കിഡ്നിയെ ബാധിച്ചേക്കും, ചത്താലും ആരും തിരിഞ്ഞുനോക്കില്ലെന്ന് കരുതി, പലവട്ടം ആത്മഹത്യശ്രമം നടത്തി; എലിസബത്ത്
കഴിഞ്ഞ ദിവസമാണ് അവശനിലയിൽ ആശുപത്രിയിൽ കിടക്കുന്ന വീഡിയോ പങ്കിട്ട് നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് എത്തിയത്. ആത്മഹത്യശ്രമത്തിന്റെ ഭാഗമായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇപ്പോഴും ചികിത്സയിലാണ്. മൂക്കിൽ ട്യൂബിട്ട് അവശനിലയിലായിരുന്നു താരം. താൻ മരിച്ചാൽ കാരണക്കാരൻ നടൻ ബാലയാണെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്നെ സ്നേഹിക്കുന്നവരോട് തന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദീകരിച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്.
ഒപ്പം ബാലയ്ക്ക് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ എലിസബത്ത് നടത്തി. നീതി കിട്ടിയില്ലെങ്കിലും ചാവുന്നതിന് മുമ്പും തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും എലിസബത്ത് പറയുന്നു. പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി. അതുപോലെ കുറേ നാടകങ്ങൾ കണ്ടു. കുറേ ദിവസങ്ങൾക്കുശേഷം നന്നായി ഉറങ്ങാൻ പറ്റി. അങ്ങനൊരു സമാധാനമുണ്ട്. സെയിം കമന്റ് കോപ്പി പേസ്റ്റ് ചെയ്തുള്ള പൊങ്കാല കമന്റുകളും കണ്ടിരുന്നു. ഞാൻ ചത്താലും ആരും തിരിഞ്ഞ് നോക്കില്ലെന്നാണ് കരുതിയത്.

പക്ഷെ തിരിഞ്ഞ് നോക്കിയതിന് നന്ദി. എന്റെ ഇപ്പോഴത്തെ അവസ്ഥ ഫേക്കാണെന്ന് ചിലർ പറയുന്നുണ്ട്. എന്റെ കയ്യിലെ നീര് കണ്ടാൽ ഫേക്കാണോ അല്ലയോയെന്ന് നിങ്ങൾക്ക് മനസിലാകും. ഞാൻ ബെറ്ററായിയെന്ന് പറയാൻ തോന്നിയതുകൊണ്ടാണ് ഈ വീഡിയോ ഇടുന്നത്. പ്ലാൻഡായിട്ടുള്ള ഓഡിയോ കോളും ഞാൻ കണ്ടിരുന്നു. അതിലുള്ള രണ്ടുപേരെയും എനിക്ക് നന്നായി അറിയാം. അതിൽ ഇന്റർവ്യു ചെയ്യുന്നയാൾ ഞാൻ മുമ്പൊരിക്കൽ പറഞ്ഞ ഗസ്റ്റ് ഹൗസിലെ മെയിൻ ആളാണ്.
സ്ക്രീൻ ഷോട്ടും സ്ക്രീൻ റെക്കോർഡുമെല്ലാം എന്റെ കയ്യിലുണ്ട്. ചാവാൻ റെഡിയായി നിൽക്കുന്നൊരാളെ നിങ്ങൾ കളിയാക്കിയാലും ഭീഷണിപ്പെടുത്തിയാലും ഒരു എഫക്ടും ഉണ്ടാവില്ല. എന്ത് കേസ് വന്നാലും ജയിലിൽ പോയി കടക്കാൻ റെഡിയാണ്. വേറൊരാളുടെ മുമ്പിൽ വെച്ച് വരെ പീഡിപ്പിച്ചുവെന്ന് ഒരു പെണ്ണ് വന്ന് പറഞ്ഞിട്ടും വിലയില്ലാത്ത ആൾക്കാർക്ക് ഞാൻ ഈ അവസ്ഥയിലും വീഡിയോ ചെയ്യുന്നതാണ് തെറ്റായി തോന്നുന്നതെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ ഞാൻ റെഡിയാണ്.
എനിക്ക് എതിരെ ഒരു കൗണ്ടർ കേസ് കൊടുത്തിട്ടുണ്ട്. എനിക്ക് എതിരേയും അജു അലക്സിന് എതിരേയും അടുത്തിടെ കമ്മീഷണർ ഓഫീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും കണ്ടിരുന്നു. എനിക്ക് പക്ഷെ നോട്ടീസ് ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ആരാണ് ഫേക്കെന്ന് മനസിലാകും. കൗണ്ടർ കേസിൽ ഡോക്ടർ-പേഷ്യന്റ് റിലേഷൻഷിപ്പെന്നാണ് അയാൾ പറഞ്ഞത്.
പിന്നീട് അത് പാട്നറായി. എന്നോട് പറഞ്ഞത് നീ ഭാര്യയാണെന്നാണ്. വിവാഹ ചടങ്ങ് നടത്തിയതും ഫങ്ഷനുകളിൽ ഭാര്യയാണെന്ന് പറഞ്ഞ് കൊണ്ട് നടന്നതുമെല്ലാം എല്ലാവരും കണ്ട് കാണുമല്ലോ. ഇങ്ങനെ പറഞ്ഞ് നടന്നത് മറ്റ് ഭാര്യമാരെ കാണിക്കാൻ വേണ്ടിയായിരുന്നോ?. ആദ്യ ഭാര്യയെ അയാൾ ഇപ്പോഴും കോൺടാക്ട് ചെയ്യാറുണ്ട്. ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിന് കാരണം അയാളും അയാളുടെ അമ്മയുമാണ്. എന്റെ ഭാര്യ എലിസബത്താണ്. എന്റെ സ്വത്തിന് അവകാശി അവളാണെന്ന് പറഞ്ഞ് അയാൾ എനിക്കൊരു വീഡിയോയും ചെയ്ത് തന്നിരുന്നു. അങ്ങനെ നോക്കുമ്പോൾ അയാൾ എന്നെ ചതിക്കുകയല്ലേ ചെയ്തത്.

