twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    By Aswathi
    |

    തമിഴകത്തിന്റെ തല, സിനിമയ്ക്കകത്ത് പോലും അജിത്തിനെ ആരാധിക്കുന്നവര്‍ അധികമാണ്. ഇപ്പോള്‍ തമിഴകത്തുള്ള ചിമ്പു, ധനുഷ്, വിഷ്ണു, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ യങ്സ്റ്റാര്‍സെല്ലാം തങ്ങളുടെ ഇഷ്ട നായകന്റെ സ്ഥാനത്ത് അജിത്തിനെ മാത്രമാണ് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

    അധികം പബ്ലിസിറ്റികള്‍ ഇഷ്ടമല്ലാത്ത താരമാണ് അജിത്ത്. അതുകൊണ്ട് തന്നെ ടിവി അഭിമുഖങ്ങളിലോ, അവാര്‍ഡ് ദാന ചടങ്ങുകളിലോ അജിത്ത് എത്താറില്ല. ഇത് മാത്രമല്ല, അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്. ഈ മെയ് ദിനത്തില്‍ നാല്‍പതിനാലാം പിറന്നാള്‍ ആഘോഷിച്ച അജിത്തിനെ കുറിച്ച് തുടര്‍ന്ന് വായിക്കൂ...

    ബാലതാരമായി വന്നു

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    പ്രേക്ഷകര്‍ കരുതുന്നതുപോലെ അജിത്തിന്റെ ആദ്യ ചിത്രം അമരാവതി അല്ല. കമല്‍ ഹസനെയും ഹൃത്വിക് റോഷനെയും ആമിര്‍ഖാനെയും പോലെ ബാലതാരമായിട്ടാണ് അജിത്തിന്റെയും തുടക്കം. 1990 ല്‍ എന്‍വീട് എന്‍ കനവ് എന്ന ചിത്രത്തില്‍ ഒരു ഗാന രംഗത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി അജിത്ത് വന്നു പോകുന്നുണ്ട്.

    സ്‌കൂളില്‍ നിന്ന് ഡ്രോപ്പ് ഔട്ടായി

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    റേസിങ് കാര്‍ ഡ്രൈവര്‍ ആകാന്‍ കൊതിച്ചാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ അജിത്ത് പഠനം നിര്‍ത്തിയത്. എന്നാല്‍ പില്‍കാലത്ത് ഫോര്‍മുല 2 റേസിങില്‍ പങ്കെടുത്ത് അജിത്ത് തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു.

    സെയില്‍സ് മാനായി

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    ഒരു ഗാര്‍മെന്റ് കയറ്റുമതി കമ്പനിയില്‍ അജിത്ത് സെയില്‍സ് മാനായി ജോലിനോക്കിയിട്ടുണ്ട്. നല്ലരീതിയില്‍ അവിടെ ജോലി നോക്കി വരികയായിരുന്നു അജിത്ത്. പിന്നീട് ആ കമ്പനി പൂട്ടിപ്പോയതോടെ അജിത്തിന് ജോലി നഷ്ടമായി

    നായകനായി തുടക്കം തമിഴിലല്ല

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    അമരാവതി എന്ന തമിഴ് ചിത്രത്തില്‍ അജിത്ത് നായകനായിരുന്നില്ല. അജിത്ത് ആദ്യമായി നായകനായി അരങ്ങേറിയത് ഒരു തെലുങ്ക് ചിത്രത്തിലാണ്. 1992 ല്‍ പുറത്തിറങ്ങിയ പ്രേമ പുസ്തകം. പക്ഷെ സിനിമയുടെ സംവിധായകന്‍ ഷൂട്ടിങ് കാലത്ത് മരിച്ചു. പിന്നീട് ആ സിനിമ പൂര്‍ത്തിയാക്കിയത് 93 ലാണ്. അജിത്ത് അഭിനയിച്ച ഏക തെലുങ്ക് ചിത്രവും അതാണ്.

