സൗഹൃദം പ്രണയമായി, വിക്കിയെ പരിചയപ്പെടുന്നത് ഇങ്ങനെ, ആ വിമാന യാത്രയെ കുറിച്ച് നിത്യ ദാസ്
ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. ബാസന്തി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തിയും സിനിമയും ചർച്ച വിഷയമാണ്. വർഷങ്ങൾക്ക് ശേഷവും നടിയെ ബാസന്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2001 ൽ ആണ് നിത്യ സിനിമയിൽ എത്തുന്നത്. 2007 വരെ സിനിമയിൽ സജീവമായിരുന്നു നടി. വിവാഹശേഷം താരം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.
പ്രണയവിവാഹമായിരുന്നു നടിയുടേത്. ഇപ്പോഴിത അരിവിന്ദുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. കുടുംബം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യയും മക്കളും. പെട്ടെന്നുള്ള വിവാഹമായിരുന്നു തന്റേതെന്നാണ് നടി പറയുന്നത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി.

ഒരു സിനിമയുടെ വർക്ക് കഴിഞ്ഞ് ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുമ്പോഴാണ് വിക്കിയെ ആദ്യമായി കാണുന്നത്. ഞാനും അച്ഛനും പിറകിലെ സീറ്റിൽ ഇരിക്കുകയാണ്. വിനു വേട്ടനും രഞ്ജിത്തേട്ടനും ഞങ്ങൾക്ക് മുൻസീറ്റിൽ ഇരിക്കുന്നു. കുറച്ച് അകലെ വിക്കി ക്യാബിൻ ക്രൂ ആയി നിൽപ്പുണ്ട്. അതിനിടെ രഞ്ജിയേട്ടൻ വിക്കിയെ എന്തോ പറഞ്ഞു. അതിന് മറുപടിയായി എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്, എന്ത് സുന്ദരനാണ് അവിടെ നിൽക്കുന്നത് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഉടൻ തന്നെ രഞ്ജിയേട്ടൻ വിക്കിയെ അടുത്തേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു, ഇവൾ പറയുന്നുണ്ട് നിങ്ങളെ കാണാൻ ഭയങ്കര സുന്ദരനാണെന്ന്. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി. അപ്പോൾ അദ്ദേഹം എന്നോട് സത്യമാണോ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറഞ്ഞില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് നിത്യ പറയുന്നു.

പിന്നീട് ഒരിക്കൽ ഞാനും ചേച്ചിയും ചെന്നൈയിലേയക്ക് പോയപ്പോൾ വീണ്ടും അദ്ദേഹത്തെ വിമാനത്തിൽ വെച്ച് കണ്ടു. എന്നെ കണ്ടപ്പോൾ എവിടെയോ കണ്ട് നല്ല പരിചയമുണ്ടല്ലോ എന്ന് പറഞ്ഞു. ഞാൻ ഒന്നും പറയാതെ സീറ്റിൽ വന്നിരുന്നു. പിന്നീട് ഇടയ്ക്കിടെ വിക്കിയെ കാണുമായിരുന്നു. അങ്ങനെ അത് സൗഹൃദമായ. പിന്നീട് പ്രണയമായി അത് കല്യാണത്തിൽ എത്തിച്ചേർന്നു. വിവാഹത്തെ കുറിച്ചും നടി പറയുന്നുണ്ട്. പെട്ടെന്നുള്ള വിവാഹമായിരുന്നു എന്നാണ് നിത്യ പറയുന്നത്. എന്റെ ചേച്ചിയുടേയും വിക്കിയുടെ സഹോദരന്റേയടും വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴായിരുന്നു ഞങ്ങളുടെ കല്യാണം. വിക്കിയുടെ വീട്ടുകാർ വിവാഹം ഉറപ്പിക്കാൻ വന്നത് ഒരു മെയ് മാസത്തിൽ ആയിരുന്നു . അവർ ജൂണിൽ കല്യാണം നടത്താമെന്ന് പറയുകയായിരുന്നു. വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ലെന്നു നടി അഭിമുഖത്തിൽ പറയുന്നു. ഗുരുവായൂരിൽ വെച്ച വളരെ ലളിതമായ വിവാഹമായിരുന്നു.

വിവാഹത്തിന് മുൻപ് തന്നെ വിക്കിയുടെ വീട്ടിൽ പോയിട്ടുണ്ടെന്നും നടി പറയുന്നു. വിക്കിയുടെ സഹോദരന്റെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ചിരുന്നു. അവരുടെ ആചാരങ്ങളും ചടങ്ങുകളും കാണാൻ വേണ്ടിയായിരുന്നു. ഞാനും അച്ഛനും അമ്മയും പോയി. 15 ദിവസ അവിടെ നിന്നിരുന്നു. അങ്ങനെ ആ വീട്ടിൽ മരുമകളായി എത്തുന്നതിന് മുൻപ് തന്നെ വീട്ടികാർക്കും നാട്ടുകാർക്കും പരിചിതമാവുകയായിരുന്നു. സഹോദരന്റെ ഭാര്യ വരുന്നതിന് മുൻപ് തന്നെ ആ വീട്ടിൽ കയറി ചെന്നത് ഞാൻ ആയിരുന്നു. അവിടത്തെ ഭക്ഷണരീതിയോട് അച്ഛന് പെരുത്തപ്പെടാൻ അൽപം ബുദ്ധിമുട്ടായിരുന്നു. അവർക്ക് ചോറില്ല. പിന്നെ ഉപയോഗിക്കുന്ന എണ്ണയും മാറ്റമാണ് പിന്നെ ഞാൻ അഡ്ജസ്റ്റ് ചെയ്യുന്ന ആളായത് കൊണ്ട് കുഴപ്പമില്ലായിരുന്നു. അവരുടേയും നമ്മളുടേയും കല്യണത്തിലും നല്ല വ്യത്യാസമുണ്ട്.
Recommended Video

മകളാണ് തന്നെ ഒരു അമ്മ എങ്ങനെയാവണമെന്ന് പഠിപ്പിച്ചതെന്നും നിത്യ പറയുന്നു. കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുൻപ് തന്നെ പേരൊക്കെ കണ്ടെത്തിയിരുന്നു. പെൺക്കുട്ടിയാണെങ്കിൽ നൈന എന്നും മകനാണെങ്കിൽ നമൻ എന്നും വിളിക്കണമെന്ന്. അങ്ങനെ അമ്മയാകാൻ പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പും നടത്തിയില്ല എന്നും നടി പറയുന്നു. നടി നവ്യ നായരാണ് നിത്യയുടെ അടുത്ത് സുഹൃത്ത്. തിരിച്ചും അങ്ങനെ തന്നെയാണ്. കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമുണ്ട്. സംയുക്തയുമായും അടുത്ത ബന്ധമാണ് ഉള്ളതെന്നും നടി പറയുന്നു. സഹോദരിയെ പോലെയാണ് നടിയെന്നാണ നിത്യ പറയുന്നത്.


Click it and Unblock the Notifications











