For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണമാസ് എന്‍ട്രിയോടെ മമ്മൂട്ടി വീണ്ടും! ഈദിന് മുന്നോടിയായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ ഇവയാണ്!

  |
  ഈദ് റിലീസുകൾ അറിയാം

  തിയറ്ററുകളില്‍ നിന്നും സിനിമ കാണുന്നവരുടെ എണ്ണം കൂടിയതോടെ ആഘോഷ ദിവസങ്ങളും അവധിക്കാലവും ലക്ഷ്യമാക്കി സിനിമകള്‍ റിലീസിനെത്തിക്കുന്നത് ശീലമായി കൊണ്ടിരിക്കുകയാണ്. ഇക്കൊല്ലത്തെ വിഷു, ഈസ്റ്റര്‍ മുന്‍കൂട്ടി ലക്ഷ്യം വെച്ച് നിരവധി സിനിമകളായിരുന്നു റിലീസിനെത്തിയത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം സിനിമകളാണ് അടുത്ത് അടുത്ത ദിവസങ്ങളില്‍ തിയറ്ററുകളിലേക്ക് എത്തി ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.

  ബോക്‌സോഫീസില്‍ വലിയൊരു വിജയം സ്വന്തമാക്കിയ ഈ സിനിമകള്‍ക്ക് പിന്നാലെ വീണ്ടും ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. ഇനിയുള്ള സിനിമകള്‍ ഈദ് ലക്ഷ്യം വെച്ചാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടക്കമുള്ള സിനിമകളാണ് ജൂണ്‍ ആദ്യ ആഴ്ചയില്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ബോക്‌സോഫീസില്‍ മോശമില്ലാത്ത കളക്ഷന്‍ സ്വന്തമാക്കാന്‍ ഈ സിനിമകള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

   ഉണ്ട

  ഉണ്ട

  പേര് കൊണ്ട് തന്നെ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും ഖാലിദ് റഹ്മാന്‍ തന്നെയാണ്. ഇത്തവണ ഈദിന് മുന്നോടിയായി ജൂണില്‍ തന്നെ ഉണ്ട തിയറ്ററുകളിലേക്ക് എത്തും. ഈ ദിവസങ്ങളില്‍ സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

  തൊട്ടപ്പന്‍

  തൊട്ടപ്പന്‍

  വിനായകന്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് തൊട്ടപ്പന്‍. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പ്രശസ്ത എഴുത്തുക്കാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് പറയുന്നത്. പിഎസ് റഫീക്കാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദ എന്ന പുതുമുഖമാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ വിനായകന്‍ മുഴുനീള കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു പെണ്‍കുട്ടിയുടെ തലതൊട്ടപ്പനായിട്ടാണ് വിനായകന്‍ അഭിനയിക്കുന്നത്. റോഷന്‍ മാത്യൂ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വിത്സണ്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സുരേഷ് രാജന്‍ ഛായാഗ്രഹണം. സംഗീതമൊരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ജിതിന്‍ മനോഹറാണ് എഡിറ്റിംഗ്.

   വൈറസ്

  വൈറസ്

  2019 ല്‍ മലളക്കര വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വൈറസ്. കഴിഞ്ഞ ജൂണില്‍ കോഴിക്കോട് ഉണ്ടായ നിപ്പ വൈറസിന്റെ പശ്ചാതലത്തിലൊരുക്കുന്ന സിനിമയാണ് വൈറസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയും ഈദിന് മുന്നോടിയായി തിയറ്ററുകൡലേക്ക് എത്തും. നിപ്പയ്ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായിട്ടാണ് സിനിമ വരുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത് പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ ഇന്ദ്രജിത്ത്, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.

  കക്ഷി അമ്മിണിപിള്ള

  കക്ഷി അമ്മിണിപിള്ള

  ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപിള്ള. നവാഗതനായ ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയും ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തും. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മ്മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമുക്കോയ, തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നിര്‍വഹിക്കും. ഛായഗ്രഹണം ബാഹുല്‍ രമേശാണ്.

   ചില്‍ഡ്രന്‍സ് പാര്‍ക്ക്

  ചില്‍ഡ്രന്‍സ് പാര്‍ക്ക്

  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നൂറോളം കുട്ടികള്‍ അഭിനയിക്കുന്ന സിനിമയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. 2 കണ്‍ട്രീസിന് ശേഷം ഷാഫി-റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണിത്. ഷാഫി സംവിധാനം ചെയ്യുമ്പോള്‍ റാഫിയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഷറഫൂദ്ദീന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രൂവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി സുരേഷ്, മാനസ രാധകൃഷ്ണന്‍, സൗമ്യ മേനോന്‍, ധര്‍മജന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടാവും.

  English summary
  Eid release movies of mollywood 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X