പറഞ്ഞ് പറ്റിച്ച് ചതിച്ചു. മുപ്പത് ലക്ഷം കൊടുത്ത് നിങ്ങൾ കൊണ്ടുവന്ന ലിവർ ഡോണറുടെ കാര്യത്തിനും തെളിവുണ്ട്. അത് മുക്കാൻ അയാളുടെ കാശ് കൊണ്ട് കഴിയുമോയെന്ന് അറിയില്ല. എന്നോടാണ് അന്ന് ഡൊണേഷന്റെ കാര്യവും കാശ് കൊടുക്കുന്നുണ്ടോയെന്നും ബന്ധപ്പെട്ടവർ ചോദിച്ചത്. വേറെ ആളുടെ മുന്നിൽ വെച്ച് നിങ്ങൾ എന്നെ പീഡിപ്പിച്ച സമയത്ത് ഞാൻ മൂന്ന് ദിവസം തുടർച്ചയായി പല രീതിയിൽ ആത്മഹത്യ ശ്രമം നടത്തി.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പോയപ്പോൾ പോലീസുകാരുടെ പേര് പരാതിയിൽ ചേർക്കാൻ അവർ സമ്മതിച്ചില്ല. ഞാൻ പ്രശ്നക്കാരിയാണ് എന്ന് തോന്നിയെങ്കിൽ എന്തുകൊണ്ട് ആദ്യമെ ഒഴിവാക്കിയില്ല. എട്ട് മാസം പ്രേമിച്ചിട്ടാണ് നമ്മൾ കെട്ടിയത്. അന്ന് തനിക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു. ചോദിച്ചപ്പോൾ പണിക്കാരിയാണെന്ന് പറഞ്ഞു. അത് പണിക്കാരിയല്ലെന്ന് തെളിയിക്കാനുള്ള തെളിവുണ്ട്.
നീതി കിട്ടിയില്ലെങ്കിലും ചാവുന്നതിന് മുമ്പും എല്ലാം ഞാൻ റിലീസ് ചെയ്യും. ഇപ്പോൾ ഞാൻ ചെയ്തത് കിഡ്നിയെ ബാധിച്ചേക്കും. നീതി കിട്ടാൻ ഏത് അറ്റം വരെയും പോകും. സിനിമ മോഹം പറഞ്ഞ് വരുന്ന മൈനറും മേജറുമായ പെൺകുട്ടികളെ ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് പീഡിപ്പിക്കുന്ന ഒരാളെ ആളുകൾ ഇത്രമാത്രം വിശ്വസിക്കുന്നുണ്ടല്ലോ എന്നും എലിസബത്ത് പറയുന്നു.


Click it and Unblock the Notifications











