twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അബ്രാം ഖുറേഷിയുടെ കൊലകൊല്ലി വരവില്‍ 200 കോടിയൊക്കെ പാറിപ്പറക്കും! എമ്പുരാന് അടപടലം ട്രോളാണ്! കാണൂ!

    |

    ലൂസിഫര്‍ വിജയിച്ചില്ലെങ്കില്‍ അതോടെ സംവിധാനം നിര്‍ത്തുമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. താരപുത്രന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൂടിയായിരുന്നു ആ വാക്കുകളില്‍ പ്രകടമായത്. മോഹന്‍ലാലിനെ ആരാധകര്‍ എങ്ങനെയാണോ കാണാനാഗ്രഹിക്കുന്നത് അത് പോലെ തന്നെയാണ് സിനിമയിലുള്ളതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മുണ്ടുടുത്ത് മീശ പിരിച്ചുള്ള വരവും മാസ്സ് ഡയലോഗുമൊക്കെയായി പ്രേക്ഷകമനസ്സ് മാത്രമല്ല ബോക്‌സോഫീസും കീഴടക്കിയാണ് ലൂസിഫര്‍ കുതിച്ചത്. 50ാം ദിവസത്തിലേക്ക് കടക്കുന്നതിനിടയിലായിരുന്നു ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചത്. 200 കോടി ക്ലബിലെ ആദ്യ സിനിമയായി മാറിയിരിക്കുകയാണ് ഈ സിനിമ. രണ്ടാം ഭാഗത്തിനുള്ള സാധ്യതകളെല്ലാം അവശേഷിപ്പിച്ചാണ് ചിത്രം അവസാനിച്ചത്. എല്‍2 വരവിനെക്കുറിച്ചുള്ള പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ട് നടക്കുമെന്ന് പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു.

    തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു എമ്പുരാന്‍ പ്രഖ്യാപനം നടന്നത്. ഈ പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ചും സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് എമ്പുരാന്‍ പ്രഖ്യാപനത്തെ. പതിവ് പോലെ തന്നെ ട്രോളര്‍മാരും ഈ സന്തോഷം ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

     പുതിയ പടത്തിന്റെ പ്രഖ്യാപനം

    പുതിയ പടത്തിന്റെ പ്രഖ്യാപനം

    പൃഥ്വിരാജിന്റെ പുതിയ സിനിമയായ എമ്പുരാന്റെ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആരാധകരും താരങ്ങളുമൊക്കെ കാത്തിരുന്ന കാര്യമായിരുന്നു ഇത്. സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും സെയ്ദ് മസൂദും തമ്മിലുള്ള ബന്ധവും ഇവരുടെ മുന്‍പും പിന്‍പുമുള്ള ജീവിതവുമൊക്കെയാണ് ചിത്രത്തിലൂടെ പറയുന്നതെന്നും പൃഥ്വി പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ സിനിമയുടെ പ്രഖ്യാപനമുണ്ടെന്നറിഢഞ്ഞപ്പോള്‍ മുതല്‍ത്തന്നെ ഹേറ്റേഴ്‌സിന്റെ അവസ്ഥ ഇങ്ങനെയായിരുന്നു.

     വെറും സാമ്പിള്‍ മാത്രം

    വെറും സാമ്പിള്‍ മാത്രം

    ഇതുവരെ കണ്ടത് വെറും സാമ്പിളെന്നും ഇനിയാണ് യഥാര്‍ത്ഥ പൂരം വരുന്നതെന്നുമാണ് ട്രോളര്‍മാരും പറയുന്നത്. ലൂസിഫര്‍ ബാക്കിവെച്ച സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരം എമ്പുരാന്‍ നല്‍കുമെന്നാണ് ആരാധകരും പറഞ്ഞത്. പേരിന് പിന്നിലേയും ടൈറ്റിലിന് പിന്നിലെ കഥകളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

    ആരാധകരുടെ സന്തോഷം

    ആരാധകരുടെ സന്തോഷം

    ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്നുള്ള ചര്‍ച്ച വളരെ മുന്‍പേ തുടങ്ങിയിരുന്നു. എങ്ങനെയായിരിക്കും വരവെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പൃഥ്വിരാജും സംഘവും അത് സ്ഥിരീകരിച്ചപ്പോഴാണ് ആരാധകരുടെ മുഖം തെളിഞ്ഞത്.

    മുകളില്‍ തന്നെയായിരിക്കും

    മുകളില്‍ തന്നെയായിരിക്കും

    സംവിധാനത്തിലേക്ക് ഇറങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. നവാഗതനായി അരങ്ങേറിയ തനിക്ക് മികച്ച പിന്തുണയാണ് നിങ്ങള്‍ നല്‍കിയതെന്നും ലൂസിഫറിന് മുകളില്‍ നില്‍ക്കുന്ന സിനിമയുമായിത്തന്നെയാണ് തങ്ങളുടെ വരവെന്നും പൃഥ്വിയും പറഞ്ഞിരുന്നു.

