'ഇത് കലക്കി... ചിലരൊക്കെ കണ്ട് പഠിക്കട്ടെ...'; ഭാര്യ എലിസബത്തിന് ചുംബനം നൽകി ബാല, വൈറലായി വീഡിയോ!
സിനിമയിലൂടെ നടൻ ബാലയെ അറിയുന്നതിനേക്കാൾ ആളുകൾ താരത്തെ മനസിലാക്കാനും സ്നേഹിക്കാനും തുടങ്ങിയത് സോഷ്യൽമീഡിയയിൽ സജീവമായ ശേഷമാണ്. എല്ലാ ദിവസവും തന്റെ ആരാധകരുമായി സംവദിക്കാൻ വേണ്ടി ഒരു കുറിപ്പോ ഫോട്ടോയോ വീഡിയോയോ ബാല പങ്കുവെക്കാറുണ്ട്.
തന്റെ ജീവിതത്തിലെ സുഖവും ദുഖവും ബാല ആദ്യം പങ്കുവെക്കുന്നതും സോഷ്യൽമീഡിയ വഴിയാണ്. ബാലയെപ്പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതമാണ് ബാലയുടെ കുടുംബവും.
ഇടയ്ക്കിടെ ബാല പങ്കുവെക്കുന്ന വീഡിയോയിൽ ഭാര്യ എലിസബത്തിനേയും അമ്മയേയും കാണാം. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ബാല ഡോ.എലിസബത്തിനെ വിവാഹം ചെയ്തത്. അമൃതയുമായി ബന്ധം പിരിഞ്ഞശേഷം പത്ത് വർഷത്തോളം ബാല അമ്മയ്ക്കൊപ്പമായിരുന്നു താമസം.
വളരെ നാളുകളായുള്ള സൗഹൃദത്തിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം കുറച്ച് മാസങ്ങളായി ബാലയും എലിസബത്തും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.

അതിന് ശേഷം അടുത്തിടെയാണ് ഇരുവരും ഒരുമിച്ചത്. ബാലയുമായി വേർപിരിഞ്ഞ ശേഷം എലിസബത്ത് കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പതിവായി ബാലയ്ക്കൊപ്പം വീഡിയോയിൽ എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
അതിനാൽ തന്നെ വളരെ നാളുകളായി എലിസബത്തിനേയും ബാലയേയും ഒരുമിച്ച് കാണാതായതോടെ ഇരുവരും വേർപിരിഞ്ഞുവോ എന്ന തരത്തിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയും നടന്നിരുന്നു. പക്ഷെ ബാലയുടെ ഏറ്റവും പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷം തിയേറ്ററുകളിലേക്ക് എത്തിയ ദിവസം ബാലയുടെ അടുത്തേക്ക് വീണ്ടും എലിസബത്ത് തിരിച്ചെത്തി.

എലിസബത്തിന്റെ കൈപിടിച്ചാണ് ബാല ഷെഫീക്കിന്റെ സന്തോഷം സിനിമ കാണാനെത്തിയത്. ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിന് വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഡോക്ടർ എന്നതിലുപരി ഒരു യുട്യൂബർ കൂടിയാണ് എലിസബത്ത്.
നിരന്തരമായി തന്റെ വിശേഷങ്ങളും ആരാധകർക്ക് സംശയമുള്ള വിഷയങ്ങളെ കുറിച്ച് അറിവ് പകർന്ന് നൽകുകയുമെല്ലാം എലിസബത്ത് ചെയ്യാറുണ്ട്. ഇപ്പോഴിത എലിസബത്ത് അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.

തന്റേയും ബാലയുടേയും ഉടമസ്ഥതയിലുള്ള വളർത്ത് നായ്ക്കളെ പരിചയപ്പെടുത്തുകയും ബാലയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങളുമാണ് എലിസബത്ത് പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടിവി കണ്ടുകൊണ്ടിരിക്കുന്ന എലിസബത്തിനെ ചുംബിക്കുന്ന ബാലയേയും വീഡിയോയിൽ കാണാം. എലിസബത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. 'ഒരുപാട് സന്തോഷം... നിങ്ങൾ ലൈഫ് ലോങ് ഇങ്ങനെ തന്നെ ആയിരിക്കണം... ആ പഴയ ബാലയെ തിരിച്ചുകൊണ്ടുവരണം, ആരുടേയും കണ്ണ് പറ്റാതെ ഇരിക്കട്ടെ.'

'കലക്കി ബാല അണ്ണാ... ആ കോപ്പ് മഞ്ജുരി കണ്ട് പഠിക്കട്ടെ സ്വന്തം ഭാര്യയെ ചുബിക്കുന്നത്...' എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്. മകളെ ചൊല്ലി ബാലയും അമൃതയും തമ്മിൽ സോഷ്യൽമീഡിയ വഴി തർക്കം നടക്കുന്നുണ്ട്.
തനിക്കൊപ്പം മകൾ പാപ്പുവിനെ വിടാൻ അമൃതയും കുടുംബവും തയ്യാറാകുന്നില്ലെന്നും മകളെ കിട്ടാൻ താൻ പരമാവധി ശ്രമിക്കുമെന്നും ബാല അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. അതേസമയം ബാലയുമായി പിരിഞ്ഞ അമൃത ഇപ്പോൾ ഗോപി സുന്ദറുമായി പ്രണയത്തിലാണ്.

ഇരുവരും പാട്ട് റെക്കോർഡിങും സ്റ്റേജ് ഷോകളും വിനോദ യാത്രകളുമായി ജീവിതം ആഘോഷിക്കുകയാണ്. ഗോപി സുന്ദറിനൊപ്പമാണ് ബാല ഇപ്പോൾ കഴിയുന്നത്. ഇരുവരും വിവാഹിതരായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷൻ അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദർ അമൃതയെ പ്രണയിക്കാൻ തുടങ്ങിയത്. മകളുടെ വിഷയത്തെ കുറിച്ച് സംസാരിക്കവെ ബാലയും ഗോപി സുന്ദറിനെ കളിയാക്കിയിരുന്നു.


Click it and Unblock the Notifications