അവർ മറ്റൊരു ജീവിതത്തിലേക്ക് കടന്നു എന്നറിഞ്ഞു; ആ രാത്രി ബാല ഉറങ്ങിയില്ല; എന്നെയും ഉറക്കിയില്ല: എലിസബത്ത്
ബാലയെ കുരുക്കിലാക്കി മുൻ പങ്കാളി എലിസബത്ത് ഉദയന്റെ ആരോപണങ്ങൾ തുടരുന്നു. വിവാഹ ജീവിതത്തിൽ നേരിട്ട കാര്യങ്ങളെക്കുറിച്ച് തുടരെ വെളിപ്പെടുത്തലുകൾ എലിസബത്ത് നടത്തുന്നുണ്ട്. ആരോപണം ബാല നിഷേധിക്കുന്നുണ്ടെങ്കിലു നടനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരുന്നു. ബാലയെ പിന്തുണച്ചും തന്നെ അധിക്ഷേപിച്ചും വരുന്ന കമന്റുകൾക്ക് മറുപടി പറയവെയാണ് യൂട്യൂബ് ചാനലിലൂടെ എലിസബത്ത് ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നത്.
ഇപ്പോഴിതാ ബാലയുടെ മുൻബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് എലിസബത്ത്. മുൻ ഭാര്യ മറ്റൊരു ജീവിതത്തിലേക്ക് കടന്നപ്പോൾ ബാല ഉറങ്ങിയില്ലെന്ന് എലിസബത്ത് പറയുന്നു. 'ഈ പാറ്റേൺ വേറെ പലരോടും ചെയ്യുന്നത് ഞാൻ കണ്ടതാണ്. ചിലർ കല്യാണം കഴിച്ചപ്പോൾ രാത്രി മൊത്തം ഉറങ്ങിയില്ല. അവരുടെ ന്യൂസ് കണ്ടിരുന്നു. നിങ്ങളുടെ എക്സ് കല്യാണം കഴിച്ചതിൽ നിങ്ങൾക്ക് വിഷമിക്കാം'

'പക്ഷെ എന്നെ ഉറക്കിക്കാതെ ആ വീഡിയോയിൽ പിടിച്ചിരുത്തി. ഇരുന്നില്ലെങ്കിൽ പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ,സ്നേഹമില്ലാത്ത, ഇത്ര ആൾക്കാർ എന്നെ ചതിച്ചിട്ടും ഒപ്പം നിൽക്കാത്ത ഭാര്യയാണെങ്കിൽ എനിക്ക് വേണ്ട, എനിക്ക് നൂറ് പെണ്ണുങ്ങളുണ്ട് എന്ന് പറയും. അന്ന് വീഡിയോയിൽ പോയിരുന്നത് എനിക്ക് ഓർമ വരുന്നുണ്ട്. നിങ്ങൾക്ക് നോക്കിയാൽ മനസിലാകും,' എലിസബത്ത് പറയുന്നു.
ബാലയെ പ്രൊപ്പോസ് ചെയ്തത് താൻ തന്നെയാണെന്ന് എലിസബത്ത് പറയുന്നുണ്ട്. 'ആക്സ്പറ്റ് ചെയ്ത ശേഷം എന്റെ ഡാഡിയും ചേട്ടൻമാരും ചേട്ടൻമാരുെ ഭാര്യമാരും എവിടെയാണ് വർക്ക് ചെയ്യുന്നതെന്ന് രണ്ട് ദിവസത്തിനുള്ളിൽ കണ്ടുപിടിച്ചു. അത് കഴിഞ്ഞിട്ട് പ്രൊപ്പോസൽ ഓക്കെയായത് പോലെ. വീട്ടിൽ ഇത്രമാത്രം പ്രൊഫസർമാരുണ്ട്, ഇത്ര മാത്രം ഡോക്‌ടർമാരുണ്ട് എന്ന് നോക്കി. ഇഷ്ടമില്ലാത്തവർ ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ടോ'

'അതെനിക്ക് മനസിലാകുന്നില്ല. അത്രനേരം ഞാനെന്റെ മോൾക്ക് വേണ്ടി ജീവിക്കുന്നു എന്ന് പറഞ്ഞയാൾ ഒറ്റ ദിവസം കൊണ്ട് പെട്ടെന്ന് മാറിയതെന്താണെന്ന് അറിയില്ല. എട്ട് മാസം ഫോണിലൂടെയും മറ്റും സംസാരിച്ച ശേഷമാണ് ഇറങ്ങിപ്പോക്ക് നടക്കുന്നത്,' എലിസബത്ത് പറയുന്നു.
അമൃത സുരേഷ്-ഗോപി സുന്ദർ ബന്ധമറിഞ്ഞപ്പോഴാണ് ബാല ഉറങ്ങാതിരുന്നതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ നേരത്തെ ഒന്നിലേറെ തവണ ബാല സംസാരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ അമൃത ബാലയ്ക്കെതിരെ പരാതി നൽകി. മകളും ബാലയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നു.
മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന് ഒന്നിലേറെ തവണ ബാല ആരോപിച്ചിരുന്നു. കടുത്ത സെെബർ ആക്രമണം അപ്പോഴൊക്കെ അമൃതയ്ക്ക് നേരിടേണ്ടി വന്നു. ഒടുവിൽ മകൾക്കെതിരെയും ആക്ഷേപങ്ങൾ വന്നതോടെ ബാലയുമായുള്ള വിവാഹ ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അമൃത സുരേഷ് തുറന്ന് പറഞ്ഞു. ബാലയ്ക്കെതിരെ പരാതിയും നൽകി. ഇന്ന് അമൃതയെ പിന്തുണച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റുകളിടുന്നുണ്ട്. എലിസബത്തിന്റെ വെളിപ്പെടുത്തലുകളോട് അമൃത സുരേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications