അവളുടെ കരൾ വാങ്ങിയാൽ ഭാര്യയായി അംഗീകരിക്കേണ്ടി വരും, മാതാപിതാക്കളെക്കാൾ ബാലയെ വിശ്വസിച്ചു; എലിസബത്ത്
വ്യാജ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് മാത്രമല്ല നേരിട്ടും നടൻ ബാലയും താരത്തിന്റെ ഇപ്പോഴത്തെ ഭാര്യ കോകിലയും തന്നെ ഭീഷണിപ്പെടുത്തി തുടങ്ങിയെന്ന് ആരോപിച്ച് എലിസബത്ത്. എന്റെ ജീവിതത്തിൽ മുമ്പുണ്ടായ സംഭവങ്ങൾ പുറത്ത് പറയുമെന്നാണ് ഭീഷണിയെന്നും എന്നാൽ അതിൽ തനിക്ക് ഭയമില്ലെന്നും എലിസബത്ത് പുതിയ വീഡിയോയിലൂടെ പറഞ്ഞു. ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന കാലത്ത് അഭിമുഖങ്ങളിൽ അയാൾക്കൊപ്പം വന്നിരുന്നത് പോലും ഭീഷണിപ്പെടുത്തിയതുകൊണ്ട് മാത്രമാണെന്നും സഹോദരനെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് വരെ അന്ന് ബാല തന്നെ ഭീഷണിപ്പെടുത്തി പറഞ്ഞിരുന്നുവെന്നും എലിസബത്ത് പുതിയ വീഡിയോയിൽ വെളിപ്പെടുത്തി.
മൂന്ന് വർഷം മുമ്പായിരുന്നു എലിസബത്തുമായുള്ള ബാലയുടെ വിവാഹം. എന്നാൽ അത് നിയമപരമായി നടൻ എവിടേയും രജിസ്റ്റർ ചെയ്തിരുന്നില്ല. പലവിധ കാരണങ്ങൾ പറഞ്ഞ് അന്ന് ബാലയും അമ്മയുമെല്ലാം ഒഴിഞ്ഞുമാറിയെന്നും അടുത്തിടെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി അടക്കമുള്ള അസുഖങ്ങളാൽ എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ബാലയ്ക്കൊപ്പം കഴിഞ്ഞപ്പോഴുള്ള ദുരനുഭവങ്ങൾ വെളിപ്പെടുത്തി എലിസബത്ത് വീഡിയോ പങ്കുവെച്ചിരുന്നു. ബാലയുടെ സോഷ്യൽമീഡിയ പേജിലൂടെ ഭീഷണിപ്പെടുത്തിയുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ എലിസബത്ത് ബാലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.
ബാലയ്ക്ക് വേണ്ടി സംസാരിച്ച് ഇത്തവണ കോകില തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. നാർസിസിറ്റിക്ക് പേഴ്സണാലിറ്റി ഡിസോഡറിനെ കുറിച്ച് ഞാൻ വീഡിയോ ചെയ്തപ്പോൾ വന്ന കമന്റിന് സമാനമാണ് കുറച്ച് മുമ്പ് മെയിൻ ആളുടെ അക്കൗണ്ടിൽ വന്ന പോസ്റ്റിലും കാണാൻ കഴിഞ്ഞത്. അന്ന് വന്ന മെസജുകളിൽ ഡയറക്ടായിട്ടുള്ള ഭീഷണികളായിരുന്നു കൂടുതൽ. ഇതിൽ ഇൻഡയറക്ടായിട്ടാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
പലരേയും കൊണ്ടും കസ്തൂരി എന്ന പേരിലും മുമ്പ് ഭീഷണികൾ വരുമായിരുന്നു. ഇപ്പോൾ അത് മാറി ഡയറക്ട് ഭീഷണികൾ തുടങ്ങി. നീ ഇനി മിണ്ടാതിരുന്നില്ലെങ്കിൽ നിന്റെ പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് നാണം കെടുത്തും എന്ന രീതിയിലാണ് ഭീഷണികൾ. കൂടെയുള്ളപ്പോഴും പിരിഞ്ഞപ്പോഴും ഇതേ തരത്തിൽ മുമ്പും ഭീഷണികൾ വന്നിരുന്നു. ഇത് പോലുള്ള ഭീഷണികൾ മാത്രമല്ല എന്റെ ചേട്ടനെ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പറഞ്ഞിരുന്നു.
