For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിയറ്ററുകളിൽ ആവേശമായി മാമാങ്കം! മമ്മൂട്ടിയും ഉണ്ണി മുകുന്ദനും അച്യുതനുമടക്കം എല്ലാവരും മിന്നിച്ചു

  |

  ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് വേണ്ടി ഏറെ കാലമായി മലയാള സിനിമാപ്രേമികള്‍ കാത്തിരിപ്പായിരുന്നു. ഒടുവില്‍ ഇന്ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച് കൊണ്ടുള്ള വരവായിരുന്നു മാമാങ്കം. 45 രാജ്യങ്ങളിലായിട്ടാണ് സിനിമ ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

  ആദ്യ പ്രദര്‍ശനം കഴിഞ്ഞതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള റിവ്യൂ എത്തി തുടങ്ങി. പ്രതീക്ഷിച്ചതിലും വിജയമാണ് മാമാങ്കമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മാസ്്റ്റര്‍ അച്യുതനുമടക്കമുള്ള താരങ്ങളുടെ പ്രകടനം അത്യുഗ്രനാണെന്നാണ് പ്രേക്ഷകാഭിപ്രായം. തിയറ്ററുകളെല്ലാം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ് ആദ്യദിനം മുതലുള്ളത്.

  മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണെന്നുള്ളതും ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണെന്നതുമൊക്കെ മാമാങ്കത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷം മമ്മൂട്ടിയുടെ പ്രകനടത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 68 വയസിലും സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തിലും സംഭാഷണങ്ങളിലും മമ്മൂട്ടി വിസ്മയിപ്പിച്ചെന്നാണ് പ്രേക്ഷക പ്രതികരണം. മമ്മൂട്ടിയെ പോലെ സിനിമയിലെ മറ്റ് താരങ്ങളും മിന്നിച്ചു.

  ഏറ്റവും കൂടുതല്‍ അഭിപ്രായം സ്വന്തമാക്കിയിരിക്കുന്നത് മാസ്റ്റര്‍ അച്യുതനാണ്. ആയോധനകലയില്‍ പ്രാവീണ്യമുള്ള അച്യുതന്‍ ആരെയും അതിശയിപ്പിക്കുന്നവിധം സംഘട്ടന രംഗങ്ങളിലെല്ലാം സ്‌കോര്‍ ചെയ്തിരിക്കുകയാണ്. റിലീസിന് മുന്‍പുള്ള പ്രമോഷന്‍ പരിപാടിയിക്കിടെ താനല്ല മാമാങ്കത്തിലെ നായകന്‍. അത് അച്യുതനാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. അത് സത്യമാക്കുന്ന തരം പ്രകടനമാണ് സിനിമയിലൂടെ കാണാന്‍ കഴിയുന്നത്. അച്യുതന്റെ അഭിനയത്തിനും വലിയ സ്വീകരണമാണ്.

  മാമാങ്കത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് വന്നപ്പോള്‍ മുതല്‍ മറ്റെല്ലാ താരങ്ങളില്‍ നിന്നും ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ കുറിച്ച് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഒടുവില്‍ ഉണ്ണിയും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തില്‍ കൈയടി വാരിക്കൂട്ടിയ അഭിനയമായിരുന്നു താരത്തിന്. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബ്രേക്ക് ആയി മാറാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. നടന്‍ സിദ്ദിഖും മികവ് പുലര്‍ത്തിയിരിക്കുകയാണ്.

  Mamangam Review | Mammootty | M Padmakumar | Filmibeat Malayalam

  സിനിമയിലെ ക്ലിഷേകള്‍ക്ക് ബദല്‍ ഉണ്ടാക്കാന്‍ മാമാങ്കത്തിന് സാധിക്കുന്നുണ്ടെന്നും മാസ് മസാല പ്രതീക്ഷിച്ചു പോവാതിരുന്നാല്‍ എല്ലാവരെയും തൃപ്തിപ്പെടുത്തുന്നൊരു പടം ആയിരിക്കും മാമാങ്കമെന്നും പ്രേക്ഷകര്‍ പറയുന്നു. മുന്‍പ് പ്രാമോഷനിടെ അവകാശപെട്ട പോലെ പടം വികാര നിമിഷങ്ങള്‍ ഏറെയും കൈകാര്യം ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. കാണാന്‍ പോവുന്നതിന് മുന്‍പ് മാമാങ്കത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ആരാധകര്‍ പറയുന്നു.

  നടി സ്‌നേഹയുടെ വിവാഹത്തിനിടെ സുരഭിയുടെ തമാശ! വധുവിനെ മാറ്റി നിര്‍ത്തി വരനൊപ്പമുള്ള ഫോട്ടോ വൈറല്‍

  കേരളത്തില്‍ 414 സ്‌ക്രീനില്‍ നിന്നും 1687 ഷോ ആയിരുന്നു റിലീസ് ദിവസം മാമാങ്കത്തിന് ലഭിച്ചത്. എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള സിനിമയുടെ ബുക്കിങ് അതിവേഗം തീര്‍ന്നു. ബാക്കി എല്ലായിടത്തും സിനിമയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റ് പോയിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വലിയ ആരവങ്ങളോടെയാണ് സിനിമയെ സ്വീകരിച്ചത്. സിനിമ കഴിഞ്ഞ് ഇറങ്ങി വരുന്നവര്‍ മമ്മൂട്ടിയ്ക്ക് ജയ് വിളിക്കാനും മറന്നില്ല.

  ദിലീപിന്റെ ലക്കി ആര്‍ട്ടിസ്റ്റ്! നടി സജിത ബേട്ടി സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് പറയുന്നു

  English summary
  Electrifying Response For Mamangam Mammootty Unni Mukundan And Achuthan Shines In The Epic Drama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X