അസുഖം മറച്ച് വെച്ചു, ഹണിമൂണിന് ഹോസ്പിറ്റലിൽ; തോക്ക് എടുത്ത് ഭീഷണിപ്പെടുത്തുമ്പോൾ ഞാൻ വണ്ടിയിലുണ്ട്: എലിസബത്ത്

ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് മുൻ ഭാര്യ എലിസബത്ത് ഉദയൻ ഉന്നയിക്കുന്നത്. വിവാഹ ജീവിതത്തിൽ താൻ നേരിട്ട പീഡനങ്ങൾ ഓരോന്നായി എലിസബത്ത് തുറന്ന് പറയുന്നു. ആദ്യ ഭാര്യ അമൃത സുരേഷ് ഉന്നയിച്ചത് ​ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് എലിസബത്തിന്റെയും തുറന്ന് പറച്ചിൽ. ഇപ്പോഴിതാ ബാലയെ ന്യായീകരിച്ച് കൊണ്ട് വന്ന കമന്റിന് മറുപടി നൽകുകയാണ് എലിസബത്ത്. തനിക്ക് അറിയാവുന്ന ആളാണ് ഈ കമന്റുകളിടുന്നതെന്ന് എലിസബത്ത് പറയുന്നു. ബാലയുടെ അറിവോടെയാണ് ഈ വ്യക്തി കമന്റുകളിടുന്നതെന്നും എലിസബത്ത് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

കേരളത്തോടുള്ള ദേഷ്യവും ഇം​ഗ്ലീഷും തമിഴും ഒക്കെ ശ്രദ്ധിച്ചപ്പോൾ നിങ്ങൾ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തിൽ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതിൽ 50 ശതമാനം പങ്ക് നിനക്കുണ്ട്. ആശുപത്രിയിൽ വെച്ചല്ല ബാലയുമായി പ്രണയത്തിലാകുന്നതെന്നും എലിസബത്ത് പറയുന്നുണ്ട്. ഇങ്ങനെയാെരു അസുഖമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നില്ല. മറച്ച് വെച്ചിട്ടാണ് എന്നെ വിവാഹം ചെയ്തത്.

Elizabeth Udayan  Bala

എൽകെജി തൊട്ടുള്ള കാര്യങ്ങൾ പറഞ്ഞാണ് ഞാൻ വിവാഹം ചെയ്തത്. പ്രണയത്തിലായ സമയത്ത് ഞാൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നില്ല. താൻ ബാലയുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെയും എലിസബത്ത് ശക്തമായി എതിർക്കുന്നുണ്ട്. ‌ നാലഞ്ച് മാസം നിങ്ങളുടെ തീട്ടവും മൂത്രവും കോരിയിട്ടില്ലേ. എത്രകാലം നിങ്ങൾക്ക് വേണ്ടി ഉറങ്ങാതിരുന്നു. ഇതൊക്കെ പറയാൻ നാവ് പൊങ്ങുന്നുണ്ടല്ലോ. നല്ല നന്ദി കേടാണ്.

നിങ്ങൾ ഒപ്പമിരുന്നാണ് ഈ കമന്റുകൾ ഇടുന്നതെന്ന് തനിക്കറിയാമെന്നും എലിസബത്ത് തുറന്നടിച്ചു. ഈ പ്രതികരണത്തിന്റെ പേരിൽ കേസ് വന്നാലും കുഴപ്പമില്ലെന്നും എലിസബത്ത് പറയുന്നു. സന്തോഷത്തോടെ ആ കേസ് ഞാൻ സ്വീകരിക്കും. ഒരാളുടെ വീട്ടിൽ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്.

Elizabeth Udayan  Bala

അതിൽ‌ ഞാൻ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം. കാരണം ആ വണ്ടിയിൽ ഞാനുണ്ടായിരുന്നു. ഐസ്ക്രീം കഴിക്കാൻ പോയ എന്നെ കേസിൽ പ്രതിയാക്കാൻ ശ്രമിച്ചത് ശരിയായില്ല. ഭാര്യയുടെ ധർമ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്ലാറ്റിലേക്ക് എന്നെയും കയറ്റാൻ പോയതാ. പക്ഷെ ഞാൻ കയറിയില്ല.

എന്നിട്ട് ആളിനെ പിടിച്ച് കൊണ്ട് വന്ന് മുകളിൽ നിന്ന് എന്നെ കാണിച്ചു. ചേച്ചിക്ക് ഒരു ഹൈ പറയൂ എന്ന് പറഞ്ഞൂയെന്നും എലിസബത്ത് ആരുടെയും പേരെടുത്ത് പറയാതെ വെളിപ്പെടുത്തി. അമൃത മകളെ ബാലയിൽ നിന്നും മനപ്പൂർവം അകറ്റി, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി എന്ന് തെറ്റായ ആരോപണം ഉന്നയിച്ചെന്ന കമന്റിനും എലിസബത്ത് മറുപടി നൽകുന്നു.

ഇതൊക്കെ വായിക്കുമ്പോൾ വിഷമം തോന്നുന്നുണ്ട്. ഇതിന്റെ കുറേ കാര്യങ്ങൾ ഞാൻ കണ്ടതാണ്. നിങ്ങൾ ഒരു സ്ത്രീയല്ലേയെന്നും എലിസബത്ത് കമന്റ് എഴുതിയ ആളോടായി ചോദിക്കുന്നു. ഇതൊക്കെ പറയാൻ നാവ് പൊങ്ങുന്നുണ്ടല്ലോ. എനിക്ക് ചെറിയൊരു സഹായം ചെയ്താൽ അവരെ ഞാൻ ജീവിതത്തിൽ മറക്കില്ല. പക്ഷെ അസുഖം മറച്ച് വെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലിൽ ആയിരുന്നു.

ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയതെന്നും എലിസബത്ത് വെളിപ്പെടുത്തി. ആശുപത്രിയിൽ ചോര ഛർദ്ദിച്ചു. ഐസിയുവിലായി. ഇവൾ ഒപ്പമുണ്ടെങ്കിൽ എനിക്കൊന്നും പറ്റില്ല, ഐസിയുവിൽ കയറ്റണമെന്ന് അപ്പോൾ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എന്നാൽ ഇപ്പോൾ എല്ലാം ഞാൻ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു താനെന്നും എലിസബത്ത് യൂട്യൂബ് ചാനലിൽ പറയുന്നുണ്ട്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X