അടിച്ചതിന്റെ പേരിൽ ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുമോയെന്ന ഭയത്തിലായിരുന്നു അന്ന് ഭീഷണിപ്പെടുത്തിയിരുന്നത്. ചേട്ടന്റെ പേരിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നതിനാൽ ഞാൻ പോലീസിൽ പരാതിപ്പെടില്ലെന്ന കോൺഫിഡൻസ് പുള്ളിക്കുണ്ടായിരുന്നു. മാത്രമല്ല പല ഇന്റർവ്യൂകളിലും ഞാൻ അയാൾക്കൊപ്പം വന്നിരുന്നത് ഇങ്ങനെ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നത് കൊണ്ടാണ്. നാണംകെടുത്തുമെന്നുമെല്ലാം പറഞ്ഞിരുന്നു.

ഒരു സമയത്ത് എന്റെ മാതാപിതാക്കളെക്കാൾ ഞാൻ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഈ മനുഷ്യൻ. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഇയാളെ വിശ്വസിച്ച് ഇയാളോട് ഞാൻ പറഞ്ഞിരുന്നു. ഇനി ആ നാണക്കേടിനെ എനിക്ക് ഭയക്കേണ്ട കാര്യമില്ല. സ്വന്തം ചാനൽ വഴിയാണ് ഇപ്പോൾ ഭീഷണിപ്പെടുത്തൽ. ചോദിച്ചാൽ ചിലപ്പോൾ താനിട്ടതല്ലെന്ന് പറയാൻ സാധ്യതയുണ്ട്. പാലാരിവട്ടം ഫ്ലാറ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാനുണ്ട്.
അത് ഞാൻ മറന്നിരിക്കുകയായിരുന്നു. പാലാരിവട്ടം ഫ്ലാറ്റ് തരാമെന്ന് എത്ര പെണ്ണുങ്ങൾക്കാണ് നിങ്ങൾ വാഗ്ദാനം കൊടുത്തിരിക്കുന്നത്. ഞാൻ ഇയാളെ പ്രേമിക്കുന്ന സമയത്ത് ആ ഫ്ലാറ്റിൽ ഇയാൾക്കൊപ്പം വേറൊരു പെണ്ണ് ജീവിച്ചിരുന്നു. ആ പെണ്ണ് പുതിയൊരു ആളെ കണ്ടപ്പോൾ അയാൾക്കൊപ്പം പോയെന്നും പറഞ്ഞിരുന്നു. പിന്നീട് ആശുപത്രിയിൽ വെച്ച് ഇവർ വീണ്ടും വിളിക്കാനും സംസാരിക്കാനും തുടങ്ങി. അവരോട് ഒരിക്കൽ ഇയാൾ പറഞ്ഞത് എലിസബത്തിന്റെ ലിവർ സ്വീകരിക്കില്ലെന്നാണ്.
എലിസബത്ത് എനിക്ക് ലിവർ തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ അത് സ്വീകരിക്കില്ല. അങ്ങനെ ചെയ്താൽ അവളെ ഞാൻ ഭാര്യയായി അംഗീകരിക്കുന്നതിന് തുല്യമായിരിക്കും. അവളുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാത്തത് നിനക്ക് വേണ്ടിയാണ്... നിന്നെ ഭാര്യയായി സ്വീകരിക്കാൻ വേണ്ടിയാണ്. ഞാൻ ആശുപത്രിയിൽ നിന്നും വരുമ്പോൾ എന്റെ ഫ്ലാറ്റ് തുറന്ന് നീ എനിക്ക് വേണ്ടി കാത്തിരിക്കണം. നമ്മുടെ ആ മോന് ഞാൻ ഫ്ലാറ്റ് എഴുതി കൊടുക്കും.
കുട്ടിക്കാലം മുതൽ അവൻ ആ ഫ്ലാറ്റിൽ അല്ലെ കളിച്ച് ചിരിച്ച് കഴിഞ്ഞത് എന്നൊക്കെ പറഞ്ഞു. ഇതേ ഡയലോഗ് ഇയാൾ പാലക്കാട് നിന്ന് വന്ന വേറൊരു പെണ്ണിനോടും പറഞ്ഞിരുന്നു. നീ ഇവിടുത്തെ മൊതലാളിച്ചിയല്ലേ..? നീ അല്ലേ ഇവിടുത്തെ കാര്യങ്ങൾ നോക്കേണ്ടത്. അപ്പോൾ ബാക്കിയുള്ളവർ നിന്നെ മാഡമെന്ന് വിളിക്കണം എന്നൊക്കെ പറഞ്ഞ് മോഹം കൊടുക്കുന്നതും കണ്ടിട്ടുണ്ട്. വേറെ പലരോടും ഇതേ ഡയലോഗുകൾ പറഞ്ഞിട്ടുണ്ട്.
