ഭക്ഷണത്തിന് പോലും കണക്ക്! കാലം മായ്ക്കാത്ത മുറിവുകളില്ല! ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ച് എലിസബത്ത്

ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള എലിസബത്ത് ഉദയന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാലയുമായുള്ള പ്രണയ വിവാഹവും, പിന്നീട് നേരിട്ട ദുരനുഭവത്തെക്കുറിച്ചുമൊക്കെ നേരത്തെ അവര്‍ തുറന്നുപറഞ്ഞിരുന്നു. പഠനവും ജോലിയുമായി മുന്നേറുകയായിരുന്നു എലിസബത്ത്. ഇപ്പോള്‍ കുറച്ച് മാറ്റങ്ങളുണ്ടല്ലോ, എങ്ങനെയാണ് ഈയൊരു അവസ്ഥയിലേക്ക് മാറിയതെന്ന ചോദ്യങ്ങളുണ്ടായിരുന്നു. അതേക്കുറിച്ച് വീഡിയോ ചെയ്യാമോ എന്നും ചോദിച്ചിരുന്നു.

ഭയങ്കര ഡൗണായിട്ടും, ഡിപ്രഷന്‍ പോലെയുമൊക്കെ തോന്നുന്നുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ സൈക്യാട്രിസ്റ്റിനെ കാണുക. അപ്പോള്‍ അവര് തീരുമാനിക്കും മെഡിസിന്‍ എടുക്കണോ, കൗണ്‍സലിംഗ് കൊടുക്കണോ എന്നൊക്കെ. മടിച്ച് നില്‍ക്കേണ്ട കാര്യമില്ല. നമ്മുടെ കാര്യമാണ്, നമ്മുടെ മെന്റല്‍ ഹെല്‍ത്തിന്റെ കാര്യമാണ്. വേറെന്ത് അസുഖം വന്നാലും നോക്കാന്‍ ആള്‍ക്കാരുണ്ടാവും. മാനസികമായിട്ട് ബുദ്ധിമുട്ട് വന്നാല്‍ പല തരത്തിലുള്ള ആരോപണങ്ങളായിരിക്കും വരിക.

Elizabeth Udayan latest chat
Photo Credit: Elizabeth Udayan / Facebook

ഇതൊക്കെ അഭിനയമാണ്, പണിയെടുക്കാന്‍ മടിയുള്ളത് കൊണ്ടാണ്, കൈയ്യിലിരുപ്പ് കാരണം കിട്ടിയതാണ് എന്നൊക്കെ പറഞ്ഞേക്കും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഡിപ്രഷനിലുള്ളവര്‍ ഒന്നൂടെ ഡൗണാവും. നേരത്തെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എന്നെ ബാധിച്ചിരുന്നു. വീഡിയോ ഇടുമ്പോഴുള്ള നെഗറ്റീവ് കമന്റുകളും, തെറിവിളികളുമൊക്കെ എന്നെ എഫക്റ്റ് ചെയ്തിരുന്നു. നീതിക്ക് വേണ്ടി പല സ്ഥലത്തും ഇങ്ങനെ പറഞ്ഞ്, പറഞ്ഞ് നമുക്കൊരു മടുപ്പ് തോന്നുമല്ലോ. കുറേക്കഴിയുമ്പോള്‍ നമുക്ക് വേണ്ടിയാണെന്ന് മനസിലാക്കി, അതെല്ലാം ഒരു ഭാഗത്തേക്ക് വെച്ച്, അതിന്റെ വഴിക്ക് വിട്ട് നമ്മള്‍ക്ക് വേണ്ടി നമ്മള്‍ ജീവിച്ച് തുടങ്ങും.

ടൈം ഹീല്‍ ചെയ്യും എന്നൊക്കെ പറയുന്നത് എന്റെ കാര്യത്തില്‍ ശരിയാണ്. കംപ്ലീറ്റ് എല്ലാം മറന്നു എന്നല്ല, നേരത്തെയുണ്ടായ വേദനകളൊക്കെ ഓര്‍ക്കുമ്പോള്‍ സങ്കടം വരും. പക്ഷേ, അത്ര തീവ്രതയുണ്ടാവില്ല. മെന്റല്‍ ഹെല്‍ത്തിന് വേണ്ടി കൗണ്‍സലിംഗും, നല്ല ഡയറ്റും അങ്ങനെയൊക്കെ നോക്കുന്നുണ്ടായിരുന്നു. അതുപോലെ എന്തെങ്കിലും ഗോള്‍ വെക്കുക. തടി കുറയ്ക്കുക എന്നായിരുന്നു എന്റെ ലക്ഷ്യം. മുപ്പത് കിലോയോളം കൂടിയപ്പോള്‍ കാലിനൊക്കെ നല്ല വേദനയായിരുന്നു. തടി കുറഞ്ഞപ്പോള്‍ തന്നെ കോണ്‍ഫിഡന്‍സ് കൂടിയിരുന്നു.

