എല്ലാം വീഡിയോക്കായിരുന്നു, ആ കാർ‌‌‌‌ എവിടെ പോയെന്നറിയില്ല; സമ്മാനം തന്ന ആഭരണം തിരികെ ലോക്കറിൽ: എലിസബത്ത്

നടൻ ബാലയ്ക്കെതിരെ മുൻ ഭാര്യ എലിസബത്ത് ഉദയൻ ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നു. വിവാഹ ജീവിതത്തിൽ താനനുഭവിച്ച കാര്യങ്ങൾ ഓരോന്നായി എലിസബത്ത് തുറന്ന് പറയുകയാണ്. ബാലയ്ക്കെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. പിരിഞ്ഞതിന് പിന്നിലെ കാരണങ്ങൾ ആദ്യമായാണ് എലിസബത്ത് വെളിപ്പെടുത്തുന്നത്. മാനസികമായി തകർന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നുണ്ട്.

ബാലയുടെ വീട്ടുകാർക്കെതിരെയും എലിസബത്ത് സംസാരിക്കുന്നുണ്ട്‌. വിവാഹ ചടങ്ങിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളാണ് എലിസബത്ത് വെളിപ്പെടുത്തിയത്. വിവാഹ ഫങ്ഷൻ രണ്ട് ദിവസം ​ഗ്യാപ്പിൽ രണ്ട് സ്ഥലത്തായി നടന്നു. ചെന്നെെയിൽ ഫങ്ഷൻ നടത്താമെന്ന് അവർ പറഞ്ഞു. അതിന് ഞങ്ങൾ ടിക്കറ്റെടുത്ത് വന്നു. സർപ്രെെസായി എനിക്ക് മാലയും കമ്മലും തന്നു. തന്ന ശേഷം അത് പോലെ തന്നെ അത് അവരുടെ ലോക്കറിൽ എടുത്ത് വെച്ചു. വീഡിയോ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. ഒരു ഓഡി കാറും തന്നിരുന്നു.

Elizabeth Udayan  Bala

ഞാൻ ആകെ നാല് തവണയേ ആ കാറിൽ ഇരുന്നുള്ളൂ. പിന്നെ ആ കാർ എവിടെ പോയെന്ന് അറിയില്ല. ബാലയുമായുള്ള വിവാഹത്തെക്കുറിച്ചും എലിസബത്ത് സംസാരിക്കുന്നുണ്ട്. ഇന്ന് വന്നില്ലെങ്കിൽ നീയെന്നെ കാണില്ല, നിന്റെ ഫോണെടുക്കില്ല എന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് അറേഞ്ച്ഡ് മാര്യേജ് ആവേണ്ടിരുന്നത് വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ട് വന്ന് കല്യാണമാക്കിയത്. അവിടെ നിന്ന് എന്നെ തട്ടിക്കാെണ്ട് പോയി വേറെ ആൾക്ക് വിൽക്കുമോ എന്നും സംശയിക്കേണ്ടതായിരുന്നു.

പക്ഷെ വീട്ടിലേക്ക് തന്നെ കൊണ്ട് പോയി. അമ്മയുടെ മുന്നിൽ വെച്ച് വെഡ്ഡിം​ഗ് ചെയിൻ ഇട്ടെന്നും എലിസബത്ത് പറയുന്നു. അമ്മയുടെ സ്വർണമാണ്, അമ്മ എനിക്ക് വേണ്ടി എടുത്ത് വെച്ചതാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് സ്വർണം തന്നെയാണോ എന്ന് ദൈവത്തിനറിയാം. ഇവർക്ക് വെഡ്ഡിം​ഗ് ചെയിനിടുന്ന പരിപാടി സ്ഥിരാണെന്ന് തോന്നുന്നു. അന്ന് തന്നെ എന്റെ എഫ്ബി അക്കൗണ്ടും ഡിലീറ്റ് ചെയ്തിരുന്നെന്നും എലിസബത്ത് ഓർത്തു.

Elizabeth Udayan  Bala

ബാല തന്നെ പല കള്ളങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ചെന്നും എലിസബത്ത് പറയുന്നു. മുമ്പുള്ളയാൾ പുള്ളിക്കാരനെ വിഷം കൊടുത്ത് കൊല്ലാൻ നോക്കി, മോശമായ കണ്ടീഷനിൽ കണ്ടുപിടിച്ചു എന്നൊക്കെ പറഞ്ഞു. ഒരു ഡോക്ടറെ കൊണ്ട് ഇങ്ങനെ സംസാരിപ്പിച്ചു. മറ്റാെരു കസ്റ്റംസ് ഓഫീസറെക്കൊണ്ടും ഇങ്ങനെ പറയിപ്പിച്ചു. അന്നത് മനസിലാക്കാനായില്ല. എന്നെക്കൊണ്ട് അത്രയും പറഞ്ഞില്ല. മരുന്ന് തെറ്റിച്ച് കൊടുത്തു എന്നേ പറഞ്ഞിട്ടുള്ളൂ. അത്രയും നോക്കിയതിന്റെ സ്നേഹമായിരിക്കും.

താനും ബാലയും തമ്മിൽ പിരിഞ്ഞതിനെക്കുറിച്ചും എലിസബത്ത് സംസാരിച്ചു. വേറൊരു പെണ്ണിനെ കല്യാണം കഴിച്ചപ്പോൾ ഞാൻ ഇറങ്ങിപ്പോയതാണ്. പരസ്പര സമ്മതത്തോടെ പിരിഞ്ഞതല്ല. തന്നെ ബാല മർദ്ദിച്ചിട്ടുണ്ടെന്നും എലിസബത്ത് വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. പുതിയ ആരോപണങ്ങളോട് ബാല ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X