അവസാനം ബാലയും അമൃതയും പാപ്പുവും ഒന്നിക്കുമോ..?, ബാലയില്ലാതെ ദീപാവലി അടിച്ചുപൊളിച്ച് എലിസബത്ത്!
എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുള്ള നടനാണ് ബാല. ഷെഫീക്കിന്റെ സന്തോഷത്തിന് ശേഷം പുതിയ സിനിമയൊന്നും ബാലയുടേതായി റിലീസ് ചെയ്തിട്ടില്ല. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വ്യായാമവും മറ്റുമായി ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ബാല.
ഒരു കാലത്ത് മലയാളത്തിൽ വില്ലനായും നായകനായും നിറഞ്ഞ് നിന്ന താരം ഇപ്പോൾ വിരളമായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു. സ്വദേശം തമിഴ്നാടാണെങ്കിലും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയശേഷം കൊച്ചിയിൽ ബാല സ്ഥിരതാമസമായി.
വളരെ വിരളമായി മാത്രമാണ് അമ്മയെ കാണാനായി ചെന്നൈയിലേക്ക് ബാല പോകുന്നത്. അമൃത സുരേഷുമായുള്ള ആദ്യത്തെ വിവാഹബന്ധം തകർന്നശേഷം വർഷങ്ങളോളം ബാല ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. ശേഷം രണ്ട് വർഷം മുമ്പ് ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു.

തൃശൂർ സ്വദേശിയും മലയാളിയുമായ എലിസബത്ത് ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് കേരളം വിട്ട് പോയിരിക്കുകയാണ്. എന്നാൽ എവിടെയാണ് താൻ ജോലി ചെയ്യുന്നതെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. ബാലയുമായുള്ള വിവാഹശേഷം എലിസബത്ത് വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.
ഇപ്പോഴും ജോലി തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി യുട്യൂബ് വ്ലോഗുകൾ എലിസബത്ത് ചെയ്യാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദീപാവലി ആഘോഷിച്ചതിന്റെ വിശേഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ എലിസബത്ത് യുട്യൂബിൽ പങ്കിട്ടിരുന്നു.
എറിഞ്ഞാൽ ചെറിയ ശബ്ദത്തോടെ പൊട്ടുന്ന അപകട സാധ്യത ഇല്ലാത്ത പടക്കങ്ങളാണ് എലിസബത്ത് ദീപാവലി ആഘോഷിക്കാനായി വാങ്ങിയത്. കൂട്ടുകാർക്കൊപ്പം നിന്ന് ദീപാവലി ആഘോഷിക്കുന്ന എലിസബത്തിന്റെ വീഡിയോ വൈറലാണ്. നോർത്ത് ഇന്ത്യയിൽ എവിടെയോ ഉള്ള ആശുപത്രിയിലാണ് എലിസബത്ത് ജോലി ചെയ്യുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
എലിസബത്തിന്റെ ദീപാവലി ആഘോഷത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പതിവുപോലെ ഒട്ടനവധി ചോദ്യങ്ങളുമായി ആരാധകരെ എത്തി. ഏറെയും പേർക്ക് അറിയേണ്ടിയിരുന്നത് ബാല എവിടെ എന്നാണ്. ബാല വീണ്ടും ഒറ്റയ്ക്കായോ എന്നുള്ള ചോദ്യങ്ങളും എലിസബത്തിനോട് ആരാധകർ ചോദിക്കുന്നുണ്ട്.

അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞു. എലിസബത്തും ബാലയും ഇപ്പോൾ ഒരു സുഖത്തിൽ അല്ലെന്ന് തോന്നുന്നു. അവസാനം ബാലയും അമൃതയും പാപ്പുവും ഒന്നിക്കുമോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടി ഇരുന്നത്. ബാലയ്ക്കൊപ്പം വീഡിയോകൾ ചെയ്യാത്തതിന് പിന്നിലെ കാരണവും ചിലർ തിരക്കിയിട്ടുണ്ട്. അതേസമയം ഭാര്യ അടുത്തില്ലെങ്കിലും കൊച്ചിയിലെ വീട്ടിൽ സഹായികൾക്കും കൂട്ടുകാർക്കുമൊപ്പം പടക്കം പൊട്ടിച്ച് ബാലയും ദീപാവലി ആഘോഷമാക്കി.
കൂടാതെ ബുള്ളറ്റ് റൈഡ് നടത്തിയതിന്റെ വീഡിയോയും ബാല പങ്കിട്ടിട്ടുണ്ട്. ബാലയ്ക്ക് കരൾ ദാനം ചെയ്ത ജേക്കബും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങളും ബാല ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ദിവസവും നടനെ കണ്ട് സഹായം അഭ്യർത്ഥിക്കാൻ എത്തുന്നത്. അതേസമയം അമൃത സുരേഷും യാത്രകളും മറ്റുമായി തിരക്കിലാണ്.
അടുത്തിടെ കാശിയിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഏറെനാളുകളായി അമൃതയും ഗോപി സുന്ദറും ഒരുമിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറില്ല. ഇതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. ഗോപി സുന്ദർ മ്യൂസിക്ക് ഷോയുമായി വിദേശ രാജ്യങ്ങളിലൂടെ യാത്രയിലാണ്.
'പ്രിയപ്പെട്ടവരേ... ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. വേദനകൾ മറക്കാനും എന്നെത്തന്നെ മാനസികമായി സുഖപ്പെടുത്താനും ആന്തരിക യാത്രയെ പുൽകാനും കൂടുതൽ ഉന്മേഷം വീണ്ടെടുക്കാനും വേണ്ടിയുള്ള സമയമാണിത്. ലോകത്തെ കൂടുതൽ അറിയാനും എന്നെത്തന്നെ മനസിലാക്കാനും കൂടുതൽ പഠിക്കാനും വേണ്ടിയുള്ള എന്റെ യാത്രകൾ തുടരുകയാണ്.'
'ഓർമിക്കുക ജീവിതം ശോഭയുള്ള നിമിഷങ്ങളാൽ നിറഞ്ഞ ഒരു മനോഹരമായ യാത്രയാണ്. ഞാൻ ഓരോ നിമിഷവും ആസ്വദിക്കുകയാണ്. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ ഞാൻ ഉടൻ തന്നെ നിങ്ങളിലേക്ക് മടങ്ങിവരും. അതുവരെ കാത്തിരിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക', എന്നായിരുന്നു ഒരാഴ്ച മുമ്പ് അമൃത സുരേഷ് പങ്കുവെച്ച കുറിപ്പ്.


Click it and Unblock the Notifications