ഇതനുസരിച്ച് മറ്റ് കാര്യങ്ങളും ബെറ്ററാവുന്നുണ്ടായിരുന്നു. ജോലി, പഠനം സംബന്ധമാണെങ്കിലും പിന്നെയും ഒന്നില്‍ നിന്നും തുടങ്ങേണ്ടി വരും. ഒരാള്‍ ചതിച്ചാല്‍ വീണ്ടും നമ്മള്‍ ഒന്നില്‍ നിന്നും തുടങ്ങേണ്ടി വരും. അനുഭവം ഉള്ളതുകൊണ്ട് ഇനി അത്തരം കാര്യങ്ങളില്‍ ചാടില്ലെന്ന് തീരുമാനിക്കും. എനിക്കിപ്പോള്‍ 31 വയസായി. ഈ അഞ്ച് വര്‍ഷക്കാലം പഠിച്ച കാര്യം 25 വയസ് വരെ എനിക്ക് അറിയില്ലായിരുന്നു. നേരത്തെ ചെലവുകളെല്ലാം നോക്കിയിരുന്നത് പേരന്‍സായിരുന്നു. കഴിക്കുന്ന ഭക്ഷണത്തിന് വരെ കണക്ക് കേള്‍ക്കേണ്ടി വന്നപ്പോഴാണ് കാശ് എങ്ങനെ മാനേജ് ചെയ്യണം എന്നൊക്കെ പഠിച്ചത്.

പെയിന്‍ഫുള്‍ അനുഭവമായിരുന്നുവെങ്കിലും നന്നായി തന്നെ പഠിച്ചു. ആ ടൈമില്‍ വേദനയായിരുന്നുവെങ്കിലും ഒരു പാഠമായി തന്നെ അത് പഠിച്ചു. അന്നത്തെ അവസ്ഥയില്‍ നിന്നും എനിക്കൊരുപാട് മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ ജീവിതം ആസ്വദിച്ച് തുടങ്ങി. പ്ലസ് ടു കഴിഞ്ഞപ്പോള്‍ മെഡിസിന്‍ പഠനം, പിന്നെ എംഡി, മാര്യേജ്, കുട്ടികള്‍ അങ്ങനെയൊക്കെയായിരുന്നു. ഇതിനിടയില്‍ എന്തെങ്കിലും പാളിപ്പോയാല്‍ എങ്ങനെയെന്ന പ്ലാനില്ലായിരുന്നു. ഇപ്പോള്‍ പ്ലാന്‍ എയും, ബിയും സിയും ഒക്കെയുണ്ട്. ഇത് നടന്നില്ലെങ്കില്‍ അടുത്തത് ഇങ്ങനെ എന്ന് പറഞ്ഞ് മാറാന്‍ ഇപ്പോള്‍ പറ്റും.

അതുപോലെ നെഗറ്റീവ് വന്നാലും മാനേജ് ചെയ്യാന്‍ പറ്റുമെന്ന് ആദ്യമേ തീരുമാനിക്കും. ഏത് മോശം സമയത്തെയും പോസിറ്റീവായി മാറ്റാനായി പറ്റുമെന്ന് സ്വയം മനസിലായി. എപ്പോഴും നെഗറ്റീവ് പറഞ്ഞ് നമ്മളെ ഡിപ്രഷനിലാക്കുന്നവരെ അകറ്റി നിര്‍ത്തുക. ഒറ്റയ്ക്കുള്ള നിമിഷങ്ങളും ആസ്വദിച്ച് തുടങ്ങുക. ഒറ്റയ്ക്ക് പോയി ഫുഡ് കഴിക്കാനും, സിനിമ കാണാനുമൊക്കെ പഠിച്ച് തുടങ്ങുക. പഠനത്തിനൊപ്പമായി എന്തെങ്കിലും സമ്പാദിക്കാനും ശ്രമിക്കുക.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X