    അജിത്തും വിക്രമും തമ്മില്‍

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    അജിത്തും വിക്രമും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ മിക്ക ആരാധകര്‍ക്കും അറിയില്ല. എന്നാല്‍ ഒന്ന് അജിത്തിന്റെയും വിക്രമിന്റെയും ശബ്ദം ഒന്ന് ശ്രദ്ധിച്ച് കേട്ടുനോക്കൂ. സാമ്യമില്ലേ. അജിത്തിന്റെ ആദ്യത്തെ രണ്ട് ചിത്രങ്ങളായ അമരാവതിയിലും പാസമലരിലും താരത്തിന് ശബ്ദം നല്‍കിയത് വിക്രമാണ്. പിന്നീട് ഉല്ലാസം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു

    അജിത്തും വിജയ് യും സൂര്യയും

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    രാജാവിന്‍ പാര്‍വയിലെ എന്ന ചിത്രത്തില്‍ അജിത്തും വിജയ് യും ഒന്നിച്ചഭിനയിച്ചിരുന്നു. ഒരു നഷ്ടപ്രണയത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന വിജയ് യുടെ സുഹൃത്തിന്റെ വേഷമായിരുന്നു അജിത്തിന്. പിന്നീട് നേര്‍ക്കുനേര്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. എന്നാല്‍ 18 ദിവസം ഷൂട്ടിങ് പൂര്‍ത്തിയായപ്പോള്‍ അജിത്തിന് ഡേറ്റിന്റെ പ്രശ്‌നം വന്നു. അങ്ങനെ അജിത്ത് പിന്മാറിയപ്പോള്‍ പകരം കണ്ടെത്തിയ നടനാണ് സൂര്യ. സൂര്യയുടെ ആദ്യ ചിത്രമായിരുന്നു നേര്‍ക്കു നോര്‍. അങ്ങനെ സൂര്യയുടെ ഉദയത്തിന് അജിത്ത് കാരണമായി.

    അജിത്ത് ഉപേക്ഷിച്ച ചിത്രങ്ങള്‍

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    ദേശീയ പുരസ്‌കാരം നേടിയ നാന്‍ കടവുള്‍ എന്ന ചിത്രത്തില്‍ ആര്യ അവതരിപ്പിച്ച വേഷം ആദ്യം തേടിയെത്തിയത് അജിത്തിനെയാണ്. ബാല സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് പലകാരണങ്ങള്‍ കൊണ്ടും നീണ്ടുപോയതിനെ തുടര്‍ന്ന് അജിത്ത് ചിത്രത്തില്‍ നിന്നും പിന്മാറി. അങ്ങനെ സ്വാമി, കാക്ക കാക്ക, ഗജിനി, നന്ദ തുടങ്ങിയ ചിത്രങ്ങളും അജിത്ത് ഉപേക്ഷിച്ചതാണ്.

    ഷാരൂഖ് അറിയാത്ത അജിത്ത്

    അജിത്തിനെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    അജിത്ത് തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് കിങ് ഖാന്‍ ഷാരൂഖിന് അറിയില്ലായിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അശോകയില്‍ ഷാരൂഖ് ഖാന്റെ സഹോദരന്റെ വേഷത്തില്‍ അജിത്ത് എത്തിയിരുന്നു. എന്നാല്‍ ചെന്നൈയില്‍ ഒരു ചടങ്ങിനെത്തിയപ്പോള്‍ ഷാരൂഖ് പറഞ്ഞത്, തമിഴകത്തെ സൂപ്പര്‍സ്റ്റാറായിരുന്നു അജിത്തെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ്. ഇതിലെ മറ്റൊരു കാര്യം, അമിതാഭ് ബച്ചന്റെ ക്ലാസിക് ചിത്രമായ ഡോണ്‍ പുതിയ കാലത്ത് റീമേക്ക് ചെയ്തപ്പോള്‍ ഹിന്ദിയില്‍ ഷാരൂഖും തമിഴില്‍ അജിത്തുമാണ് പ്രധാന വേഷം ചെയ്തത്

    English summary
    Eight lesser known facts about Thala Ajith Kumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X