ചേട്ടന്റെ ഗുണ്ടകൾ വരുമെന്ന് ബാല ഭയന്നു, ഇയാൾ മരിച്ച് പോകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ: എലിസബത്ത്
ബാലയ്ക്കെതിരെ വീണ്ടും ആരോപണങ്ങൾ തുടർന്ന് എലിസബത്ത് ഉദയൻ. വിവാഹ ജീവിതത്തിൽ നേരിട്ട കാര്യങ്ങളും ബാലയുടെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ നടന്ന സമയത്തെ സംഭവങ്ങളുമാണ് എലിസബത്ത് തന്റെ പുതിയ വീഡിയോയിൽ വെളിപ്പെടുത്തിയത്. ഒരുമിച്ച് താമസിച്ചപ്പോൾ ഓരോ രണ്ട് മാസം കൂടുമ്പോഴും പുള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റാകാറുണ്ട്. പല സ്ഥലത്തും ഞാൻ കോമാളിയായി. വീട്ടിൽ നിന്ന് ഇറക്കി വിട്ടു.
ചെന്നെെയിൽ വീട്ടിൽ പുള്ളിയെ കൊല്ലാൻ ചേട്ടൻ ഗുണ്ടകളെ വിടുന്നെന്ന് പേടിച്ചിരുന്നു. സ്വത്ത് കിട്ടാൻ വേണ്ടിയാണ്, നിന്നെ കല്യാണം കഴിച്ചിട്ടാണെന്നൊക്കെ പറഞ്ഞ് പുള്ളി പേടിച്ച് നിന്ന ദിവസമുണ്ടെന്ന് എലിസബത്ത് പറയുന്നു. നീ ഈ റൂമിൽ നിന്നോയെന്ന് അന്നെന്നോട് പറഞ്ഞതാണ്. എന്തുണ്ടായാലും നിങ്ങളുടെ കൂടെ നിൽക്കും, നിങ്ങൾ മരിച്ചിട്ട് ഞാൻ ജീവിച്ചിരിക്കുന്നതിൽ കാര്യമില്ലെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാലിന്ന് അതേ ഞാൻ കൊല്ലാൻ നോക്കിയെന്നാണ് ബാല പറയുന്നതെന്ന് എലിസബത്ത് ചൂണ്ടിക്കാട്ടി.

വഴക്കിട്ട് പോയ ശേഷം ബാലയുടെ ആരോഗ്യം മോശമായപ്പോൾ തിരിച്ച് വന്നതിനെക്കുറിച്ചും എലിസബത്ത് സംസാരിച്ചു. ചോര ഛർദിക്കുമ്പോൾ എന്നെ വിളിച്ച് നീ വന്നില്ലെങ്കിൽ എൻഡോസ്കോപ്പി ചെയ്യില്ല, ചാകുന്നതിന് മുമ്പ് നിന്നെ കാണണം എന്ന് പറഞ്ഞു. അതും ബാക്കിയെല്ലാവരും തടഞ്ഞിട്ടും. കാരണം ഞാൻ ആ പേപ്പറുകളിലൊന്നും ഒപ്പ് വെക്കാൻ പാടില്ല. ഇങ്ങേര് ചാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഞാൻ ഒപ്പ് വെച്ചാൽ ഭാര്യയെന്ന് തെളിയിക്കുന്ന ഡോക്യുമെന്റ്സാകും.
അവിടെ നിന്ന് കാണണമെന്ന് പറഞ്ഞ് ഞാൻ കരഞ്ഞിട്ടുണ്ട്. ലിവർ ട്രാൻസ്പ്ലാന്റേഷൻ വേണ്ട എന്ന് പോലും ചിലർ പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് വെളിപ്പെടുത്തി. ബാലയ്ക്കെതിരായ തുറന്ന് പറച്ചിലുകളിൽ നിന്ന് താൻ പിന്നോട്ടില്ലെന്നും എലിസബത്ത് പറയുന്നു. അടി കിട്ടിയിട്ടും ഇയാളെന്നെ സ്നേഹിക്കുമെന്ന് വിശ്വസിച്ചു. അവിടെ നിന്നും അടി കിട്ടി താഴെ പോയ ആളാണ്. 250 കോടി കണ്ടിട്ട് പോയതല്ല ഞാൻ. ഇഷ്ടം കൊണ്ട് പോയതാണ്. ഈ പറഞ്ഞ് നടക്കുന്ന ആൾക്ക് തന്നെ അത് നന്നായി അറിയാമെന്നും എലിസബത്ത് പറയുന്നു.

വെട്ടാൻ ഗുണ്ടകൾ വരുമെന്ന് പറഞ്ഞപ്പോഴും ഒപ്പം നിന്ന ആളാണ് ഞാൻ. സംശയം തോന്നിയപ്പോഴും വിശ്വസിച്ചത് ഇഷ്ടം കൊണ്ടാണ്. തന്നെ കമന്റുകളിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ ഇനി എന്ത് ചെയ്താലും പറ്റുന്ന കാര്യങ്ങളൊക്കെ പറയും. കോടതി സ്വമേധയാ കേസ് എടുക്കാൻ തയ്യാറായാൽ സ്വീകരിക്കും. നീതി കിട്ടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എലിസബത്ത് പറയുന്നു. എലിസബത്തിന്റെ ആരോപണങ്ങൾ ബാല നിഷേധിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ബാലയ്ക്ക് നേരെ വരുന്നത്. ബാലയെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എലിസബത്തുമായി പിരിഞ്ഞ ശേഷം ബന്ധുവായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.
ഇതിന് പിന്നിലും വഞ്ചനയാണെന്നും തന്നെ ജോലിക്കാരിയെ പോലെയാണ് കണ്ടതെന്നും എലിസബത്ത് പറയുന്നുണ്ട്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ മുൻ ഭാര്യ. അമൃതയും സമാന ആരോപണങ്ങൾ ബാലയ്ക്ക് നേരെ ഉന്നയിച്ചിരുന്നു. ബാലയ്ക്കെതിരെ അമൃത പരാതി നൽകുകയുമുണ്ടായി. അഭിമുഖങ്ങളിലൂടെ നിരന്തരം അമൃതയെ ബാല കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications