For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോളും മോനും തമ്മിൽ 10 വയസ്സിൻ്റെ വ്യത്യാസം; അഞ്ച് തവണ അബോർഷനായെന്ന് നിത്യ ദാസ്

  |

  'ഈ പറക്കും തളിക' എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിത്യ ദാസ്. ചിത്രത്തിലെ ബസന്തിയെന്ന കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ നടിയെ സുപരിചിതയാക്കിയത്. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലുമൊക്കെ സജീവമായിരുന്നെങ്കിലും വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തു. എന്നാൽ താരമിപ്പോൾ സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലുമൊക്കെ സജീവമാണ്.

  ഇപ്പോൾ രണ്ട് മക്കളുടെയും ഭർത്താവിന്റെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് നടി. മകൾ നൈനയുടെ കൂടെ കിടിലൻ ഡാൻസ് വീഡിയോസുമായി പലപ്പോഴും സോഷ്യൽ മീഡിയയിൽ നിത്യ തരംഗമായി മാറാറുണ്ട്. താരത്തിന്റെ വീഡിയോക്ക് താഴെ വരുന്ന കമൻ്റുകൾ മിക്കതും സന്തൂർ മമ്മി എന്ന പരസ്യത്തെ ഓർമ്മിപ്പിച്ച് കൊണ്ടുള്ളതാകും.

  അടുത്തിടെ അമ‍ൃത ടിവിയിലെ റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ താരത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. മകൾ നൈനയുമൊത്തുള്ള ഡാൻസ് വീഡിയോകളെ പറ്റിയും പരിപാടിയിലൂടെ പറഞ്ഞു. 'കൊവിഡ് സമയത്താണ് ആദ്യത്തെ വീഡിയോ ഷൂട്ട് ചെയ്ത് ഇടുന്നത്. അതിന് ഒരു 1 മില്യൺ കാഴ്ചക്കാരായപ്പോൾ വീണ്ടും വീഡിയോ ചെയ്യാൻ തോന്നി അങ്ങനെയാണ് ഇടക്ക് ഇടക്ക് ഡാൻസ് വീഡിയോകൾ ചെയ്യുന്നത്'.

  സന്തൂർ മമ്മിയെന്ന് വിളിക്കുന്നത് നൈനക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ലെന്നും നിത്യ പറയുന്നുണ്ട്. 'വീട്ടിൽ അമ്മയാണ് സൗന്ദര്യം ഒക്കെ ശ്രദ്ധിക്കുന്നത്. എന്നെയും ചേച്ചിയേയും ഇപ്പഴും വഴക്ക് പറയാറുണ്ട്. നിങ്ങൾ ഒന്നും ശ്രദ്ധിക്കണ്ട , ഇങ്ങനെ നടന്നോ എന്ന്'.

  പരിപാടിക്കിടെ നിത്യക്കെതിരെ വന്ന ഒരു ഗോസിപ്പിനെക്കുറിച്ച് സ്വാസിക ചോദിച്ചു. മൂന്നാമതും ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ ഇടക്ക് വന്നിരുന്നു, അത് ശ്രദ്ധിച്ചിരുന്നോ എന്നാണ് ചോദിച്ചത്. 'കണ്ടിരുന്നു, പക്ഷെ ഗർഭിണി അല്ല. പുതിയ സിനിമയുടെ കഥാപാത്രത്തിന് വേണ്ടി അങ്ങനെ മേക്കപ്പ് ഇട്ടാതാണ്', നിത്യ പറഞ്ഞു.

  Also Read: അക്കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല, നിങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെ വേണമെന്ന് ജീവ

  ഇനി മൂന്നാമത് ഒരു കുഞ്ഞ് അടുത്ത് ഉണ്ടാകുമോ എന്ന് അവതാരക ചോദിച്ചപ്പോൾ, ഇല്ല എന്ന് മറുപടി നൽകി. 'മോളും മോനും തമ്മിൽ പത്ത് വയസ്സിൻ്റെ വ്യത്യാസം ഉണ്ട്. മോൻ ജനിക്കുന്നതിന് മുമ്പ് അഞ്ച് തവണ അബോർഷനായിട്ടുണ്ട്. ഗർഭിണി ആയി മൂന്നും നാലും മാസം എത്തുമ്പോഴാണ് അബോർഷനാകുന്നത്. അതുകൊണ്ട് മോൻ ജനിക്കുന്നത് വരെ ടെൻഷനായിരുന്നു', നിത്യ പറയുകയുണ്ടായി.

  Also Read: റോബിൻ്റെ ആർദ്രതയുള്ള ഹൃദയം ഞാനെ കണ്ടിട്ടുള്ളൂ, എൻ്റെ ഗതികേടിനെ ധന്യ തമാശയാക്കിയപ്പോൾ ഞാൻ തളർന്നുപോയെന്ന് എൽ പി

  'മൂന്ന് നാല് മാസം വരെ എത്തിയിട്ട് അബോർഷനാകുമ്പോൾ ഗർഭിണികളുടേതായ എല്ലാം ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. നൈന പൊതുവെ മടിച്ചിയാണ്. എല്ലാ കാര്യങ്ങൾക്കും എൻ്റെയൊരു ശ്രദ്ധ വേണം. ഞാനില്ലെങ്കിൽ എല്ലാം തകിടം മറിയും. പക്ഷെ മകൻ്റെ കാര്യത്തിൽ അങ്ങനെയല്ല. അവൻ ചെറുതാണെങ്കിലും എല്ലാ കാര്യത്തിലും ഒരു സിസ്റ്റം ഫോളോ ചെയ്യുന്നുണ്ട്'.

  Also Read: കണക്കുകൂട്ടലുകളെല്ലാം തെറ്റി, സർപ്രൈസ് 'വെള്ളത്തിലായി'; പുതിയ വിശേഷങ്ങളുമായി ബഷീറും കുടുംബവും

  Recommended Video

  Santhosh Varkey On Amal Neerad: നിത്യാ മേനോനെ കാണാൻ പോയ എന്നോട് ഭ്രാന്താശുപത്രിയിൽ പോകാൻ പറഞ്ഞു

  നിത്യയുടെ പുതിയ സിനിമയിൽ ഒരു ഗർഭിണിയുടെ റോളിലാണ് എത്തുന്നത്. അനിൽ കുമ്പാഴയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പതിനാല് വർഷങ്ങൾക്ക് ശേഷം നിത്യ ദാസ് അഭിനയിക്കുന്ന സിനിമയാണിത് എന്ന പ്രത്യേകതയും ഉണ്ട്. 2007 ലാണ് നിത്യ ദാസ് അവസാനമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ അരവിന്ദ് സിംഗുമായി വിവാഹിതയായി.

  വിവാഹ ശേഷം കുടുംബ ജീവിതത്തിനാണ് നടി പ്രധാന്യം നൽകിയത്. രണ്ട് മക്കളുമായതോട് കൂടി അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. വീണ്ടും മകളുടെ കൂടെ റീൽസ് എടുത്തും മറ്റുമാണ് നിത്യ വാർത്തകളിൽ നിറഞ്ഞത്.

  Read more about: nithya das
  English summary
  Ee Parakkum Thalika fame Nitya Das Open Ups About her Mother Life goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X