    കൊലവിളിക്കുമെന്നതില്‍ സംശയമില്ല

    കൊലവിളിക്കുമെന്നതില്‍ സംശയമില്ല

    ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയെന്ന് മാത്രമല്ല പുതുചരിത്രവും രചിച്ചാണ് ലൂസിഫര്‍ മുന്നേറിയത്. വീണ്ടും 100 കോടിയെന്ന റെക്കോര്‍ഡ് മാത്രമല്ല മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന നേട്ടവും ലൂസിഫറിന് സ്വന്തമാണ്. ബോക്‌സോഫീസിനെ കൊന്നുകൊലവിളിക്കാനായി തന്നെയാണ് അബ്രാം ഖുറേഷിയും വരുന്നതെന്നും കലക്ഷന്‍ 200 കോടിയൊന്നുമായിരിക്കില്ലെന്നും ട്രോളര്‍മാരും പറയുന്നു.

    ഫാന്‍സ് എന്നാല്‍ ഇങ്ങനെയാണ്

    ഫാന്‍സ് എന്നാല്‍ ഇങ്ങനെയാണ്

    ലൂസിഫറിലെ ടൊവിനോയുടെ വരവിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. മുണ്ടുടുക്കാനറിയാം, വേണ്ടി വന്നാല്‍ അത് മടക്കിക്കുത്താനും അറിയാം. മലയാളത്തില്‍ സംസാരിക്കാനും വേണ്ടി വന്നാല്‍ തെറി പറയാനും അറിയാമെന്നുമുള്ള ഡയലോഗിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. കൈയ്യടിക്കേപ്പോള്‍ കൈയ്യടിക്കാനുമറിയാം, ആര്‍പ്പ് വിളിക്കേണ്ട സമയത്ത് ആര്‍പ്പ് വിളിക്കാനുമറിയാമെന്നാണ് ഫാന്‍സുകാരുടെ ഡയലോഗ്.

    കിങ് ഈസ് കമിംഗ്

    കിങ് ഈസ് കമിംഗ്

    ബോക്‌സോഫീസിന്റെ കാലനായിത്തന്നെയാണ് അബ്രാം ഖുറേഷിയും സെയ്ദ് മസൂദും അവതരിക്കുന്നത്. എമ്പുരാന്റെ വരവിന് മുന്‍പ് തന്നെ അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. ബോക്‌സോഫീസ് കിംഗ് തന്നെയാണ് വരാനിരിക്കുന്നത്.

    വലിയൊരു ബജറ്റ് വേണം

    വലിയൊരു ബജറ്റ് വേണം

    30 കോടി ബജറ്റിലായിരുന്നു ലൂസിഫര്‍ ഒരുങ്ങിയത്. മലയാള സിനിമയ്ക്ക് അന്യമെന്ന് കരുതിയ ബജറ്റായിരുന്നു ഇത്. അതുക്കും മേലെയായിരിക്കും എമ്പുരാന്‍. ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാണെങ്കില്‍ വലിയ ബജറ്റ് വേണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

    ടൈറ്റില്‍ കാര്‍ഡ് കിടുക്കി

    ടൈറ്റില്‍ കാര്‍ഡ് കിടുക്കി

    30 കോടി ബജറ്റിലായിരുന്നു ലൂസിഫര്‍ ഒരുങ്ങിയത്. മലയാള സിനിമയ്ക്ക് അന്യമെന്ന് കരുതിയ ബജറ്റായിരുന്നു ഇത്. അതുക്കും മേലെയായിരിക്കും എമ്പുരാന്‍. ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാണെങ്കില്‍ വലിയ ബജറ്റ് വേണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

    എമ്പുരാന്‍ എന്ന് പേരിടാം

    എമ്പുരാന്‍ എന്ന് പേരിടാം

    ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് എമ്പുരാന്‍ എന്ന് പേരിടാമെന്നും അതിന് പിന്നിലെ കാരണവും വ്യക്തമാക്കി ട്രോളര്‍മാരും എത്തിയിരുന്നു. റഷ്യയിലെ ഹിന്ദുക്കളിലെ അവന്റെ പേര് എമ്പുരാന്‍ എന്നായിരിക്കുമെന്നും അവര്‍ പറയുന്നു.

    Recommended Video

    ലൂസിഫറിൽ കണ്ട സയിദ് മസൂദല്ല എമ്പുരാനിൽ
    ഇങ്ങനെ പറയരുത്

    ഇങ്ങനെ പറയരുത്

    ലൂസിഫര്‍ പോലെ ചെറിയ സിനിമയായിരിക്കും ഇതെന്നൊന്നും പറഞ്ഞേക്കരുതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ലൂസിഫര്‍ പോലെ തന്നെ ചെറിയ സിനിമയായിരിക്കും എമ്പുരാനെന്ന് പറഞ്ഞാല്‍ അവരുടെ ഭാവം ഇതായിരിക്കും.

    English summary
    Empuraan announcement social media trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X