പിന്നെ എന്റെ പാസ്റ്റിലെ പല കഥകളും പ്രചരിപ്പിക്കുമെന്ന് പറയുന്നുണ്ട്. അത് നിങ്ങൾ പറഞ്ഞോളൂ... സത്യമല്ലേ നുണയൊന്നും പറയാൻ പോകുന്നില്ലല്ലോ. ഒരു ഇന്റർവ്യൂവിലും എന്നെ ഭീഷണിപ്പെടുത്തിയുള്ള വാക്കുകൾ ഇവർ പറയുന്നത് ഞാൻ കേട്ടിരുന്നു. മാമാനെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ ജീവിതം നശിപ്പിക്കും. മാമന് നിങ്ങളോട് കുറച്ച് സ്നേഹമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത് എന്നൊക്കെയായിരുന്നു ഭീഷണി. നേരത്തെ ഇൻ ഡയറക്ട്ലി വന്ന ഭീഷണികൾ ഇപ്പോൾ ഡയറക്ടായി വന്ന് തുടങ്ങി. ഭീഷണികൾ വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞിട്ടും ആർക്കും ഒരു പ്രശ്നവുമില്ല.
അത് എന്തുകൊണ്ടാണ് ആർക്കും പ്രശ്നമില്ലാത്തത്?. ഭീഷണികളൊക്കെ സിംപിൾ കാര്യമായോ?. ഞാൻ എന്തായാലും വീഡിയോ ഇടുന്നത് നിർത്താൻ പോകുന്നില്ല. നിങ്ങൾ പറഞ്ഞിരുന്നു ദൈവം കൊണ്ട് തന്നതാണ് നിന്നെ എനിക്കെന്ന്. ശരിക്കും ദൈവം തന്നെയാകും കൊണ്ടുവന്നിട്ടുണ്ടാവുക. പക്ഷെ അത് വേറെ കാര്യത്തിന് വേണ്ടിയാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു എന്നാണ് എലിസബത്ത് ബാലയേയും കോകിലയേയും കുറിച്ച് പുതിയ വീഡിയോയിൽ പറഞ്ഞത്.
എലിസബത്തിന് മറ്റൊരു ഭർത്താവുണ്ടെന്നാണ് കോകില പുതിയ വീഡിയോയിൽ ആരോപിച്ചത്. നിരന്തരമായി എലിസബത്ത് മരുന്ന് കഴിച്ചിരുന്നതായും കോകില പുതിയ വീഡിയോയിൽ പറഞ്ഞു. പല കാര്യങ്ങളും തുറന്ന് പറയാത്തത് ഞങ്ങൾക്ക് അത് പറയുന്നത് ഒരു നാണക്കേടായതുകൊണ്ടാണെന്നും കോകില പറഞ്ഞു. എലിസബത്ത് 15 വർഷമായി മാനസിക രോഗത്തിന് മരുന്ന് കുടിക്കുന്നുണ്ടെന്നും ആദ്യ ഭർത്താവിനെ കുറിച്ച് തുറന്ന് പറയാനും പുതിയ വീഡിയോയിലൂടെ കോകില ആവശ്യപ്പെട്ടു. ചില വിഷയങ്ങൾ കാണുമ്പോൾ ഭയങ്കര വിഷമം തോനുന്നു.
ഞാനും ഒരു പെണ്ണാണ്... എനിക്കും വേദനയുണ്ട്. നിങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഞാനിപ്പോൾ എന്റെ മാമയോടൊപ്പം വളരെ സന്തോഷത്തിലാണ് കഴിയുന്നത്. അതുപോലെ നിങ്ങളും രജിസ്‌റ്റർ വിവാഹം ചെയ്‌ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ പറ്റിക്കുന്നു എല്ലാവരെയും എന്നല്ലേ പറയുന്നത്. പക്ഷെ നിങ്ങൾ അല്ലേ അവരെ ഒക്കെ പറ്റിക്കുന്നത്. നിങ്ങളുടെ ഭർത്താവ് ഒരു ഡോക്‌ടർ അല്ലേ... അയാളെ പറ്റി ആദ്യം പറയൂ. അത് നിങ്ങൾ ആദ്യം പുറംലോകത്തോട് പറയൂ.
എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയുന്നു എന്നത് എനിക്കറിയില്ല. നിങ്ങൾ കഴിഞ്ഞ 15 വർഷമായി മരുന്ന് കുടിക്കുന്ന ആളല്ലേ... എല്ലാവരും അറിയട്ടെ. നിങ്ങൾ ഒരു ഡോക്‌ടർ അല്ലേ നന്നായി ഇരിക്കുന്നു എന്നാണ് വിചാരിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ഭയങ്കര കഷ്‌ടമാണെന്നുമാണ് കോകില പറഞ്ഞത്. ബാല-എലിസബത്ത് വിഷയത്തിൽ ആദ്യമായാണ് കോകിലയുടെ ഒരു പ്രതികരണം വരുന്നത്.


Click it and Unblock the Notifications