'ഒരു നിമിഷം ഡോ.റോയ് ആണെന്ന് തോന്നി, നിങ്ങൾക്കൊപ്പം പോസ് ചെയ്യാൻ സാധിച്ച അവരല്ലേ ഭാ​ഗ്യവാന്മാർ'; ഫോട്ടോ വൈറൽ!

എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കുറച്ച് ദിവസം മുമ്പാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഡല്‍ഹിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍ ലഡാക്കില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം എമ്പുരാന്റെ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍.

സിനിമയുടെ പൂജ ചടങ്ങിൽ മോഹൻലാലും പങ്കാളിയായിരുന്നു. പിന്നീട് മടങ്ങിയെത്തി വൃഷഭ എന്ന സിനിമയിൽ മോഹൻലാൽ ജോയിൻ ചെയ്തു. സിനിമാ തിരക്കുകൾ‌ക്കിടയിലും സോഷ്യൽമീ‍ഡിയയിൽ സജീവമാണ് മോഹ​ൻലാൽ. സഹപ്രവർത്തകർക്ക് പിറന്നാൾ ആശംസിക്കാനും വിട്ടുപിരിഞ്ഞുപോയവരെ കുറിപ്പ് ഓർമ കുറിപ്പ് പങ്കുവെക്കാനുമൊന്നും മോഹൻലാൽ മറക്കാറില്ല.

Mohanlal

വളരെ വിരളമായാണ് സ്വന്തം ഫോട്ടോകൾ പ്രിയ താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടിയോ പെയ്ഡ് ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായോ ഓണം പോലുള്ള ആഘോഷങ്ങളുടെ ഭാ​ഗമായോ മാത്രമാണ് ലാലേട്ടന്റെ സിം​​ഗിൾ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ മോഹൻലാൽ പങ്കുവെച്ചൊരു കാൻഡിഡ് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറൽ. തന്റെ വളർത്തുനായകളായ കാസ്‌പറിനും വിസ്‌കിയ്ക്കുമൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു എന്ന ക്യാപ്ഷനോടെയാണ് ചിത്രം മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള ഷോട്സും ധരിച്ച് കയ്യിൽ ഫോണുമായി സോഫയിൽ ഇരുന്ന ചിരിക്കുന്ന ലാലേട്ടനാണ് ചിത്രത്തിലുള്ളത്.

ഫോട്ടോ പ്രത്യക്ഷപ്പെടേണ്ട താമസം കമന്റുകളും ലൈക്കുകളും ഒഴുകി എത്തുകയാണ്. ഏറ്റവും കൂടുതൽ ലഭിച്ച കമന്റ് പുതിയ ഫോട്ടോയിലെ ലാലേട്ടനെ കാണുമ്പോൾ നിർണയത്തിലെ ഡോ.റോയിയെ ഓർമ വന്നുവെന്നതാണ്. താടിയും രൂപവും ചിരിയും പഴയ റോയിയെ ഓർമിപ്പിച്ചുവെന്നാണ് ഏറെയും പേർ കുറിച്ചത്.

Mohanlal

മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിലൊന്ന് സംഭവിച്ചത് ഡോ.റോയ് എന്ന കഥാപാത്രം ചെയ്തപ്പോഴാണ്. പലരുടെയും എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് നിർണയം. പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയത് പോലെ തോന്നിയെന്നും കമന്റുകളുണ്ട്.

ഒടിയന് ശേഷം മോഹൻലാൽ എന്ന നടന്റെ കണ്ണുകളുടെയും കവിളിന്റെയും ചിരിയുടെയും ഭം​ഗി ഇല്ലാതെയായി എന്ന പരാതി ഭൂരിഭാ​ഗം ആരാധകർക്കും ഉണ്ടായിരുന്നു. അടുത്തിടെയായി ആ പഴയ ചിരി തിരികെ കാണാൻ സാധിക്കുന്നുവെന്നും പൊതു പരിപാടികളിൽ നിന്നുള്ള ഫോട്ടോയും വീഡിയോകളും പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ കുറിക്കാറുണ്ട്.

ലാലേട്ടനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സാധിച്ച കാസ്‌പറും വിസ്‌കിയുമാണ് ഭാ​ഗ്യവാന്മാർ, അടുത്ത ജന്മത്തിൽ ലാലേട്ടന്റെ വീട്ടിലെ വളർത്തുനായയായി ജനിച്ചാൽ മതിയായിരുന്നു തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഫോട്ടോ സൂം ചെയ്ത് പരിശോധിച്ച് മോഹൻലാലിന്റെ കയ്യിലെ ഫോണിലെ ഫോട്ടോ ഏതാണെന്ന് ഊഹിച്ച് പ്രവചിക്കുകയും ചെയ്യുന്നുണ്ട് കമന്റ് ബോക്സിൽ ആരാധകർ.

മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവാണ്. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ലാലിന്റെ വളർത്ത് പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മോഹൻലാൽ സിനിമ ജയിലർ ആയിരുന്നു.

​​സിനിമയിൽ ​ഗസ്റ്റ്റോളിലാണ് മോഹൻലാൽ എത്തിയതെങ്കിലും പ്രേക്ഷകർ മാത്യുവിനെ ആഘോഷിച്ചു. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലാണ്. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് പ്രധാനമായും ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X