിച്ചത്. 'ചേട്ടൻ പൊളി ആയല്ലോ, മോനെ നൈസായി ഒഴിവാക്കി അല്ലേ..?, എയർ‌ ഇന്ത്യ ക്രൂ, ഭർത്താവാണെന്ന് പറയില്ല... ചേട്ടനൊപ്പം അനിയത്തിമാർ നിൽക്കുന്നതുപോലുണ്ട്' തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്. ചിലർ മകനെ കുടുംബചിത്രത്തതിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ചും കമന്റുകളിലൂടെ തിരക്കി.

ചേട്ടൻ പൊളി ആയല്ലോ

നിത്യ മകൾ നൈന ജംവാളിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ‌കൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ ഇരുവരും സഹോ​ദരിമാരാണോയെന്ന് നിരന്തരം പ്രേക്ഷകർ ചോദിക്കാറുണ്ട്. അടുത്തിടെ തന്റെ വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ സംഭവിച്ച രസകരമായൊരു കാര്യം നിത്യ പങ്കുവെച്ചിരുന്നു.

'വിവാഹം കഴിഞ്ഞ് നേരെ പോയത് കശ്മിരീലേക്കാണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളുമൊക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു. അവരുടെ ഭക്ഷണ രീതികള്‍ എനിക്ക് തീരെ പറ്റില്ലായിരുന്നു. പിന്നീട് ഞാനവരെ കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള്‍ ശീലിപ്പിച്ച് തുടങ്ങി.'

കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള്‍ ശീലിപ്പിച്ച് തുടങ്ങി

'അവരുടെ അനിയന്റെ കല്യാണത്തിന് ഒരു സംഭവം ഉണ്ടായി. ചടങ്ങുകള്‍ക്ക് ഇടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി ഞാന്‍ കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഉഴിഞ്ഞു. അപ്പോള്‍ മകള്‍ പറയുന്നുണ്ടായിരുന്നു, അമ്മേ ഇതിന് ഉപ്പ് രസമുണ്ടെന്ന്.'

'ഹേയ് നിനക്ക് തോന്നിയതായിരിയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേയ്ക്കുന്നു ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവുമാണെന്ന്.'

'അതിന് ശേഷം അവരുടെ ഇത്തരം ചടങ്ങുകളില്‍ നിന്ന് എല്ലാം ഞാന്‍ മാറി നില്‍ക്കും' നിത്യ ദാസ് പറഞ്ഞതിങ്ങനെയായിരുന്നു.

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X