ഞാൻ ചേ‌ട്ടനെ പോലെ കണ്ട വ്യക്തിയാണ്, ഇതെങ്കിലും ചെയ്യൂ; എലിസബത്തിന് പറ്റിയത്; സായ് കൃഷ്ണ പറയുന്നു

നടൻ ബാലയ്ക്കെതിരെ വീണ്ടും എലിസബത്ത്. ആശുപത്രിയിൽ നിന്നുള്ള എലിസബത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കഴിഞ്ഞു. ബാലയ്ക്കെതിരെ താൻ നൽകിയ പരാതിയിൽ നീതി വെെകുന്നു എന്നാണ് എലിസബത്ത് പറയുന്നത്.
ഈ അവസ്ഥയിൽ വീഡിയോ ചെയ്യണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുടുംബത്തെ സംരക്ഷിക്കൂ, പണം വലിച്ചെടുക്കുന്ന കുളയട്ട എന്നൊക്കെ പറഞ്ഞ് പല ഭീഷണി വീഡിയോകൾ ചെയ്ത് കൗണ്ടർ കേസുകൾ നൽകി അവർ എന്നെ തളർത്തി.

എന്നെ വിവാഹം ചെയ്തിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. ആളുകളുടെ മുന്നിൽ വെച്ച് ഭാര്യയാണെന്ന് പറഞ്ഞതും റിസപ്ഷനും അഭിമുഖങ്ങളും ന‌ടത്തിയതുമൊക്കെ എന്തിനാണെന്ന് എനിക്കറിയില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Elizabeth Udayan   Bala

പരാതി മുകളിൽ നിന്ന് താഴേക്ക് ഡിവെെഎസ്പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചിരുന്നു. പിന്നെ ഒരു വിവരവുമില്ല. കോടതിയിൽ കേസ് നടക്കുകയാണ്. കുറേ തവണ അയാളും വക്കീലും ഹാജരായില്ല. കാശൊന്നും ഇല്ലെന്നാണ് അയാൾ പറയുന്നത്യ. ഡോക്ടർ-രോ​ഗി ബന്ധം മാത്രമേ ഉള്ളൂ എന്നാണ് എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നൽകിയിട്ടും നീതി വെെകുന്നു. ഞാൻ മരിച്ചാൽ അയാൾ മാത്രമാണ് കാരണക്കാരൻ. എ‌‌ന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. കാശുള്ളവർക്കേ നീതിയുള്ളൂ എന്ന് തോന്നുന്നെന്നും എലിസബത്ത് ഉദയൻ പറഞ്ഞു.

ബാലയ്ക്കെതിരെ വിഷയത്തിൽ യൂട്യൂബറും മുൻ സുഹൃത്തുമായ സായ് കൃഷ്ണ സംസാരിച്ചിട്ടുണ്ട്. ബാല വിഷയം വഷളാക്കാതെ പരിഹരിക്കണമെന്ന് സായ് കൃഷ്ണ പറയുന്നു. ഒരു സമയത്ത് ഞാൻ ചേ‌ട്ടനെ പോലെ കണ്ട വ്യക്തിയാണ്. ഈ സാഹചര്യം ഇത്രയും മോശമാക്കാതെ വേണമെങ്കിൽ പരിഹാരത്തിലേക്ക് കൊണ്ട് വരാമായിരുന്നു. അഹമ്മദാബാദ് വിമാനാപകട സമയത്ത് ഡോക്ടർ സേഫ് ആയിരിക്കൂ എന്ന് പറഞ്ഞ് നിങ്ങൾ പോസ്റ്റിട്ടിട്ടുണ്ട്. എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഇവർ പറയുന്ന കാര്യം പരിഹരിക്കാനാണ് നിങ്ങൾ നോക്കേണ്ടത്.

Elizabeth Udayan  Sai Krishna  Bala

നിങ്ങൾ എപ്പോഴും സമാധാനത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും സംസാരിക്കുന്ന വ്യക്തിയാണ്. അത് റിയൽ ആക്കാൻ ശ്രമിക്കുക. ഈയൊരു സ്ത്രീയെ ഈ അവസ്ഥയിലിട്ടിട്ട് നിങ്ങൾക്കൊന്നും കിട്ടാനില്ല. അവർ പൂർണമായും ഔട്ട് ആണ്. അവരുടെ സംസാരം കണ്ടാലറിയാം. ഒരു ടേബിളിൽ ഇരുന്ന് സംസാരിച്ച് നിങ്ങൾക്ക് നിങ്ങളുടെ വഴി എനിക്കെന്റെ വഴി എന്ന് പറയുന്നത് അവരോട് ചെയ്യുന്ന നല്ല കാര്യമായിരിക്കുമെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.

അതേസമയം എലിസബത്തിന് ഇക്കാര്യത്തിൽ ചില വീഴ്ചകളുണ്ടായെന്ന് തോന്നുന്നെന്നും സായ് കൃഷ്ണ പറയുന്നു. എലിസബത്തിന് നീതി ലഭിക്കുക ബുദ്ധിമുട്ടാണ്. തെളിവുകൾ വേണം. കൃത്യമായി നിയമപരമായ ട്രാക്കിൽ എലിസബത്ത് എത്താൻ വെെകിയോ എന്ന് സംശയമുണ്ട്. ഇവർക്ക് നിയമോപദേശം കൊടുക്കുന്നവർക്കും എന്തൊക്കെയോ തെറ്റ് പറ്റി. ഇവർ അനുഭവിച്ച കാര്യങ്ങൾ തെളിയിക്കപ്പെടണം. പക്ഷെ അതിലേക്കൊന്നും കാര്യങ്ങൾ എത്തിച്ചില്ല. ലീ​ഗൽ സെെഡിൽ വീക്ക്നെസ് ഉണ്ട്. കുറച്ച് വെെകിപ്പോയി. ലീ​ഗൽ സെെഡ് ശക്തമാക്കിയിട്ട് വേണമായിരുന്നു സോഷ്യൽ മീഡിയയിലേക്ക് വരേണ്ടിയിരുന്നതെന്നും സായ് കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X